സ്വന്തം ലേഖകന്‍: ബിഹാര്‍ സ്‌കൂള്‍ ഓഫ് എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ പൊതുപരീക്ഷയില്‍ കൂട്ട കോപ്പിയടി നടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായി. സംഭവം വിവാദമായതിനെ തുടര്‍ന്ന് മാര്‍ച്ച് 18, ?19 എന്നീ തിയ്യതികളില്‍ നാലു കേന്ദ്രങ്ങളിലായി നടന്ന പത്താം ക്ലാസ് പരീക്ഷകള്‍ സര്‍ക്കാര്‍ റദ്ദാക്കി. അന്വേഷണ ശേഷം കോപ്പിയടി നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മറ്റു കേന്ദ്രങ്ങളിലെ പരീക്ഷയും റദ്ദാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ …
സ്വന്തം ലേഖകന്‍: മഹാരാഷ്ട്ര, ഹരിയാനഎന്നീ സംസ്ഥാനങ്ങളുടെ പാത പിന്തുടര്‍ന്ന് ബീഫ് നിരോധിക്കാന്‍ സൗകര്യമില്ലെന്ന് ഗോവന്‍ മുഖ്യമന്ത്രി ലക്ഷമീകാന്ത് പര്‍സേക്കര്‍ വ്യക്തമാക്കി. പര്‍സേക്കറുടെ പ്രകോപനപരമായ പ്രസ്താവന ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് രസിച്ചിട്ടില്ലെന്നാണ് സൂചന. മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഇഷ്ടവിഭവമാണ് ബീഫ്. ഗോവയില്ലാകട്ടെ ജനസംഖ്യയുടെ 40 ശതമാനം മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. അതിനാല്‍ ന്യൂനപക്ഷങ്ങളുടെ താത്പര്യത്തെ ബാധിക്കുന്ന വിധം ഏകപക്ഷീയമായി ബീഫ് …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കിം റഷ്യയിലെത്തുക. റഷ്യയുടെ ക്ഷണമനുസരിച്ചാണ് കിമ്മിന്റെ വരവെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ മേയ് മാസത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ശനത്തെ കുറിച്ച് ഉത്തര കൊറിയന്‍ ഭരണസിരാ കേന്ദ്രമായ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഡെന്മാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 20 ലോക സന്തോഷ ദിവസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായണ് ഡെന്മാര്‍ക്കിനെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്ഥലമായി പ്രഖ്യാപിച്ചത്. ലോക സന്തോഷ ദിവസത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറത്തിറിക്കിയ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലാണ് പ്രഖ്യാപനം. സന്തോഷ പട്ടികയിലെ ഭൂരിപക്ഷം രാജ്യങ്ങളും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ്. നോര്‍വെയാണ് ഡെന്മാര്‍ക്കിനു തൊട്ടു …
സ്വന്തം ലേഖകന്‍: സൈന്യവും തീവ്രവാദികളായ ബൊക്കോ ഹറാമും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന നൈജീരിയയില്‍ കൂട്ട ശവക്കല്ലറ കണ്ടെത്തി. ബൊക്കോ ഹറാം കൈവശം വച്ചിരുന്നതും ഈയടുത്ത് സര്‍ക്കാര്‍ സൈന്യം തിരിച്ചു പിടിക്കുകയും ചെയ്ത ഡമാസക് പട്ടണത്തിലാണ് കൂട്ട ശവക്കല്ലറ കണ്ടെത്തിയത്. എഴുപതോളം ശവശരീരങ്ങള്‍ ശവക്കല്ലറയില്‍ നിന്ന് കണ്ടെടുത്തു. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. പട്ടണത്തിലെ …
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യക്ക് ഓസീസ് എതിരാളികള്‍. മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ ആറുവിക്കറ്റിന് തോല്‍പിച്ചു. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 33.5 ഓവറില്‍ വിജയം കണ്ടു. സ്മിത്തും വാട്‌സണും അര്‍ധസെഞ്ചുറി നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി. ഹേസല്‍വുഡ് നാലും സ്റ്റാര്‍കും …
സ്വന്തം ലേഖകന്‍: വിശുദ്ധ ഖുറാന് തീയിട്ടെന്ന് ആരോപിച്ചു മാനസിക രോഗിയായ യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു. കാബൂളിലാണ് മതഭ്രാന്തരുടെ ഞെട്ടിക്കുന്ന അഴിഞ്ഞാട്ടം നടന്നത്. മൂപ്പത്തി രണ്ടുകാരിയായ ഫര്‍ക്കുദ എന്ന യുവതിയാണ് ഒരു സംഘം മതഭ്രാന്തന്മാരുടെ ക്രൂരതക്ക് ഇരയായത്. ഫര്‍ക്കുദ ഷദോ ഷംഷീറാ പള്ളിയില്‍ വച്ച് ഖുറാന്‍ കത്തിച്ചു എന്ന കിംവദന്തി പരന്നതിനെ തുടര്‍ന്ന് ഇളകിയ ആള്‍ക്കൂട്ടം …
സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പുസ്തകം വില്‍പ്പനക്കെത്തുന്നു. എതും കുപ്രസിദ്ധനായ അതിന്റെ എഴുത്തുകാരന്റെ അപൂര്‍വമായ കൈയ്യൊപ്പോടെ. അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫിന്റെ ഒരു അപൂര്‍വ പ്രതിയാണ് ലേലം വിളിക്കായി എത്തിയിരിക്കുന്നത്. ലോസ് ആല്‍ഞ്ചല്‍സിലെ സാന്‍ഡേര്‍സ് ഓക്ഷന്‍ ഹൗസാണ് ഈ അപൂര്‍വ പതിപ്പ് ലേലത്തിന് വച്ചിരിക്കുന്നത്. മാര്‍ച്ച് 26 നാണ് ലേലം നടക്കുക. 35,000 …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമനം ഒഡെപെക്, നോര്‍ക്ക റൂട്ട്‌സ് എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോക രാജ്യങ്ങള്‍ അംഗീകരിക്കുമെന്നു പ്രതീക്ഷ. നിയമം പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ 30 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിയൂ. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സംവിധാനം തീരുമാനിക്കാനുള്ള അധികാരം അതാതു രാജ്യത്തിനാണ്. …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസുകള്‍ നെടുമ്പാശ്ശേരിയിലേക്കു മാറ്റി. കരിപ്പൂരില്‍ റണ്‍വേ പുതുക്കി പണിയുന്നതിന്റെ ഭാഗമായി മെയ് ഒന്നു മുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവക്കുമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാന പ്രകാരമാണ് സര്‍വീസുകള്‍ മാറ്റിയത്. രണ്ടാഴ്ച മുമ്പു തന്നെ സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് വിമാന ടിക്കറ്റ് …