1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തിലെ അവസാനത്തെ വെള്ള ആണ്‍ കണ്ടാമൃഗത്തിന് പട്ടാളക്കാവല്‍ ഏര്‍പ്പെടുത്തി
ലോകത്തിലെ അവസാനത്തെ വെള്ള ആണ്‍ കണ്ടാമൃഗത്തിന് പട്ടാളക്കാവല്‍ ഏര്‍പ്പെടുത്തി
സ്വന്തം ലേഖകന്‍: ലോകത്ത് ജീവിച്ചിരിക്കുന്ന അവസാനത്തെ വെള്ള ആണ്‍ കണ്ടാമൃഗത്തിന് പട്ടാളക്കാവല്‍ ഏര്‍പ്പെടുത്തി. കെനിയന്‍ സര്‍ക്കാരാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ ആണ്‍ കണ്ടാമൃഗത്തിന് ഇരുപത്തിനാലു മണിക്കൂറും സായുധ സംരക്ഷണം നല്‍കുന്നത്. വേട്ടക്കാരില്‍ നിന്നും കണ്ടാമൃഗത്തെ രക്ഷിക്കാന്‍ അതിന്റെ കൊമ്പും അധികൃതര്‍ നീക്കം ചെയ്തു. കണ്ടാമൃഗത്തിന്റെ കൊമ്പിന് അന്താരാഷ്ട്ര വിപണിയില്‍ പൊന്നും വിലയായതിനാല്‍ വേട്ടക്കാരുടെ നോട്ടപ്പുള്ളിയാണ് …
ഈ വര്‍ഷം ഉംറ തീര്‍ഥാടനത്തിന് ഇല്ലെന്ന് ഇറാന്‍, പ്രശ്‌നം ഇറാന്‍ തീര്‍ഥാടകരെ സൗദി തടഞ്ഞു വച്ചത്
ഈ വര്‍ഷം ഉംറ തീര്‍ഥാടനത്തിന് ഇല്ലെന്ന് ഇറാന്‍, പ്രശ്‌നം ഇറാന്‍ തീര്‍ഥാടകരെ സൗദി തടഞ്ഞു വച്ചത്
സ്വന്തം ലേഖകന്‍: ഈ വര്‍ഷം ഉംറ തീര്‍ഥാടനത്തിന് ഇല്ലെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള രണ്ടു തീര്‍ഥാടകരെ സൗദി അധികൃതര്‍ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചതാണ് ഇറാനെ പ്രകോപിപ്പിച്ചത്. യെമന്‍ പ്രശ്‌നത്തില്‍ നേരത്തെ ഇരുരാജ്യങ്ങളും കൊമ്പു കോര്‍ത്തിരുന്നു. യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ ഹൗതി വിമതര്‍ക്കെതിരെ നടത്തുന്ന ആക്രമണത്തെ ഇറാന്‍ വിമര്‍ശിച്ചത് ഇരുരാജ്യങ്ങള്‍ക്കും …
കൂട്ട ശവക്കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് കോംഗോയോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു
കൂട്ട ശവക്കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് കോംഗോയോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു
സ്വന്തം ലേഖകന്‍: 400 മൃതദേഹങ്ങള്‍ മറവു ചെയ്ത കൂട്ട ശവക്കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് കോംഗോയോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. കോംഗോയിലേക്ക് നിയോഗിക്കപ്പെട്ട സഭയുടെ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള പ്രതിനിധികളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് 19 നാണ് മാലുകു പ്രവിശ്യയിലെ അധികൃതര്‍ തങ്ങള്‍ 421 പേരെ ഒരൊറ്റ രാത്രി കൊണ്ട് മറവു ചെയ്ത കാര്യം വെളിപ്പെടുത്തിയത്. …
അനധികൃത കുടിയേറ്റം, മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 400 പേരെ കാണാതായി
അനധികൃത കുടിയേറ്റം, മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 400 പേരെ കാണാതായി
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 400 പേരെ കാണാതായി. ലിബിയയില്‍ നിന്നും ഇറ്റലിയേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുനയായിരുന്ന ബോട്ടില്‍ സഞ്ചരിച്ചിരുന്നവര്‍. കുടിയേറ്റക്കാരില്‍ 144 പേരെ ഇറ്റാലിയന്‍ തീരസംരക്ഷണസേന സാഹസികമായി രക്ഷപ്പെടുത്തി. സംഘത്തില്‍ ഉണ്ടായിരുന്ന ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആകെ 550 പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നു കരുതുന്നു. രക്ഷപ്പെടുത്തിയ 144 പേരില്‍ ഭൂരിപക്ഷവും …
പാരസെറ്റാമോള്‍ വേദന മാത്രമല്ല സന്തോഷവും ഇല്ലാതാക്കുമെന്ന് പഠനം
പാരസെറ്റാമോള്‍ വേദന മാത്രമല്ല സന്തോഷവും ഇല്ലാതാക്കുമെന്ന് പഠനം
സ്വന്തം ലേഖകന്‍: പാരസെറ്റാമോള്‍ ഗുളികകള്‍ വേദന മാത്രമല്ല, കഴിക്കുന്നവരുടെ സന്തോഷവും ഇല്ലാതാക്കുമെന്ന് പഠനം. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ലോകത്തെ ഏറ്റവും പ്രചാരമുള്ള വേദനാ സംഹാരി ഉപയോഗിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്ന പഠനവുമായി രംഗത്ത് എത്തിയത്. പാരസെറ്റാമോള്‍ വേദന കുറക്കാനായി പ്രവര്‍ത്തിക്കുന്ന തലച്ചോറിന്റെ അതേ ഭാഗം തന്നെയാണ് വൈകാരിക പ്രതികരണങ്ങളേയും നിയന്ത്രിക്കുന്നത് എന്നതിനാലാണ് ഗുളിക കഴിക്കുന്നവരുടെ സന്തോഷത്തെ അത് …
ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപരോധം റഷ്യ പിന്‍വലിച്ചു, മിസൈലുകള്‍ ഉടന്‍ കൈമാറും
ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപരോധം റഷ്യ പിന്‍വലിച്ചു, മിസൈലുകള്‍ ഉടന്‍ കൈമാറും
സ്വന്തം ലേഖകന്‍: ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപരോധം റഷ്യ പിന്‍വലിച്ചു. ഉപരോധം ഇല്ലാതാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ ഒപ്പുവച്ച കരാര്‍ പ്രകാരം എസ് 300 ഇനത്തില്‍പ്പെട്ട മിസൈലുകള്‍ റഷ്യ ഇറാന് ഉടനെ കൈമാറും. ഇതു സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. 2007 ലാണ് എസ് 300 മിസൈലുകള്‍ …
കയറ്റിറക്കു തൊഴിലാളി വിമാനത്തില്‍ കിടന്നുറങ്ങി, യാത്ര പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കയറ്റിറക്കു തൊഴിലാളി വിമാനത്തില്‍ കിടന്നുറങ്ങി, യാത്ര പുറപ്പെട്ട വിമാനം തിരിച്ചിറക്കി
സ്വന്തം ലേഖകന്‍: ജോലിക്കിടെ അല്പം വിശ്രമം എന്നു കരുതിയാണ് സിയാറ്റില്‍ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെ ഒരു തൊഴിലാളി അല്പം മയങ്ങിയത്. എന്നാല്‍ അല്പ സമയം കഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് വിമാനം യാത്ര പുറപ്പെട്ടത് മനസിലാകിയത്. കാര്‍ഗോ മുറിയിലെ ബഹളം കേട്ട് ഒടുവില്‍ പൈലറ്റിന് വിമാനം തിരിച്ചിറക്കേണ്ടി വന്നുവെന്ന് മാത്രം. ലോസ് ആഞ്ചെലിസിലേക്ക് പുറപ്പെട്ട അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് …
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ പോരു മുറുകുന്നു
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ പോരു മുറുകുന്നു
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ പോരു മുറുകുന്നു. നിലവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ജെബ് ബുഷിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സെനറ്റര്‍ മാര്‍ക്കോ റൂബിയോ രംഗത്തെത്തി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഹിലറി ക്ലിന്റണ്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് മാര്‍ക്കോയുടെ പ്രഖ്യാപനം. ഒപ്പം ഹിലറിക്കും ജെബിനുമെതിരെ ഒളിച്ചുവച്ച …
ദുബായില്‍ വിദേശികളായ വിദഗ്ദ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസയും പെന്‍ഷനും അനുവദിക്കാന്‍ ശുപാര്‍ശ
ദുബായില്‍ വിദേശികളായ വിദഗ്ദ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസയും പെന്‍ഷനും അനുവദിക്കാന്‍ ശുപാര്‍ശ
സ്വന്തം ലേഖകന്‍: വിദേശികളായ വിദഗ്ദ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസ അനുവദിക്കാന്‍ ഡിഇഡി (ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ്) സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. പ്രവാസികളായ അതി വിദഗ്ധ തൊഴിലാളികള്‍ക്കാണ് ഈ വ്യവസ്ഥ ബാധകമാകുക. ഒപ്പം പ്രവാസികളായ വിദഗ്ധ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും തിരഞ്ഞെടുക്കപ്പെട്ട വ്യവസായങ്ങളില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനും ഡിഇഡി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സാമ്പത്തിക രംഗത്ത് …
ഇന്ത്യയുടെ ഇന്റ്ര്‍നെറ്റ് ലോകത്ത് പത്തു വര്‍ഷമായി ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യയുടെ ഇന്റ്ര്‍നെറ്റ് ലോകത്ത് പത്തു വര്‍ഷമായി ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഇന്റര്‍നെറ്റ് ലോകത്ത് കഴിഞ്ഞ പത്തു വര്‍ഷമായി ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സംബന്ധിയായ പഠനങ്ങള്‍ നടത്തുന്ന ഫയര്‍ ഐയുടെ പുതിയ പഠന റിപ്പോര്‍ട്ടില്ലാണ് ചൈനയുടെ ചാരക്കണ്ണുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി സുപ്രധാന സൈനിക, സാമ്പത്തിക, വ്യാപാര വിവരങ്ങള്‍ അടക്കം ചോര്‍ത്തപ്പെടുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. …