സ്വന്തം ലേഖകന്‍: കഴിഞ്ഞ മാര്‍ച്ച് മുതല്‍ ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്കെതിരായ ആക്രമണ പരമ്പരകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 30 ന് ഡര്‍ബനിലാണ് വിദേശികള്‍ കെട്ടുംകെട്ടി ദക്ഷിണാഫ്രിക്ക വിടണമെന്ന് ആഹ്വാനവുമായി ആക്രമണ പരമ്പരകളുടെ തുടക്കം. അതേസമയം ദക്ഷിണാഫ്രിക്ക എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും വിദേശികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും രാജ്യത്തെ പ്രബലരായ സുലു വംശത്തിന്റെ രാജാവ് ഗുഡ്‌വില്‍ സ്വെലിത്തിനി ആവശ്യപ്പെട്ടു. നേരത്തെ മാര്‍ച്ചിലെ …
സ്വന്തം ലേഖകന്‍: ഭക്ഷണം കഴിച്ച് ബില്ലു കൊടുക്കാന്‍ പണമില്ലാതെ പ്ലേറ്റില്‍ പാറ്റയെ ഇട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഏവരേയും ചിരിപ്പിച്ച മലയാള സിനിമയിലെ ഒരു രംഗമായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡില്‍ കാര്യങ്ങള്‍ കുറച്ച് ഗുരുതരമാണ്. പ്രത്യേകിച്ചും പാറ്റയെ കിട്ടിയത് ഫാസ്റ്റ് ഫുഡിന്റെ കാര്യത്തില്‍ ലോക രാജാക്കന്മാരായ മക്‌ഡൊണാള്‍ഡ്‌സ് വിറ്റ ഒരു ഹാംബര്‍ഗറില്‍ നിന്നാകുമ്പോള്‍. ന്യൂസിലന്‍ഡുകാരിയായ അന്ന സോഫിയ എന്ന …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ നിഗൂഡ വിശ്വാസികളുടെ സംഘം ഹിന്ദു ക്ഷേത്രം ആക്രമിച്ചു. വടക്കന്‍ ടെക്‌സാസിലെ ലെക്ക് ഹൈലാന്‍ഡ്‌സിലുള്ള ഹിന്ദു ക്ഷേത്രമാണ് ആക്രമണത്തിന് ഇരയായത്. ആക്രമികള്‍ ക്ഷേത്ര ഭിത്തിയില്‍ ചെകുത്താന്‍ ആരാധനയുടെ ചിത്രവും വരച്ചിട്ടുണ്ട്. ക്ഷേത്രത്തിലുള്ള ഒരു ഷെഡിന്റെ ഭിത്തിയില്‍ ആക്രമികള്‍ എല്‍ സാല്‍വഡോറിലെ ഒരു നിഗൂഡ സംഘടനയുടെ ചിഹ്നവും പതിച്ചിട്ടുണ്ട്. അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കിടയില്‍ പ്രചാരമുള്ള മാരാ …
സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗിന്റെ പാക് സന്ദര്‍ശനത്തോട് അനുബന്ധിച്ച് 46 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. ചൈന, പാക് വ്യാപാര ഇടനാഴി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പാകിസ്ഥാനില്‍ വന്‍ നിക്ഷേപത്തിന് ചൈന പദ്ധതിയിടുന്നത്. പാക്കിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള ഗ്വാദര്‍ മുതല്‍ ചൈനയിലെ പടിഞ്ഞാറന്‍ ക്‌സിന്‍ജിയാങ് പ്രവിശ്യവരെ നീളുന്ന ഒരു സാമ്പത്തിക ഇടനാഴിയാണ് ഇരു …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ സ്വന്തം ഏകാധിപതി കിം ജോങ് യുന്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടി കയറുന്ന തിരക്കിലാണ്. ചൈന, കൊറിയ അതിര്‍ത്തിയിലുള്ള 2750 മീറ്റര്‍ ഉയരമുള്ള പെയ്ക്ത് കൊടുമുടിയാണ് കിം ജോങ് യുന്നിന്റെ മുന്നില്‍ കീഴ്ടടങ്ങിയത്. കൊറിയക്കാര്‍ക്കിടയില്‍ കിമ്മിന്റെ വ്യക്തിപ്രഭാവം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് വാര്‍ത്തയെന്ന് ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ വെറും മൂന്നു …
സ്വന്തം ലേഖകന്‍: പലസ്തീന്‍ അതോറിറ്റിക്ക് നല്‍കാതെ തടഞ്ഞു വച്ചിരുന്ന നികുതിപ്പണം നല്‍കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. ആകെ 47 കോടി ഡോളറാണ് ഇസ്രയേല്‍ പലസ്തീന് നല്‍കാനുള്ളത്. ഇതിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമേ നല്‍കാനാകൂ എന്നായിരുന്നു നേരത്തേ ഇസ്രയേലിന്റെ നിലപാട്. ഇതിനെതിരെ …
സ്വന്തം ലേഖകന്‍: ഉക്രൈനില്‍ മുന്‍ സോവിയറ്റ് യൂണിയന്‍ നേതാവ് ലെനിന്റെ പ്രതിമകള്‍ കണ്ടാല്‍ നാട്ടുകാര്‍ക്ക് ഹാലിളകും എന്നതാണ് അവസ്ഥ. അടുത്ത കാലത്തായി നാട്ടുകാര്‍ പൊതുസ്ഥലങ്ങലില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമകള്‍ തകര്‍ക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മിക്ക പ്രതിമകളും ഉക്രൈയിന്റെ പഴയ സോവിയറ്റ് കാലത്തിന്റെ അവശേഷിപ്പുകളാണ്. സോവിയറ്റ് ഭരണകാലത്ത് മുക്കിലും മൂലയിലും ലെനിലും സ്റ്റാലിനും അടക്കമുള്ള …
സ്വന്തം ലേഖകന്‍: കാശ്മീരില്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്നത് ജിഹാദാണെന്ന വിവാദ പ്രസ്താവനയുമായി പാക് ഭീകര സംഘടനാ നേതാവ്. ജമാത് ഉദ് ദവ സംഘടനയുടെ തലവനും മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യ സൂത്രധാരനുമായ ഹഫിസ് സയിദാണ് കശ്മീര്‍ തീവ്രവാദികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. കാശ്മീരിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ഹഫിസ് പറയുന്ന. അത് നല്‍കാതിരിക്കാന്‍ ഇന്ത്യ വെടിയുണ്ടകളെ …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ അജ്ഞാത രോഗം പടര്‍ന്നു പിടിക്കുന്നതായി വാര്‍ത്ത. ഓണ്ടോ സംസ്ഥാനത്തെ ഐറില്‍ മേഖലയിലാണ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തിരിച്ചറിയാന്‍ കഴിയാത്ത രോഗം ബാധിച്ച് ഇതുവരെ 17 പേര്‍ മരിച്ചിട്ടുണ്ട്. ഇതു വരെയും രോഗത്തിന്റെ കാരണത്തെപ്പറ്റിയോ,?എങ്ങനെ പകരുന്നു എന്നതിനെപ്പറ്റിയോ കൃത്യമായ വിവരങ്ങള്‍ കണ്ടുപിടിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ച് ചിലര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ …
സ്വന്തം ലേഖകന്‍: ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാക്കളായ സോണി പിക്‌ചേഴ്‌സിന്റെ 1.7 ലക്ഷം ഇമെയിലുകള്‍ അടക്കമുള്ള രഹസ്യ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. ആര്‍ക്കു വേണെങ്കിലും വിവരങ്ങള്‍ സൗകര്യ പൂര്‍വം തെരഞ്ഞു കണ്ടുപിടിക്കാവുന്ന ആര്‍ക്കൈവ് രീതിയിലാണ് തങ്ങളുടെ ഹാക്കര്‍മാര്‍ ചോര്‍ത്തിയ രേഖകള്‍ വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചത്. നേരത്തെ സോണി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെക്കുറിച്ചുള്ള ‘ദി …