1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി കസേരയിലേക്ക്, സത്യപ്രതിജ്ഞ നാളെ
ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി കസേരയിലേക്ക്, സത്യപ്രതിജ്ഞ നാളെ
സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടതോടെ ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രികസേരയിലേക്ക്. നാളെ രാവിലെ 10.30 നാണ് സത്യപ്രതിജ്ഞ. ഇന്ന് രാവിലെ ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ജയലളിതയെ തങ്ങളുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മദ്രാസ് സര്‍വകലാശാലയിലെ സെന്റിനറി ഓഡിറ്റോറിയത്തിലായിരിക്കും ചടങ്ങ്. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരില്‍ …
കൂടിയ അളവില്‍ ഈയം, മാഗി നൂഡില്‍സ് പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി
കൂടിയ അളവില്‍ ഈയം, മാഗി നൂഡില്‍സ് പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി
സ്വന്തം ലേഖകന്‍: പരിശോധനയില്‍ കൂടിയ അളവില്‍ ഈയം കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സിന്റെ പ്രത്യേക ബാച്ച് പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മാഗിയുടെ നിര്‍മ്മാതാക്കളായ നെസ്‌ലെക്കാണ് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെ മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകളും പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനുവദനീയമായതിന്റെ ഏഴിരട്ടി അധികം ഈയമാണ് മാഗി …
ബീഫ് കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി
ബീഫ് കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി
സ്വന്തം ലേഖകന്‍: ബീഫ് കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്!വി പറഞ്ഞു. ഒരു ദേശീയ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നഖ്‌വിയുടെ വിവാദ പരാമര്‍ശം. ഇത് ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ വിഷയമല്ലെന്നും മറിച്ച് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും അഭിമുഖത്തില്‍ നഖ്‌വി തുറന്നടിക്കുന്നു. ഹിന്ദു വിശ്വാസികളുടെ വൈകാരിക വിഷയമാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം. ബീഫ് …
ഇന്ത്യാക്കാരനെ ന്യൂയോര്‍ക്ക് സബ്‌വേയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ അമേരിക്കക്കാരിക്ക് 24 വര്‍ഷം തടവ്
ഇന്ത്യാക്കാരനെ ന്യൂയോര്‍ക്ക് സബ്‌വേയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ അമേരിക്കക്കാരിക്ക് 24 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ഇന്ത്യാക്കാരനെ ന്യൂയോര്‍ക്ക് സബ്വേയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ അമേരിക്കക്കാരിക്ക് കോടതി 24 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. 2012 ഡിസംബര്‍ 27 നായിരുന്നു സംഭവം. ഹിന്ദുക്കളോടും മുസ്ലീങ്ങളോടും കടുത്ത വംശീയ വെറുപ്പ് പുലര്‍ത്തിയിരുന്ന എറിക മെനെന്‍ഡിസിനാണ് കോടതി ശിക്ഷ വിധിച്ചത്. നാല്‍പ്പത്താറുകാരനായിരുന്നു സുനന്ദോ സെന്‍ എന്ന ഇന്ത്യാക്കാരനെയാണ് എറിക സബ്‌വേയിലേക്ക് തള്ളിയിട്ടത്. ട്രെയിനിന് അടിയില്‍പെട്ട …
ആണവക്കരാര്‍, ഇറാന്‍ വീണ്ടും ഉടക്കുന്നു, സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കില്ല
ആണവക്കരാര്‍, ഇറാന്‍ വീണ്ടും ഉടക്കുന്നു, സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കില്ല
സ്വന്തം ലേഖകന്‍: ആണവ ശക്തികളുമായി കരാര്‍ ഒപ്പിടാനുള്ള അവസാന ഒരുക്കങ്ങളിലായിരിക്കെ ഇറാന്‍ നിസഹകരണത്തിന്റെ പാതയിലേക്ക്. ആണവ അന്താരാഷ്ട്ര ആണവ നിരീക്ഷക സംഘത്തിന് രാജ്യത്തിന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഇ പ്രഖ്യാപിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കൃത്യമായ നിഷ്‌കര്‍ഷകള്‍ മുന്നോട്ടു വക്കണമെന്നും …
മോഷണവും മീശപിരിക്കലും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു ദിവസത്തെ വരുമാനം 6.4 കോടി രൂപ
മോഷണവും മീശപിരിക്കലും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു ദിവസത്തെ വരുമാനം 6.4 കോടി രൂപ
സ്വന്തം ലേഖകന്‍: മോഷണവും മീശപിരിക്കലും വഴി ഇസ്ലാമിക് സ്റ്റേറ്റ് ഒരു ദിവസം സമ്പാദിക്കുന്നത് 6.4 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. പൊതുനയത്തില്‍ ഗവേഷണം നടത്തുന്ന റാന്‍ഡ് കോ!ര്‍പറേഷന്‍ എന്ന സ്ഥാപനത്തെ ഉദ്ധരിച്ച് അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം 7800 കോടിയിലേറെ രൂപയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ സമ്പാദ്യം. ഇതില്‍ 3840 കോടി …
ബിന്‍ ലാദനെ അമേരിക്കക്ക് ഒറ്റുകൊടുത്തത് മുതിര്‍ന്ന പാക് സൈനിക ഓഫീസര്‍ എന്ന് വെളിപ്പെടുത്തല്‍, അമേരിക്കയുടെ വാദം പൊളിയുന്നു
ബിന്‍ ലാദനെ അമേരിക്കക്ക് ഒറ്റുകൊടുത്തത് മുതിര്‍ന്ന പാക് സൈനിക ഓഫീസര്‍ എന്ന് വെളിപ്പെടുത്തല്‍, അമേരിക്കയുടെ വാദം പൊളിയുന്നു
സ്വന്തം ലേഖകന്‍: ബിന്‍ ലാദനെ അമേരിക്കക്ക് ഒറ്റുകൊടുത്തത് മുതിര്‍ന്ന പാക് സൈനിക ഓഫീസറാണെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടനിലേക്കു കുടിയേറിയ മുതിര്‍ന്ന പാക്ക് സൈനിക ഓഫിസറാണ് ഉസാമ ബിന്‍ ലാദന്റെ രഹസ്യത്താവളം സിഐഎക്ക് ചോര്‍ത്തിക്കൊടുത്തതെന്ന് പ്രമുഖ പാക്ക് പത്രപ്രവര്‍ത്തകന്‍ അമീര്‍ മിര്‍ ആണ് വെളിപ്പെടുത്തിയത്. പാക് സര്‍ക്കാരിന്റെയോ ഏജന്‍സികളുടെയോ സഹായമില്ലാതെ സ്വന്തം നിലയിലാണ് ലാദന്റെ ഒളിത്താവളം കണ്ടെത്തിയതെന്ന് അമേരിക്കയുടെ …
ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രസ്‌നാഹോര്‍ക്കെക്ക് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ സാഹിത്യ പുരസ്‌കാരം
ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രസ്‌നാഹോര്‍ക്കെക്ക് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ സാഹിത്യ പുരസ്‌കാരം
സ്വന്തം ലേഖകന്‍: ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രസ്‌നാഹോര്‍ക്കെ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ സാഹിത്യ പുരസ്‌കാരം സ്വന്തമാക്കി. ഇന്ത്യയുടെ അമിതാവ് ഘോഷ് അടക്കം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്തു പ്രമുഖ എഴുത്തുകാരെ പിന്തള്ളിയാണ് അറുപത്തിയൊന്നുകാരനായ ക്രസ്‌നാഹോര്‍ക്കെ പുരസ്‌കാരം നേടിയത്. 60,000 പൗണ്ട് (ഏകദേശം 56,70,000 രൂപ) ആണ് പുരസ്‌കാര തുക. ക്രസ്‌നാഹോര്‍ക്കെ കാഫ്കയേയും ബെക്കറ്റിനേയും …
അഫ്ഗാനിസ്ഥാനില്‍ ഖുറാന്‍ കത്തിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം യുവതിയെ തല്ലിക്കൊല്ലുന്നത് നോക്കിനിന്ന പോലീസുകാര്‍ക്ക് തടവ്
അഫ്ഗാനിസ്ഥാനില്‍ ഖുറാന്‍ കത്തിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം യുവതിയെ തല്ലിക്കൊല്ലുന്നത് നോക്കിനിന്ന പോലീസുകാര്‍ക്ക് തടവ്
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചെന്ന് ആരോപിച്ച് ഇരുപത്തിയെട്ടുകാരിയായ യുവതിയെ ജനക്കൂട്ടം തല്ലിക്കൊല്ലുന്നത് നോക്കിനിന്ന പോലീസുകാര്‍ക്ക് തടവുശിക്ഷ. സംഭവ സ്ഥലത്തുണ്ടായിരുന്നു പതിനൊന്ന് പോലീസുകാര്‍ക്കാണ് ഒരു വര്‍ഷം വീതം തടവു ശിക്ഷ ലഭിച്ചത്. ഫര്‍ഖുന്ത എന്ന യുവതിയെയാണ് പൊലീസുകാരുടെ മുന്നില്‍ വച്ച് ജനക്കൂട്ടം തല്ലിക്കൊന്നത്. കേസില്‍ എട്ട് പൊലീസുകാരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതേ …
മിനി സ്‌കര്‍ട്ട് നിരോധനത്തിനെതിരെ അള്‍ജീരിയയില്‍ ലെഗ് സെല്‍ഫി അഥവാ കാലുകാണിക്കല്‍ സമരം
മിനി സ്‌കര്‍ട്ട് നിരോധനത്തിനെതിരെ അള്‍ജീരിയയില്‍ ലെഗ് സെല്‍ഫി അഥവാ കാലുകാണിക്കല്‍ സമരം
സ്വന്തം ലേഖകന്‍: മിനി സ്‌കര്‍ട്ട് ധരിച്ച് പരീക്ഷക്കെത്തിയ ഒരു പെണ്‍കുട്ടിയെ വിലക്കിയതെ അള്‍ജീരിയയിലെ ഒരു യൂണിവേഴ്‌സിറ്റി ഡീനിന് ഓര്‍മയുള്ളു. പിന്നെ കാണുന്നത് ലെഗ് സെല്‍ഫികളുടെ ഒരു പ്രളയമാണ്. നഗ്‌നമായ സ്വന്തം കാലുകളുടെ സെല്‍ഫിയെടുത്ത് പരസ്യമാക്കിക്കൊണ്ട് പെണ്‍കുട്ടികള്‍ ഡീനിന്റെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ലെഗ് സെല്‍ഫിക്കാരെ കൊണ്ട് വലഞ്ഞിരിക്കുകയാണ് ഡീനും മറ്റ് അള്‍ജീരിയക്കാരും. യൂണിവേഴ്‌സിറ്റി …