1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകൾ പുറത്ത്; ഉത്തരവിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്
യുഎസ് സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകൾ പുറത്ത്; ഉത്തരവിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്
സ്വന്തം ലേഖകൻ: അമേരിക്കൻ സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. സൈന്യത്തിൽ ഉപയോ​ഗിക്കുന്ന ഭിന്നലിം​ഗക്കാരെ സൂചിപ്പിക്കുന്ന വിശേഷണങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഇതിനുള്ള നടപടി സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി. 2016 ൽ ഒബാമയുടെ ഭരണ കാലത്താണ് സൈന്യത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം നല്‍കിയത്. ട്രാൻസ്ജെൻ‍ഡർ വിഭാഗത്തിലുള്ള സൈനികർ തങ്ങളുടെ വ്യക്തി ജീവിതത്തിൽ …
പ്രധാനമന്ത്രി മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ഡോണൾഡ് ട്രംപ്
പ്രധാനമന്ത്രി മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ഡോണൾഡ് ട്രംപ്
സ്വന്തം ലേഖകൻ: ഫെബ്രുവരിയിൽ താനുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ‘രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം, മിക്കവാറും ഫെബ്രുവരിയിൽ അദ്ദേഹം വൈറ്റ് ഹൗസിൽ വരാൻ പോകുകയാണ്. ഞങ്ങൾക്ക് ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളത്’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റ് …
ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ: ചർച്ചകൾ അന്തിമ ഘട്ടത്തിലെന്ന് മന്ത്രി പീയൂഷ് ഗോയൽ
ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ: ചർച്ചകൾ അന്തിമ ഘട്ടത്തിലെന്ന് മന്ത്രി പീയൂഷ് ഗോയൽ
സ്വന്തം ലേഖകൻ: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിൻ്റെ പുരോഗതി ഇരു രാജ്യങ്ങളുടെയും വാണിജ്യ മന്ത്രിമാർ അവലോകനം ചെയ്തു. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫും തമ്മിൽ മസ്‌കറ്റിൽ നടന്ന ചർച്ചയിലാണ് കരാറിന്റെ പുരോഗതി വിലയിരുത്തിയത്. സാമ്പത്തിക പങ്കാളിത്ത …
ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി; ഇരു രാജ്യങ്ങൾക്കു മിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ വീണ്ടും
ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി; ഇരു രാജ്യങ്ങൾക്കു മിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ വീണ്ടും
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ചൈന സന്ദർശനത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ധാരണയായി. ഇന്ത്യയും ചൈനയും ചേര്‍ന്ന് കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനും ധാരണയായി. ഒക്ടോബറിൽ കസാനിൽ നടന്ന ഉഭയകക്ഷി യോഗത്തിൽ പ്രധാനമന്ത്രി മോദിയും …
യുഎസിലെ അനധികൃത കുടിയേറ്റം; ഇന്ത്യ ശരിയായ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ്
യുഎസിലെ അനധികൃത കുടിയേറ്റം; ഇന്ത്യ ശരിയായ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നും അനധികൃതമായി യുഎസിലേക്ക് കുടിയേറ്റം നടത്തിയവരെ നാടുകടത്താൻ ഇന്ത്യ വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന. കുടിയേറ്റത്തെക്കുറിച്ച് മോദിയുമായി ചർച്ച നടത്തിയെന്നും അനധികൃത കുടിയേറ്റക്കാരെ തിരികെ എത്തിക്കാൻ ആവശ്യമായ നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്നും …
സൗദിയിൽ 269 മേഖലകളിൽ സ്വദേശിവത്കരണം; ആദ്യ ഘട്ടം ജുലൈ 27 മുതൽ
സൗദിയിൽ 269 മേഖലകളിൽ സ്വദേശിവത്കരണം; ആദ്യ ഘട്ടം ജുലൈ 27 മുതൽ
സ്വന്തം ലേഖകൻ: കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. തീരുമാനം ജുലൈ 27 മുതൽ നടപ്പിലാക്കും. സ്വദേശിവത്കരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ എംഎച്ച്ആർഎസ്ഡി തങ്ങളുടെ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. അക്കൗണ്ടിങ്, ഫാർമസി, ദന്തചികിത്സ, ടെക്നിക്കൽ എഞ്ചിനിയറിങ് തുടങ്ങി 269 മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഫാർമസി മേഖലകളിൽ 55 ശതമാനവും ആശുപത്രികളിൽ 65 ശതമാനവും സൗദിവത്കരണം …
അനധികൃത കുടിയേറ്റം; ന്യൂയോ ർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ വ്യാപക പരിശോധന
അനധികൃത കുടിയേറ്റം; ന്യൂയോ ർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ വ്യാപക പരിശോധന
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം പരിശോധിക്കാൻ യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തി. നിയമവിരുദ്ധവും രേഖകളില്ലാത്തതുമായ ചില ഇന്ത്യൻ കുടിയേറ്റക്കാർ അവരുടെ കേന്ദ്രമായി ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ചില ഗുരുദ്വാരകൾ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഗുരുദ്വാരകൾ സന്ദർശിക്കുന്നത് തങ്ങളുടെ …
അനധികൃത കുടിയേറ്റക്കാരുമാ യെത്തിയ സൈനിക വിമാനം തടഞ്ഞ് കൊളംബിയ; കടുത്ത നിലപാടുമായി ട്രംപ്
അനധികൃത കുടിയേറ്റക്കാരുമാ യെത്തിയ സൈനിക വിമാനം തടഞ്ഞ് കൊളംബിയ; കടുത്ത നിലപാടുമായി ട്രംപ്
സ്വന്തം ലേഖകൻ: കൊളംബിയയ്‌ക്കെതിരെ 25 ശതമാനം പ്രതികാര താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായെത്തിയ സൈനിക വിമാനം തടഞ്ഞതോടെയാണ് നടപടി. മറ്റൊരു രാജ്യങ്ങളുടെ മേല്‍ ട്രംപ് നടപ്പിലാക്കുന്ന സാമ്പത്തിക സമ്മര്‍ദത്തിന്റെ ആദ്യത്തെ ഉദാഹരണമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി 50 …
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നു
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നു
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച മുതല്‍ ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കും. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള യു.സി.സി വെബ്‌സൈറ്റ് തിങ്കളാഴ്ച ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്യും. നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം …
‘ഇതും ഞങ്ങൾ മറക്കണോ? ഹമാസ് തടവിലായിരുന്ന വനിതാ സൈനികരുടെ വീഡിയോ പങ്കിട്ട് ഇസ്രയേല്‍
‘ഇതും ഞങ്ങൾ മറക്കണോ? ഹമാസ് തടവിലായിരുന്ന വനിതാ സൈനികരുടെ വീഡിയോ പങ്കിട്ട് ഇസ്രയേല്‍
സ്വന്തം ലേഖകൻ: ഒരുവര്‍ഷത്തിലേറെക്കാലമായി ബന്ദികളാക്കിയ നാല് ഇസ്രയേല്‍ വനിത സൈനികരെ കഴിഞ്ഞ ദിവസമാണ് ഹമാസ് മോചിപ്പിച്ചത്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ തടവിലായിരുന്ന ലിറി, നാമ, കരീന, ഡാനിയേല എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. 200 പാലസ്തീനിയന്‍ തടവുകാരെ ഇസ്രായേലില്‍ നിന്ന് മോചിപ്പിക്കുന്നതിന് പകരമായാണ് നടപടി. മോചന നടപടിയുടെ ഭാഗമായി ഹമാസ് ഒരു വീഡിയോ പങ്കുവച്ചിരുന്നു. റെഡ് …