1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിര്‍ണായക ഉച്ചകോടിക്ക് നാളെ തുടക്കമാകും
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിര്‍ണായക ഉച്ചകോടിക്ക് നാളെ തുടക്കമാകും
സ്വന്തം ലേഖകന്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിര്‍ണായക ഉച്ചകോടിക്ക് നാളെ തുടക്കമാകും. ഇരു രാജ്യങ്ങളിലേയും പ്രധാന സ്ഥാനങ്ങള്‍ ഏറ്റെടുത്തതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ആദ്യമായി ഒരുമിച്ചു പങ്കെടുക്കുന്ന ചര്‍ച്ചയാണിതെന്ന പ്രത്യേകതയുമുണ്ട്. മേഖലയിലെ സുരക്ഷയും താലിബാനും പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഗനിയുടെ …
ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു, അനധികൃത കുടിയേറ്റക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം
ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു, അനധികൃത കുടിയേറ്റക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം
സ്വന്തം ലേഖകന്‍: ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മെയ് 3 മുതല്‍ ജൂലായ് 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ഈ കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മലയാളികളടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നായി അരലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍ ഒമാനിലുണ്ടെന്നാണ് എകദേശ കണക്ക്. രേഖകളില്ലാതെ അധികൃതരുടെ കണ്ണുവെട്ടിച്ച് കഴിയുന്ന ഈ വിഭാഗത്തിന് ആശ്വാസം നല്‍കുന്നതാണ് …
നേപ്പാള്‍ ഭൂകമ്പം, മരിച്ചവരുടെ എണ്ണം 4000 കടന്നു, തുടര്‍ ചലനങ്ങള്‍ തുടരുന്നു, ലോകം സഹായഹസ്തവുമായി നേപ്പാളിലേക്ക്
നേപ്പാള്‍ ഭൂകമ്പം, മരിച്ചവരുടെ എണ്ണം 4000 കടന്നു, തുടര്‍ ചലനങ്ങള്‍ തുടരുന്നു, ലോകം സഹായഹസ്തവുമായി നേപ്പാളിലേക്ക്
സ്വന്തം ലേഖകന്‍: നേപ്പാളിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4000 കടന്നു. അതേസമയം നേപ്പാളിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും തുടര്‍ചലനങ്ങള്‍ തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 4.2 മുതല്‍ 5.1 വരെ തീവ്രത രേഖപ്പെടുത്തിയവാണ് മിക്ക ചലനങ്ങളും. നേപ്പാളില്‍ രാത്രി പത്തുമണിയോടെയും ഇന്ത്യയില്‍ വൈകീട്ട് ആറു മണിയോടെയുമാണ് തുടര്‍ചലനങ്ങള്‍ ഉണ്ടായത്. തുടര്‍ചലനങ്ങളും കനത്ത മഴയും കാരണം രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞു …
ജപ്പാനില്‍ കടലിനടിയില്‍ നിന്ന് ഭൂമി ഉയര്‍ന്നു വന്നു, ഭൂകമ്പ ഭീതിയില്‍ ജനം
ജപ്പാനില്‍ കടലിനടിയില്‍ നിന്ന് ഭൂമി ഉയര്‍ന്നു വന്നു, ഭൂകമ്പ ഭീതിയില്‍ ജനം
സ്വന്തം ലേഖകന്‍: കൊച്ചു ജപ്പാന്‍ ജനപ്പെരുപ്പം കാരണം ഭൂമിയില്ലാതെ വീര്‍പ്പുമുട്ടുന്നതു കണ്ടിട്ട് കടല്‍ കനിവുകാണിച്ചതാണോ എന്ന അതിശയത്തിലാണ് ജപ്പാന്‍കാര്‍. ഏതാണ്ട് 500 മീറ്റര്‍ നീളം വരുന്ന ഒരു തുണ്ടു ഭൂമിയാണ് നോക്കി നില്‍ക്കെ കടലില്‍ നിന്ന് ഉയര്‍ന്നു വന്നത്. ജപ്പാനിലെ ഹോക്കൈഡോ ദ്വീപിലുള്ള റൗസു പട്ടണത്തിലാണ് സംഭവം നടന്നത്. പൊങ്ങിവന്ന ഭൂമി പലയിടങ്ങളിലും 10 മീറ്റര്‍ …
ഓട്ടിസം ബാധിച്ച ഫിലിപ്പീന്‍സ് കുടിയേറ്റ ബാലന്റെ നാടുകടത്തല്‍, ആസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു
ഓട്ടിസം ബാധിച്ച ഫിലിപ്പീന്‍സ് കുടിയേറ്റ ബാലന്റെ നാടുകടത്തല്‍, ആസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ഓട്ടിസം ബാധിച്ച ഫിലിപ്പീന്‍സ് കുടിയേറ്റ ബാലന്റെ നാടുകടത്തലിനെതിരെ ആസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പത്തു വയസുകാരനായ തൈറോണ്‍ സെവില്ലയാണ് നികുതി ദായകര്‍ക്ക് ഒരു ബാധ്യതയാകുമെന്ന ന്യായത്തിന്റെ പേരില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. രണ്ടു വയസു പ്രായമുള്ളപ്പോള്‍ അമ്മയോടൊപ്പം ഫിലിപ്പീന്‍സില്‍ നിന്ന് നിയമപരമായി കുടിയേറിയതാണ് തൈറോണ്‍. തൈറോണിന്റെ അമ്മ ഇപ്പോള്‍ ക്യൂന്‍സ് ലാന്‍ഡ് ആശുപത്രിയില്‍ നഴ്‌സായി …
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇറാന്‍ റേഡിയോ
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇറാന്‍ റേഡിയോ
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇറാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലേയും ഇറാക്കിലേയും ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്ന ചുമതലയുള്ള സംഘടനയുടെ പരമോന്നത നേതാവാണ് ബാഗ്ദാദി. ഇതു സംബന്ധിച്ച് റേഡിയോ ഇറാന്റെ അറിയിപ്പ് ലഭിച്ചതായി ഓള്‍ ഇന്ത്യ റേഡിയോയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. മാര്‍ച്ച് 18 ന് …
ഇന്തോനേഷ്യയില്‍ പത്തു പേരുടെ ജീവന്‍ തുലാസില്‍, വധശിക്ഷക്കെതിരെ ബന്ധുക്കളുടെ പ്രതിഷേധം
ഇന്തോനേഷ്യയില്‍ പത്തു പേരുടെ ജീവന്‍ തുലാസില്‍, വധശിക്ഷക്കെതിരെ ബന്ധുക്കളുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ മയക്കുമരുന്നു കടത്തു കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പത്തുപേരുടെ ജീവന്‍ നീതിയുടെ തുലാസില്‍. വധശിക്ഷ ദിവസങ്ങള്‍ക്കകം നടപ്പാക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ ഓഫീസിന്റെ നിലപാട്. അതേസമയം വധശിക്ഷ കാത്തിരിക്കുന്നവരുടെ ബന്ധുക്കള്‍ പ്രതിക്കള്‍ക്ക് മാപ്പു നല്‍കണമെന്ന് ആവശ്യമായി രംഗത്തെത്തി. നേരത്തെ വധശിക്ഷ നടപ്പാക്കരുതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, വിവിധ ലോക നേതാക്കള്‍ …
നേപ്പാള്‍ ഭൂകമ്പം, മരണം 2,500 കവിഞ്ഞു. ഇന്നലെ മാത്രം 13 തുടര്‍ചലനങ്ങള്‍, ഒപ്പം കനത്ത മഴയും
നേപ്പാള്‍ ഭൂകമ്പം, മരണം 2,500 കവിഞ്ഞു. ഇന്നലെ മാത്രം 13 തുടര്‍ചലനങ്ങള്‍, ഒപ്പം കനത്ത മഴയും
സ്വന്തം ലേഖകന്‍: നേപ്പാളിനെ നിലമ്പരിശാക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,500 കവിഞ്ഞു. എകദേശം ആറായിരം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അവശിഷ്ടിങ്ങള്‍ക്കിടയില്‍ ഇനിയും ധാരാളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് സൂചന. ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ 66 ആയി ഉയര്‍ന്നു. ഇന്ത്യന്‍ വ്യോമസേന ദുരിതബാധിത പ്രദേശങ്ങളില്‍ സജീവമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇന്നലെ ആറു വ്യോമസേനാ വിമാനങ്ങളില്ലായി 1050 ഇന്ത്യക്കാരെ നേപ്പാള്‍ …
ഇന്ത്യയിലെ ഗോവധ നിരോധനം, കശാപ്പുകാര്‍ വിദേശ ജേഴ്‌സി പശുക്കളെ നോട്ടമിടുന്നു
ഇന്ത്യയിലെ ഗോവധ നിരോധനം, കശാപ്പുകാര്‍ വിദേശ ജേഴ്‌സി പശുക്കളെ നോട്ടമിടുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഗോവധ നിരോധനം മൂലം ഉപജീവന മാര്‍ഗം ഇല്ലാതായ ബീഫ് കച്ചവടക്കാരും കശാപ്പുകാരും വന്‍ പ്രതിസന്ധിലേക്ക് നീങ്ങുകയാണ്. ബദല്‍ സംവിധാനങ്ങള്‍ അന്വേഷിച്ചുള്ള പരക്കംപാച്ചിലിലാണ് ഈ രംഗത്ത് മേധാവിത്വമുള്ള മുസ്ലീം കച്ചവടക്കാര്‍. വിദേശ ജേഴ്‌സി പശുക്കളെ മാംസത്തിനായി കൊല്ലാനുള്ള അനുവാദം തേടാനുള്ള ഒരുക്കത്തിലാണ് ഇവര്‍. വിദേശ പശുക്കള്‍ ഇന്ത്യന്‍ പശുക്കളോളം വിശുദ്ധര്‍ അല്ലാത്തതിനാല്‍ രാജ്യത്തെ …
റഷ്യന്‍ ചാരന്മാര്‍ ബാരക് ഒബാമയുടെ ഇമെയിലുകള്‍ വായിക്കുന്നതായി റിപ്പോര്‍ട്ട്
റഷ്യന്‍ ചാരന്മാര്‍ ബാരക് ഒബാമയുടെ ഇമെയിലുകള്‍ വായിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിലെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറിയ റഷ്യന്‍ ഹാക്കര്‍മാര്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ ഇമെയിലുകള്‍ വായിക്കുന്നതായി റിപ്പോര്‍ട്ട്. ഇമെയില്‍ ചോര്‍ത്തിയ ഹാക്കര്‍മാര്‍ തന്ത്രപ്രധാനമായ പല വിവരങ്ങളും റഷ്യയിലെക്ക് കടത്തിയെന്ന് സംശയിക്കുന്നതായി ന്യൂയോര്‍ക് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രസിഡന്റിന്റെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് കരുതാനാവില്ലെന്ന് വൈറ്റ് ഹൗസ് പ്രതിനിധി …