1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ടാം ലോകയുദ്ധ വിജയത്തിന്റെ ഓര്‍മ്മ പുതുക്കി റഷ്യയുടെ ഭീമന്‍ സൈനിക പരേഡ്, അമേരിക്കയും ബ്രിട്ടനും വിട്ടു നിന്നു
രണ്ടാം ലോകയുദ്ധ വിജയത്തിന്റെ ഓര്‍മ്മ പുതുക്കി റഷ്യയുടെ ഭീമന്‍ സൈനിക പരേഡ്, അമേരിക്കയും ബ്രിട്ടനും വിട്ടു നിന്നു
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധത്തില്‍ നാസി ജര്‍മനിക്കുമേല്‍ വിജയം നേടിയതിന്റെ റഷ്യ വന്‍ സൈനിക പരേഡ് നടത്തി. യുദ്ധ വിജയത്തിന്റെ എഴുപതാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചായിരുന്നു പരേഡ്. സൈനിക പരേഡില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കം ഒട്ടേറെ ലോകനേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ യുക്രെയിന്‍ വിഷയത്തില്‍ റഷ്യയുമായി ഇടഞ്ഞുനില്‍ക്കുന്ന അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രസിദ്ധമായ …
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജയില്‍ ആക്രമിച്ചു തകര്‍ത്തു, തടവുകാരും പോലീസുകാരും അടക്കം എഴുപതിലേറെ മരണം
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജയില്‍ ആക്രമിച്ചു തകര്‍ത്തു, തടവുകാരും പോലീസുകാരും അടക്കം എഴുപതിലേറെ മരണം
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജയില്‍ ആക്രമിച്ചു തകര്‍ത്തു. സംഭവത്തില്‍ തടവുകാരും പോലീസുകാരും അടക്കം എഴുപതിലേറെ പേര്‍ മരിച്ചു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് സമീപമുള്ള അല്‍ ഖാലിസ് ജയിലാണ് ആക്രമിക്കപ്പെട്ടത്. ജയിലില്‍ ശിക്ഷയനുഭവിക്കുന്ന മുപ്പതോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ രക്ഷപ്പെടുത്തുന്നതിനായിരുന്നു ആക്രമണം. ബഗ്ദാദിന് വടക്ക് 80 കിലോമീറ്റര്‍ അകലെയായാണ് ജയില്‍ സ്ഥിതി ചെയ്യുന്നത്. …
ക്യൂബയില്‍ സ്വവര്‍ഗ പ്രണയികളുടെ വമ്പന്‍ പ്രകടനം, പിന്തുണയുമായി റൗള്‍ കാസ്‌ട്രോയുടെ മകളും
ക്യൂബയില്‍ സ്വവര്‍ഗ പ്രണയികളുടെ വമ്പന്‍ പ്രകടനം, പിന്തുണയുമായി റൗള്‍ കാസ്‌ട്രോയുടെ മകളും
സ്വന്തം ലേഖകന്‍: സ്വവര്‍ഗ പ്രണയികളെ വേട്ടയാടുകയും ക്രൂരമായി ശിക്ഷിക്കുകയും ചെയ്ത ചരിത്രമുള്ള ക്യൂബയില്‍ സ്വവര്‍ഗ പ്രണയികളുടെ വമ്പന്‍ പ്രകടനം. ഒപ്പം സമരക്കാര്‍ക്ക് പിന്തുണയുമായി ലൈംഗിക വിദ്യാഭ്യാസത്തിനുള്ള കേന്ദ്രത്തിന്റെ ചുമതലക്കാരിയും പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ മകളുമായ മരിയേല കാസ്‌ട്രോ രംഗത്തെത്തുകയും ചെയ്തു. റൗള്‍ കാസ്‌റ്റ്രോയുടെ ചരിത്ര പ്രധാനമായ വത്തികാന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് സ്വവര്‍ഗ പ്രണയികളുടെ പ്രകടനവും അതിന്‍ …
എട്ടു വയസുകാരനെ പെട്ടിക്കുള്ളിലാക്കി മനുഷ്യക്കടത്ത് നടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍
എട്ടു വയസുകാരനെ പെട്ടിക്കുള്ളിലാക്കി മനുഷ്യക്കടത്ത് നടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍
സ്വന്തം ലേഖകന്‍: പെട്ടിക്കുള്ളില്‍ എട്ടു വയസുള്ള ആണ്‍കുട്ടിയെ കുത്തിനിറച്ച് മനുഷ്യക്കടത്തു നടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍. സ്‌പെയിന്‍ അതിര്‍ത്തിയിലാണ് അതിര്‍ത്തി രക്ഷാസേനയെ ഞെട്ടിച്ച സംഭവം. കുട്ടിയെ പെട്ടിയില്‍ ചുരുട്ടി മടക്കി അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു പെണ്‍കുട്ടി. മൊറോക്കോയില്‍ നിന്ന് ആഫ്രിക്കയിലെ സ്പാനിഷ് അധീനതയിലുള്ള ക്യുട്ടയിലേക്ക് കാല്‍നടയായി കടക്കുമ്പോഴായിരുന്നു പെട്ടി പരിശോധന. സ്‌കാനിങ്ങ് പരിശോധനയിലാണ് അധികൃതര്‍ …
നൗള്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സ് തീരത്തേക്ക് അടുക്കുന്നു, പതിനായിരങ്ങളെ മാറ്റി പാര്‍പ്പിച്ചു
നൗള്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സ് തീരത്തേക്ക് അടുക്കുന്നു, പതിനായിരങ്ങളെ മാറ്റി പാര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: 24 മണിക്കൂറിനകം നൗള്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സി തീരത്ത് എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ തീരദേശത്തു നിന്ന് പതിനായിരക്കണക്കിന് നാട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മേഖലയിലെ പ്രധാന ദ്വീപായ ലുസോണില്‍ നിന്നാണ് ഏറ്റവുമധികം ആളുകളെ ഒഴിപ്പിച്ചത്. നൗള്‍ എന്നു പേരിട്ടിരിക്കുന്ന കാറ്റഗറി നാലില്‍ പെടുന്ന അതിശക്തമായ കൊടുങ്കാറ്റാണ് ഫിലിപ്പീന്‍സ് തീരം ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ …
സച്ചിന്‍ തെണ്ടുല്‍ക്കര്‍ എഡിഷന്‍ കാര്‍ വരുന്നു
സച്ചിന്‍ തെണ്ടുല്‍ക്കര്‍ എഡിഷന്‍ കാര്‍ വരുന്നു
ഇന്ത്യക്കാര്‍ക്ക് സച്ചിന്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടാണല്ലോ വിരമിച്ച ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ സച്ചിന് ഭാരതരത്‌നം സമ്മാനിച്ചത്. അതുവഴി ഇന്ത്യക്കാരുടെ മനം കവരാമെന്നാണ് അവര്‍ കരുതിയത്. ആ കരുതല്‍ തെറ്റിപ്പോയെങ്കിലും സച്ചിനെക്കുറിച്ചുള്ള അവരുടെ കരുതല്‍ ശരി തന്നെയാണ്.
പാക് ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവം, പാക് താലിബാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു, ലക്ഷം പ്രധാനമന്ത്രി നവാസ് ഷെരീഫ്
പാക് ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവം, പാക് താലിബാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു, ലക്ഷം പ്രധാനമന്ത്രി നവാസ് ഷെരീഫ്
സ്വന്തം ലേഖകന്‍: പാക് സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ എറ്റെടുത്തു. ആക്രമണത്തില്‍ നോര്‍വെ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമികള്‍ ഉന്നം വച്ചത് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയായിരുന്നുവെന്നും തീവ്രവാദി സംഘടന വ്യക്തമാക്കി. വിമാനവേധ മിസൈല്‍ ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതെന്നും ആക്രമണത്തില്‍ പൈലറ്റും വിദേശികളും കൊല്ലപ്പെട്ടെന്നും …
ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ അമേരിക്ക രേഖാമൂലം ഉറപ്പു നല്‍കണം, ജിസിസി
ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ അമേരിക്ക രേഖാമൂലം ഉറപ്പു നല്‍കണം, ജിസിസി
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ സംബന്ധിച്ച് അമേരിക്ക രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. മേഖലയില്‍ ഇറാനും ഹൗതി തീവ്രവാദികളും ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഈ ആവശ്യം. ഈ മാസം 14 ന് ക്യാമ്പ് ഡേവിഡില്‍ ചേരാനിരിക്കുന്ന ജിസിസി അമേരിക്ക ഉച്ചകോടിയില്‍ ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടും. ആണവ പ്രശ്‌നത്തില്‍ ഇറാനും …
ഹൗതി ശക്തി കേന്ദ്രമായ സാദാ വിട്ടു പോകാന്‍ യെമനികളോട് അറബ് സഖ്യത്തിന്റെ അന്ത്യശാസനം
ഹൗതി ശക്തി കേന്ദ്രമായ സാദാ വിട്ടു പോകാന്‍ യെമനികളോട് അറബ് സഖ്യത്തിന്റെ അന്ത്യശാസനം
സ്വന്തം ലേഖകന്‍: യെമനിലെ ഹൗതി തീവ്രവാദികളുടെ ശക്തികേന്ദ്രമായ സാദാ വിട്ടു പോകാന്‍ യെമന്‍ പൗരന്മാര്‍ക്ക് അറബ് സഖ്യം അന്ത്യശാസനം നല്‍കി. സാദായെ പ്രധാന സൈനിക ലക്ഷ്യമായി പ്രഖ്യാപിച്ചതിനാല്‍ ഏതു നിമിഷവും ആക്രമണം ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണിത്. സാധാരണ ജനങ്ങളൊട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ വിമാനം വഴി വിതരണം ചെയ്തതായി സൗദിയിലെ അല്‍ …
സൗദിയില്‍ തീവ്രവാദികള്‍ നടത്താനിരുന്ന ആക്രമണ പദ്ധതി സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു
സൗദിയില്‍ തീവ്രവാദികള്‍ നടത്താനിരുന്ന ആക്രമണ പദ്ധതി സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു
സൗദിയില്‍ തീവ്രവാദികള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണ പദ്ധതി തകര്‍ത്തെന്ന് സൗദി സുരക്ഷാ ഏജന്‍സികള്‍. സൗദി ഭരണകൂടത്തിന് കീഴിലുള്ള സ്ഥലങ്ങളിലും ചില വിദേശരാജ്യങ്ങളിലും തീവ്രവാദികള്‍ നടത്താനിരുന്ന ഭീകരാക്രമണ പദ്ധതികളാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ തകര്‍ത്തതെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ നയിഫ് പറഞ്ഞു.