സ്വന്തം ലേഖകന്‍: പ്രവാചകനെ വരക്കാനുള്ള കാര്‍ട്ടൂണ്‍ മത്സരത്തിനിടെ ബോംബാക്രമണം നടത്താനെത്തിയ രണ്ടു പേരെ പോലീസ് വെടിവച്ചു കൊന്നു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരുക്കേറ്റിട്ടുമുണ്ട്. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം നടന്നത്. അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് പ്രവാചകനെ വരക്കാനുള്ള കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിച്ചത്. ഫ്രീ സ്പീച്ച് ഇവന്റ് എന്നു പേരിട്ട മത്സരം നടക്കുന്ന ഡള്ളാസിലെ …
സ്വന്തം ലേഖകന്‍: ലക്ഷക്കണക്കിന് നേപ്പാളികള്‍ സ്വന്തം കിടപ്പാടം വിട്ട് പലായനം ചെയ്യുമ്പോള്‍ കുലുങ്ങാതിരിപ്പാണ് ഒരു സംഘം സന്യാസിനികല്‍. നേപ്പാളില്‍ കുങ്ങ്ഫു സന്യാസിനിമാര്‍ എന്നറിയപ്പെടുന്ന 300 പേരടങ്ങിയ സംഘമാണ് ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തകരോട് സംഹകരിക്കാതെ നേപ്പാളില്‍ തങ്ങുന്നത്. ലഡാക്ക് കേന്ദ്രമായുള്ള ദ്രുപ്കാ സന്യാസ സമൂഹത്തില്‍പ്പെട്ടവരാണ് കുങ്ങ്ഫു സന്യാസിനിമാര്‍. ചെറുപ്പം മുതല്‍തന്നെ ധ്യാനവും കുങ്ങ്ഫുവും പരിശീലിക്കുന്ന ഇവര്‍ തങ്ങളുടെ …
സ്വന്തം ലേഖകന്‍: ഭൂകമ്പ കെടുതിയില്‍ വലയുന്ന നേപ്പാളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ രോഷം ശക്തമാകുന്നു. ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിപ്പോകൂ എന്നാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തരോട് നേപ്പാള്‍ ജനത പറയുന്നത്. ഭൂകമ്പം ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദി സര്‍ക്കാറിന്റെ മുഖം മിനുക്കല്‍ പരിപാടിയാക്കി മാറ്റിയെന്നാണ് പ്രധാന വിമര്‍ശനം. ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്. ‘മിസ്റ്റര്‍ മോദി നിങ്ങള്‍ …
സ്വന്തം ലേഖകന്‍: ടെല്‍ അവീലിലെ തെരുവുകളില്‍ ഇസ്രയേലി പോലീസും എതോപ്യന്‍ ജൂതമാരും തമ്മില്‍ തെരുവു യുദ്ധം. എതോപ്യന്‍ വംശജരായ ഇസ്രയേലി ജൂതന്മാരാണ് പോലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് റാലി നടത്തിയത്. കറുത്ത വര്‍ഗക്കാരനെ ഒരു പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു വീഡിയോ കഴിഞ്ഞയാഴ്ച പുറത്തു വന്നതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വഴിയൊരുക്കിയത്. പോലീസുകാര്‍ക്കെതിരെ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ …
സ്വന്തം ലേഖകന്‍: യെമനിലെ ഹൗതി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണം ശക്തമായി തുടരുന്നതിനിടയില്‍ സൗദി സൈന്യം നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ നേതൃത്വം നല്‍കുന്ന അറബ് സഖ്യസേന യെയമനിലെ ഹൗതി ശക്തി കേന്ദ്രങ്ങളില്‍ രണ്ടിടത്ത് ക്ലസ്റ്റര്‍ ബോംബാക്രമണം നടത്തിയതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് വ്യക്തമായ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ 41 ശതമാനം കൗമാരക്കാരികളും വിവാഹിതരാണെന്ന് സെന്‍സസ് ഡാറ്റാ റിപ്പോര്‍ട്ട്. ചെറുപ്രായത്തില്‍ തന്നെ വിവാഹിതരാകുന്നതിനാല്‍ ഇവരില്‍ പലരും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബന്ധം വേര്‍പെടുത്തലിനോ വൈധവ്യത്തിനോ വിധേയരാകുന്നുമുണ്ട്. കേന്ദ്രം പുറത്തുവിട്ട 2011 ലെ സെന്‍സസ് ഡാറ്റയിലാണ് ഈ വിവരങ്ങള്‍. സെന്‍സസ് കാലത്ത് വിവാഹിതരായ 10 ദശലക്ഷം പെണ്‍കുട്ടികളില്‍ 4.1 ദശലക്ഷം പെണ്‍കുട്ടികളും ഇപ്പോള്‍ വിവാഹമോചിതരോ …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാഖിര്‍ റഹ്മാന്‍ ലഖ്!വിയെ മോചിപ്പിച്ച സംഭവത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യാന്തര നിയമത്തിന്റെ ലംഘനമാണ് ലാഖ്!വിയുടെ മോചനമെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ വിഷയം പാക്കിസ്ഥാന്റെ മുന്നില്‍ ഉന്നയിക്കണമെന്നും ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയായ അശോക് മുഖര്‍ജി ആവശ്യപ്പെട്ടു. ലാഹോര്‍ ഹൈക്കോടതി ഇക്കഴിഞ്ഞ ഏപ്രില്‍ 9 …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതി ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കി. 2014 ലെ ഏറ്റവും മികച്ചത് എന്ന ബഹുമതിയാണ് ഡല്‍ഹിയെ തേടിയെത്തിയത്. പ്രതിവര്‍ഷം 25 മുതല്‍ 40 ലക്ഷത്തോളം യാത്രക്കാരെ കടത്തി വിട്ടതിനാലാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത്. ഏപ്രില്‍ 28 ന് ജോര്‍ദാനില്‍ …
സ്വന്തം ലേഖകന്‍: അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക സാമ്പത്തിക പ്രസിദ്ധീകരണമായ ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തു വിട്ടു. സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒ യുമായ സുനില്‍ വസ്‌വാനിയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എംഡി എംഎ യൂസഫലിക്ക് രണ്ടാം സ്ഥാനമുണ്ട്. ലാന്റ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് ജഗ്തിയാനി മൂന്നാം …
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,250 ആയി. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും 5000 ത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ഇവരെ ജീന്നോടെ പുറത്തെടുക്കാന്‍ സാധ്യത കുറവായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരും. ഏറ്റെടുക്കാന്‍ ഉറ്റവരാരും എത്താത്ത അനാഥ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു. അതേസമയം രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍ എത്തിയെങ്കിലും ദുരിതാശ്വാസ …