1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു സ്വകാര്യ മേഖലകള്‍ക്ക് ശമ്പളത്തോടു കൂടിയ പൊതു അവധി പ്രഖ്യാപിച്ചു,
ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു സ്വകാര്യ മേഖലകള്‍ക്ക് ശമ്പളത്തോടു കൂടിയ പൊതു അവധി പ്രഖ്യാപിച്ചു,
സ്വന്തം ലേഖകന്‍: ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവധി ബാധകമാണ്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധി ബാധകമാണെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഫെഡറല്‍ നിയമത്തിന്റെ എഴുപത്തിനാലാം വകുപ്പ് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള അറബ് രാഷ്ട്രങ്ങളില്‍ ശനിയാഴ്ച്ചയും ഒമാനില്‍ …
ചൈനീസ് കമ്പനി ചെയര്‍മാന്‍ ടൂര്‍ പോയി, കൂടെ 6,400 ജോലിക്കാരും, യാത്ര ഗിന്നസ് ബുക്ക് റെക്കോര്‍ഡ്
ചൈനീസ് കമ്പനി ചെയര്‍മാന്‍ ടൂര്‍ പോയി, കൂടെ 6,400 ജോലിക്കാരും, യാത്ര ഗിന്നസ് ബുക്ക് റെക്കോര്‍ഡ്
സ്വന്തം ലേഖകന്‍: കമ്പനി ചെയര്‍മാന്മാരുടെ ആഡംബര ടൂറുകളുടെ വാര്‍ത്തകള്‍ ലോകത്തിന് പുത്തരിയല്ല. എന്നാല്‍ ടിയെന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ചെയര്‍മാനായ ലി ജിന്‍യുവാന്റെ യാത്ര ലോക ശ്രദ്ധ നേടിയത് മറ്റൊരു പ്രത്യേകത കൊണ്ടാണ്. ലി ജിന്‍യുവാന്റെ നാലു ദിവസത്തെ ടൂര്‍ ഒറ്റക്കായിരുന്നില്ല. ടിയന്‍സ് കമ്പനിയിലെ 6,400 ജീവനക്കാരോടൊപ്പമായിരുന്നു ചെയര്‍മാന്റെ വിനോദയാത്ര. ഫ്രാന്‍സിലേക്ക് കമ്പനി മൊത്തമായി ടൂര്‍ …
ബിന്‍ ലാദന്റെ മരണം നാടകമായിരുന്നു എന്ന് വെളിപ്പെടുത്തല്‍, ചരടു വലിച്ചത് പാക് ചാര സംഘടന ഐഎസ്‌ഐ
ബിന്‍ ലാദന്റെ മരണം നാടകമായിരുന്നു എന്ന് വെളിപ്പെടുത്തല്‍, ചരടു വലിച്ചത് പാക് ചാര സംഘടന ഐഎസ്‌ഐ
സ്വന്തം ലേഖകന്‍: അല്‍ഖാഇദ സ്ഥാപക നേതാവ് ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ മരണം നാടകമായിരുന്നു എന്ന് വെളിപ്പെടുത്തല്‍. പ്രശസ്ത യുഎസ് മാധ്യമ പ്രവര്‍ത്തകനായ സെയ്മര്‍ ഹെര്‍ഷാണ് യുഎസ് ചാര സംഘടന സിഐഎയും പാകിസ്താന്‍ ചാര സംഘടന ഐഎസ്‌ഐയും സംയുക്തമായി തയ്യാറാക്കിയ തിരക്കഥയായിരുന്നു ലോകം കണ്ട ലാദന്‍ വധം എന്ന് വെളിപ്പെടുത്തിയത്. ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സിലെഴുതിയ …
നൗള്‍ ചുഴലിക്കാറ്റ് ഫിലിപ്പീന്‍സിനോട് കരുണ കാട്ടി, രണ്ടു മരണം
നൗള്‍ ചുഴലിക്കാറ്റ് ഫിലിപ്പീന്‍സിനോട് കരുണ കാട്ടി, രണ്ടു മരണം
സ്വന്തം ലേഖകന്‍: സംഹാര ശക്തിയുമായി ഫിലിപ്പീന്‍സ് തീരത്തെത്തിയ നൗള്‍ ചുഴലിക്കാറ്റ് കരുണ കാട്ടി. വന്‍ ആള്‍നാശത്തിന് കാരണമാകുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും ചുഴലിക്കൊടുങ്കാറ്റിന് രണ്ടു പേരുടെ ജീവന്‍ മാത്രമേ അപഹരിക്കാന്‍ കഴിഞ്ഞുള്ളു എന്നാണ് റിപ്പോര്‍ട്ട്. വടക്കു കിഴക്കന്‍ ഫിലിപ്പിന്‍സിന്റെ കാഗയാന്‍ പ്രവിശ്യയാണ് നൗളിന്റെ താണ്ഡവത്തിന് ഏറ്റവുമധികം ഇരയായത്. മേഖലയിലെ വൈദ്യുതി വിതരണം പൂര്‍ണമായും താറുമാറായി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം …
ജനിച്ച് ഒരു മിനിട്ടിനുള്ളില്‍ ഹൃദയ ശസ്ത്രക്രിയ, കുഞ്ഞ് ഗിന്നസ് ബുക്കില്‍
ജനിച്ച് ഒരു മിനിട്ടിനുള്ളില്‍ ഹൃദയ ശസ്ത്രക്രിയ, കുഞ്ഞ് ഗിന്നസ് ബുക്കില്‍
സ്വന്തം ലേഖകന്‍: ജനിച്ച് ഒരു മിനിറ്റിനുള്ളില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ കുഞ്ഞ് ഗിന്നസ് ബുക്കില്‍ റെക്കാര്‍ഡിന് ഉടമയായി. യുകെയിലെ ന്യൂകാസിലിലുള്ള ഫ്രീമാന്‍ ആശുപത്രിയില്‍ കഴിഞ്ഞ ഏപ്രിലിലാണ് ശസ്ത്രക്രിയ നടന്നത്. ഫേ, മൈക്കല്‍ മുരീഷ് ദമ്പതികളുടെ മകളായ ചാനേല്‍ മുരീഷിനായിരുന്നു ശസ്ത്രക്രിയ. ചാനേലിന് ഇപ്പോള്‍ ഒരു വയസുണ്ട്. ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ …
ജോണ്‍ കെറിയുടെ മധ്യസ്ഥതയില്‍ സൗദിയുടെ വെടിനിര്‍ത്തല്‍, സ്വാഗതം ചെയ്ത് ഹൗതികള്‍
ജോണ്‍ കെറിയുടെ മധ്യസ്ഥതയില്‍ സൗദിയുടെ വെടിനിര്‍ത്തല്‍, സ്വാഗതം ചെയ്ത് ഹൗതികള്‍
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ഇടപെടലിന്റെ ഫലമായി യെമനില്‍ വെടിനിര്‍ത്തലിന് സൗദി സമ്മതം മൂളി. ഒപ്പം സൗദിയുടെ വെടിനിര്‍ത്തല്‍ കരാര്‍ ഹൗതികള്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്. യുഎന്‍ ആഭിമുഖ്യത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ഹൗതി പോരാളികള്‍ പ്രസ്താവനയില്‍ പ്രസ്താവനയി വ്യക്തമാക്കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അഞ്ചു ദിവസത്തെ വെടി …
അമേരിക്കന്‍ സര്‍വകലാശാലയില്‍ ഇനി മുതല്‍ ഹിന്ദിയും പഠിക്കാം, പുതിയ കോഴ്‌സ് വരുന്നു
അമേരിക്കന്‍ സര്‍വകലാശാലയില്‍ ഇനി മുതല്‍ ഹിന്ദിയും പഠിക്കാം, പുതിയ കോഴ്‌സ് വരുന്നു
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സര്‍വകലാശാലയില്‍ ഇനി മുതല്‍ ഹിന്ദിയും പഠിക്കാം. അമേരിക്കയില്‍ മൊണ്ടാന സര്‍വകലാശാലയാണ് 2015, 16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ഭാഷ പഠിക്കാനുള്ള അവസരമൊരുക്കുന്നത്. ഹിന്ദി ഭാഷയില്‍ പ്രത്യേക കോഴ്‌സ് ആരംഭിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള ഗൗരവ് മിശ്ര എന്ന അധ്യാപകനാണ് ഹിന്ദി പഠിപ്പിക്കുക. ഉത്തര്‍പ്രദേശ് സ്വദേശിയായ മിശ്ര ആഗസ്റ്റ് …
നേപ്പാള്‍ ഭൂകമ്പം, മരണസംഖ്യ 8,000 കടന്ന് മുന്നോട്ട്, നാട്ടുകാരെ വിറപ്പിച്ച് തുടര്‍ ചലനങ്ങള്‍
നേപ്പാള്‍ ഭൂകമ്പം, മരണസംഖ്യ 8,000 കടന്ന് മുന്നോട്ട്, നാട്ടുകാരെ വിറപ്പിച്ച് തുടര്‍ ചലനങ്ങള്‍
സ്വന്തം ലേഖകന്‍: നേപ്പാല്‍ ഭൂകമ്പത്തില്‍ മരണ സംഖ്യ 8,000 കടന്ന് മുന്നോട്ടു കുതിക്കുമ്പോള്‍ ഇടക്കിടെയുണ്ടാകുന്ന തുടര്‍ ചലങ്ങള്‍ നാട്ടുകാരെ വിറപ്പിക്കുന്നു. ഞായറാഴ്ച മാത്രം നാലു തവണയാണ് ഭൂമി കുലുങ്ങിയത്. ഭൂകമ്പത്തിനു ശേഷം ഏതാണ്ട് 160 തുടര്‍ ചലനങ്ങളാണ് നേപ്പാളില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ മണ്ണിടിച്ചിലും മഴയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു. നേപ്പാള്‍ സൈന്യം നേതൃത്വം …
അഴിമതി കേസില്‍ കുടുങ്ങിയ മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന് മൂന്നു വര്‍ഷം തടവ്
അഴിമതി കേസില്‍ കുടുങ്ങിയ മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന് മൂന്നു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: അഴിമതി കേസില്‍ കുടുങ്ങിയ മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന് മൂന്ന് വര്‍ഷം തടവു ശിക്ഷ. പ്രസിഡന്റിന്റെ കൊട്ടാരം നവീകരികരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണമാണ് മുബാറക്കിനെ കുടുക്കിയത്. കൊട്ടാരം അറ്റകുറ്റ പണികള്‍ക്കായി നീക്കിവെച്ച 1.4 കോടി ഡോളര്‍ സ്വന്തമാക്കിയെന്ന കേസിലാണ് വിധി. പുനര്‍ വിചാരണയ്ക്ക് ശേഷമാണ് കെയ്‌റോ കോടതി വിധി പുറപ്പെടുവിച്ചത്. …
കുടുംബത്തെ കൂട്ടക്കൊല ചെയ്ത് ആത്മഹത്യ ചെയ്ത കുടുംബനാഥന്‍ കാരണം ഫേസ്ബുക്കിലിട്ടു
കുടുംബത്തെ കൂട്ടക്കൊല ചെയ്ത് ആത്മഹത്യ ചെയ്ത കുടുംബനാഥന്‍ കാരണം ഫേസ്ബുക്കിലിട്ടു
സ്വന്തം ലേഖകന്‍: സ്വന്തം ഭാര്യയേും മകളേയും സഹോദരിയേയും കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്ത വ്യക്തി അതിന് വിശദീകരണം നല്‍കിയത് ഫെയ്‌സ്ബുക്കില്‍. കനേഡിയന്‍ പൗരനായ റാന്‍ഡി ജാന്‍സണ്‍ ആണ് എന്ത് കൊണ്ടാണ് താന്‍ കൊലപാതകം നടത്തിയത് എന്ന് വിശദീകരിച്ച് കൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസമാണ് റാന്‍ഡി ജാന്‍സണ്‍ ഭാര്യ ലോറലിനേയും മകള്‍ എമിലിയേയും …