1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചിലിയെ പൊടിയിലും പുകയിലും കുളിപ്പിച്ച് വമ്പന്‍ അഗ്‌നിപര്‍വത സ്‌ഫോടനം
ചിലിയെ പൊടിയിലും പുകയിലും കുളിപ്പിച്ച് വമ്പന്‍ അഗ്‌നിപര്‍വത സ്‌ഫോടനം
സ്വന്തം ലേഖകന്‍: അരനൂറ്റാണ്ടിന്റെ ഇടവേളക്കു ശേഷം ചിലിയെ കാല്‍ബുകോ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചപ്പൊള്‍ അത് ഇങ്ങനെയാകുമെന്ന് ചിലിയിലെ ജനങ്ങള്‍ കരുതിക്കാണില്ല. അഗ്‌നിപര്‍വത പ്രദേശവും സമീപത്തുള്ള പ്രധാന വിനോദസഞ്ചാര പട്ടണമായ പ്യൂര്‍ട്ടോ വരാസും പൊടിയില്‍ പൂര്‍ണമായും മൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രണ്ടു തവണയാണ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്. കൂണിന്റെ ആകൃതിയില്‍ മുകളിലേക്ക് ഉയര്‍ന്ന് പുകയും ചാരവും കിലോമീറ്ററികളോളം വ്യാപിച്ചു കിടക്കുനയാണെന്ന് …
കന്യാകത്വം നഷ്ടപ്പെടുമെന്ന കാരണത്താല്‍ പെണ്‍കുട്ടികള്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കരുതെന്ന് ആസ്‌ട്രേലിയന്‍ ഇസ്ലാമിക് കോളേജ്
കന്യാകത്വം നഷ്ടപ്പെടുമെന്ന കാരണത്താല്‍ പെണ്‍കുട്ടികള്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കരുതെന്ന് ആസ്‌ട്രേലിയന്‍ ഇസ്ലാമിക് കോളേജ്
സ്വന്തം ലേഖകന്‍: കന്യകാത്വം നഷ്ടപ്പെടുമെന്ന കാരണത്താല്‍ പെണ്‍കുട്ടികളെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ ആസ്‌ട്രേലിയയിലെ ഇസ്ലാമിക് കോളേജിന്റെ നടപടി വിവാദമാകുന്നു. മെല്‍ബണിലെ അല്‍ തഖ്‌വ ഇസ്ലാമിക് കോളേജിലെ പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥിനികലെ വിലക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂളിലെ ഒരു മുന്‍ അധ്യാപകന്‍ വിദ്യാഭ്യാസ വകുപ്പിനും മറ്റു മന്ത്രിമാര്‍ക്കും സംഭവത്തെ കുറിച്ച് പരാതിപ്പെട്ട് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. …
പോലീസ് കറുത്ത വര്‍ഗക്കാരെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ അമേരിക്കയില്‍ പുതിയ നിയമം
പോലീസ് കറുത്ത വര്‍ഗക്കാരെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ അമേരിക്കയില്‍ പുതിയ നിയമം
സ്വന്തം ലേഖകന്‍: പോലീസ് കറുത്ത വര്‍ഗക്കാരെ വേട്ടയാടുന്നത് അവസാനിപ്പിക്കന്‍ അമേരിക്കയില്‍ പുതിയ നിയമം വരുന്നു. കറുത്ത വര്‍ഗക്കാര്‍ക്കെതിരായ പോലീസ് അതിക്രമങ്ങളും വംശീയമായ അധിക്ഷേപങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രതിനിധി ജോണ്‍ കോണ്‍യറാണ് വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്?. പൊലീസ് സേനയുടെ അമിതമായ അധികാര ദുരുപയോഗവും …
വെടിനിര്‍ത്തല്‍ വെറുതെയായി, യെമനില്‍ സൗദി വീണ്ടും ബോംബിട്ടു, കരയുദ്ധവും രൂക്ഷമാകുന്നു
വെടിനിര്‍ത്തല്‍ വെറുതെയായി, യെമനില്‍ സൗദി വീണ്ടും ബോംബിട്ടു, കരയുദ്ധവും രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍: ചൊവ്വാഴ്ച സൗദി അറേബ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി സഖ്യസേന യെമനിലെ ഹൗതി ശക്തി കേന്ദ്രങ്ങളില്‍ വീണ്ടും വ്യോമാക്രമണം തുടങ്ങി. അതേസമയം പുറത്താക്കപ്പെട്ട പ്രസിഡന്റിനെ അനുകൂലിക്കുന്നവരും ഹൗതി തീവ്രവാദികളും തമ്മിലുള്ള കരയുദ്ധം ശക്തി പ്രാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ സൗദി ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് അമേരിക്കയും ഇറാനും സ്വാഗതം ചെയ്തിരുന്നു. മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ …
തമിഴ് വംശജനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം
തമിഴ് വംശജനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാക്കളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്ന പളനി കുമാരനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. അമേരിക്കന്‍ മെഡികെയര്‍ സംവിധാനത്തിലെ ചൂഷണം തുറന്നു കാട്ടിയതിനാണ് പളനി കുമാരന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് പുരസ്‌കാരം ലഭിച്ചത്. മെഡികെയര്‍ രംഗത്തെ ചൂഷങ്ങളുടെ കഥകള്‍ പുറത്തു കൊണ്ടുവന്ന …
ക്രിസ്ത്യാനികളുടെ കൊലപാതകം, എത്യോപയില്‍ വമ്പന്‍ ഇസ്ലാമിക് സ്റ്റേറ്റ് വിരുദ്ധ റാലി, സംഘര്‍ഷം
ക്രിസ്ത്യാനികളുടെ കൊലപാതകം, എത്യോപയില്‍ വമ്പന്‍ ഇസ്ലാമിക് സ്റ്റേറ്റ് വിരുദ്ധ റാലി, സംഘര്‍ഷം
സ്വന്തം ലേഖകന്‍: ലിബിയയില്‍ എതോപ്യന്‍ ക്രിസ്ത്യാനികളെ ക്രൂരമായി വധിച്ച ഇസ്ലാമിക് സ്റ്റേറ്റിനെതിരെ എതോപ്യയില്‍ വമ്പന്‍ റാലി. പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ ചിലര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചില്ലറ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായി എതോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ബുധനാഴ്ച എതോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലാണ് പ്രകടനം നടന്നത്. സമാധാനപരമായി തുടങ്ങിയ പ്രകടനം പതിയെ കല്ലേറിലേക്കും പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കും …
ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ ആത്മഹത്യക്കു ശ്രമിച്ച കര്‍ഷകന്‍ മരിച്ചു
ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ ആത്മഹത്യക്കു ശ്രമിച്ച കര്‍ഷകന്‍ മരിച്ചു
സ്വന്തം ലേഖകന്‍: ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച കര്‍ഷക റാലിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്‍ മരിച്ചു. റാലി നടന്ന ജന്തര്‍ മന്ദറിലെ ഒരു മരത്തില്‍ കയര്‍ കെട്ടിയായിരുന്നു കര്‍ഷകന്റെ ആത്മഹത്യാ ശ്രമം. കര്‍ഷകനെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജസ്ഥാന്‍ സ്വദേശി …
ഈജിപ്ത്തിന്റെ മുന്‍ പ്രസിഡന്റ് മൊഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ്
ഈജിപ്ത്തിന്റെ മുന്‍ പ്രസിഡന്റ് മൊഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുന്‍ പ്രസിഡന്റായ മൊഹമ്മദ് മുര്‍സിക്ക് കെയ്‌റോ കോടതി 20 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു. മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതാവായ മുര്‍സി 2012 ഡിസംബറില്‍ പ്രക്ഷോഭകാരികളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് ശിക്ഷ. 2012 ലെ കലാപകാലത്ത് മുര്‍സിയുടെ കൊട്ടാരത്തിനു പുറത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുര്‍സി പ്രക്ഷോഭകാരികളെ വധിക്കാന്‍ പ്രേരണ ചെലുത്തിയെന്ന് …
അമേരിക്കക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും സന്ദര്‍ശന വിസ നല്‍കില്ലെന്ന് സുഡാന്‍
അമേരിക്കക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും സന്ദര്‍ശന വിസ നല്‍കില്ലെന്ന് സുഡാന്‍
സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കും സന്ദര്‍ശക വിസ നല്‍കില്ലെന്ന് സുഡാന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ ഡാര്‍ഫര്‍ മേഖല സന്ദര്‍ശിക്കാനുള്ള അന്വേഷണ സംഘത്തിനാണ് സുഡാന്‍ വിസ നിഷേധിച്ചത്. നേരത്തെ സുഡാനിലുള്ള ഐക്യ രാഷ്ട്ര സഭ, ആഫ്രിക്കന്‍ യൂണിയന്‍ സംയുക്ത മിഷന്‍ അടച്ചു പൂട്ടാന്‍ സുഡാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഐക്യ …
ന്യൂയോര്‍ക് സിറ്റി ബസുകളില്‍ ഇസ്ലാം വിരുദ്ധ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ കോടതി വിധി
ന്യൂയോര്‍ക് സിറ്റി ബസുകളില്‍ ഇസ്ലാം വിരുദ്ധ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ കോടതി വിധി
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ ബസുകളില്‍ ഇസ്ലാം വിരുദ്ധ പരസ്യം പതിക്കുന്നതിന് കോടതിയുടെ അനുകൂല വിധി. മുസ്ലീങ്ങള്‍ ജൂതമാരെ കൊന്നൊടുക്കുന്നു എന്ന പരസ്യം ബസുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയേണ്ടതില്ലെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി നിര്‍ദ്ദേശിച്ചു. അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് പരസ്യം പതിക്കുന്നത്. ഇത്തരം പരസ്യങ്ങള്‍ അമേരിക്കന്‍ ഭരണഘടനക്ക് വിരുദ്ധമല്ലെന്ന് കോടതി …