1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടീഷുകാര്‍ക്ക് ചായയുണ്ടാക്കാന്‍ അറിയില്ലെന്ന് പഠനം
ബ്രിട്ടീഷുകാര്‍ക്ക് ചായയുണ്ടാക്കാന്‍ അറിയില്ലെന്ന് പഠനം
ബ്രിട്ടീഷുകാര്‍ക്ക് ചായ കുടിക്കാനല്ലാതെ ഉണ്ടാക്കാന്‍ അറിയില്ലെന്ന് പഠനം. അഞ്ചില്‍ നാലു ബ്രിട്ടീഷുകാര്‍ക്കും നല്ല ചായയിടാന്‍ അറിയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 165 മില്യണ്‍ കപ്പ് ചായയാണ് ഒരു വര്‍ഷം ബ്രിട്ടീഷുകാര്‍ കുടിച്ചു വറ്റിക്കുന്നത് എന്നതാണ് രസകരം. തേയില വെള്ളവുമായി ലയിച്ച് ചായക്ക് സവിശേഷ രുചി കൊടുക്കുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ ബ്രിട്ടീഷുകാര്‍ക്ക് ഇല്ലാത്തതാണ് ബ്രിട്ടീഷ് ചായ മോശമാവാന്‍ കാരണമെന്നാണ് …
സൈനിക സേവനം മതിയായി, ഹാരി രാജകുമാരന്‍ തിരിച്ചു വരുന്നു
സൈനിക സേവനം മതിയായി, ഹാരി രാജകുമാരന്‍ തിരിച്ചു വരുന്നു
സ്വന്തം ലേഖകന്‍: സൈനിക സേവനം മതിയാക്കി മടങ്ങി വരികയാണ് ഹാരി രാജകുമാരന്‍. പത്തു വര്‍ഷത്തെ സേവനത്തിന്റെ ഭാഗമായി രണ്ടു വര്‍ഷം അഫ്ഗാനിസ്ഥാനിലും ഹാരി സേവനമനുഷ്ഠിച്ചിരുന്നു. ജൂണിലാണ് ഹാരിയുടെ സേവനം അവസാനിക്കുന്നത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ആസ്‌ട്രേലിയന്‍ സൈന്യത്തിനോടൊപ്പമുള്ള നാലാഴ്ചത്തെ സൈനിക അഭ്യാസമാണ് ഹാരിയുടെ അവസാന സൈനിക ചുമതല. ഡാര്‍വിന്‍, പെര്‍ത്ത്, സിഡ്‌നി എന്നിവിടങ്ങളിലെ ക്യാമ്പിനു ശേഷം …
യുദ്ധകാലത്തെ ജപ്പാന്‍ ലൈംഗിക അടിമകള്‍, പ്രക്ഷോഭം അമേരിക്കയിലേക്കും
യുദ്ധകാലത്തെ ജപ്പാന്‍ ലൈംഗിക അടിമകള്‍, പ്രക്ഷോഭം അമേരിക്കയിലേക്കും
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധ കാലത്ത് ലൈംഗിക അടിമകളായി ജോലി ചെയ്യേണ്ടി വന്ന, കംഫേര്‍ട്ട് വിമന്‍ എന്നറിയപ്പെടുന്ന വനിതകള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭം അമേരിക്കയിലേക്കും വ്യാപിക്കുന്നു. ആയിരക്കണക്കിന് ഏഷ്യന്‍, ഡച്ച്, ആസ്‌ട്രേലിയന്‍ സ്ത്രീകളാണ് രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാന്‍ സൈന്യത്തിന്റെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പട്ടാള ക്യാമ്പുകളില്‍ ലൈംഗിക അടിമകളായി ജോലി ചെയ്യേണ്ടി വന്നത്. ജപ്പാന്‍ പ്രധാനമന്ത്രി …
ഇന്ത്യന്‍ നഴ്‌സുമാരില്‍ നിന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ കൈക്കൂലി പിടിച്ചു വാങ്ങി
ഇന്ത്യന്‍ നഴ്‌സുമാരില്‍ നിന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ കൈക്കൂലി പിടിച്ചു വാങ്ങി
സ്വന്തം ലേഖകന്‍: ഇന്ത്യ സഴ്‌സുമാരില്‍ നിന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായി കൈക്കൂലി വാങ്ങിയെന്ന് ആരോപണം. സംഭവത്തെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് കുവൈറ്റ് നഴ്‌സിങ് അസോസിയേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു. ജാബിര്‍ ആശുപത്രിയിലേക്ക് നിയമനം ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ നഴ്‌സുമാരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് ആരോപണം …
പാക് ക്രിക്കറ്റ് താരത്തിന്റെ വ്യാജന്‍ വക ബിബിസിക്ക് എട്ടിന്റെ പണി
പാക് ക്രിക്കറ്റ് താരത്തിന്റെ വ്യാജന്‍ വക ബിബിസിക്ക് എട്ടിന്റെ പണി
സ്വന്തം ലേഖകന്‍: ബിബിസി ചാനലിനെ പറ്റിക്കാന്‍ ഇത്ര എളുപ്പമാണോ എന്ന് മൂക്കത്ത് വിരല്‍ വക്കുകയാണ് കാഴ്ചക്കാര്‍. സംഭവം മറ്റൊന്നുമല്ല, പാകിസ്ഥാന്‍ ക്രിക്കറ്റ് താരമാണ് എന്നു പറഞ്ഞ് ഒരു വിരുതന്‍ ചാനലിനെ പറ്റിച്ചതാണ് വാര്‍ത്തയായത്. പാകിസ്ഥാനില്‍ നിന്നു തന്നെയുള്ള നദീം ആലമാണ് ആള്‍മാറാട്ടം നടത്തി ബിബിസിയെ വട്ടം ചുറ്റിച്ചത്. പാകിസ്ഥാന്റെ മുന്‍ ബാറ്റ്‌സ്മാനായ നദീം അബ്ബാസിയാണ് എന്ന് …
കനേഡിയന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ മലയാളിയും
കനേഡിയന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ മലയാളിയും
സ്വന്തം ലേഖകന്‍: കാനഡയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളിയും. ജോബ്‌സന്‍ ഈശോയാണ് മാര്‍ക്കം തോണ്‍ഹില്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുക. നിലവില്‍ ഭരണകക്ഷിയായ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് ജോബ്‌സണ്‍. പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും മാര്‍ക്കം മലയാളി സമൂഹത്തിന് സുപരിചിതനുമായ ജോബ്‌സന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി …
കുടിയേറ്റക്കാരുടെ മക്കള്‍ ആദ്യ അഞ്ചു വര്‍ഷം പുറത്ത് പഠിക്കട്ടെ എന്ന് യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ്
കുടിയേറ്റക്കാരുടെ മക്കള്‍ ആദ്യ അഞ്ചു വര്‍ഷം പുറത്ത് പഠിക്കട്ടെ എന്ന് യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ്
യുകെയിലെത്തുന്ന കുടിയേറ്റക്കാരുടെ മക്കള്‍ ആദ്യ അഞ്ചു വര്‍ഷം ബ്രിട്ടീഷ് സ്‌കൂള്‍ സംവിധാനത്തിനു പുറത്ത് പ്രത്യേക വിദ്യാഭ്യാസം നല്‍കണമെന്ന് യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ്. അമേരിക്കന്‍ മോഡലില്‍ വര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് രണ്ടു വര്‍ഷമെങ്കിലും സ്വന്തം ആശ്രിതരുടെ ആരോഗ്യ, വിദ്യാഭ്യാസ ചെലവുകള്‍ കുടിയേറ്റക്കാര്‍ വഹിക്കണമെന്ന് യുകിപ് നേതാവ് നിഗെല്‍ ഫാരേജ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം പ്രതിജ്ഞയെടുത്ത് …
ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആക്രമണം, കുരിശു തകര്‍ത്ത് ഹനുമാന്‍ പ്രതിമ സ്ഥാപിച്ചെന്ന് പരാതി
ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആക്രമണം, കുരിശു തകര്‍ത്ത് ഹനുമാന്‍ പ്രതിമ സ്ഥാപിച്ചെന്ന് പരാതി
സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഹസാറിന് സമീപം കൈമ്രി ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ മതഭ്രാന്തരുടെ ആക്രമണം. അക്രമികള്‍ ആരാധനാലയത്തിലെ കുരിശു തകര്‍ത്ത് പകരം ഹനുമാന്‍ പ്രതിമ സ്ഥാപിച്ചതായി പള്ളി വികാരി പൊലീസില്‍ പരാതി നല്‍കി. അക്രമികള്‍ പള്ളിയിലുണ്ടായിരുന്ന എയര്‍ കൂളറും മറ്റു ചില വസ്തുക്കളും മോഷ്ടിച്ചുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വികാരി പരാതിയില്‍ പറയുന്നു. ഒപ്പം …
യുഎസില്‍ ഇന്ത്യന്‍ക്കാരായ യുവതികളുടെ ആദ്യ സ്വവര്‍ഗ വിവാഹം
യുഎസില്‍ ഇന്ത്യന്‍ക്കാരായ യുവതികളുടെ ആദ്യ സ്വവര്‍ഗ വിവാഹം
സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യക്കാരും സ്വവര്‍ഗാനുരാഗികളുമായ യുവതികള്‍ വിവാഹിതരായി. ഇന്ത്യക്കാരായ ഷാനോണും സീമയുമാണ് വിവാഹിതരായത്. ഇരുവരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്. യുവതികളിലൊരാളെ വധുവിനെയെന്ന പോലെ അവളുടെ വീട്ടുകാര്‍ പല്ലക്കിലേറ്റിയാണ് വിവാഹ വേദിയിലേക്ക് കൊണ്ടു വന്നത്. മറ്റേ യുവതികളുടെ ബന്ധുക്കള്‍ വരന്റെ ബന്ധുക്കളായി അവരെ സ്വീകരിക്കുകയും ചെയ്തു. …
പാം ചുഴലിക്കാറ്റ് വന്വാട്ടുവിലെത്തി, പരക്കെ നാശനഷ്ടം
പാം ചുഴലിക്കാറ്റ് വന്വാട്ടുവിലെത്തി, പരക്കെ നാശനഷ്ടം
സ്വന്തം ലേഖകന്‍: പസഫിക് ചരിത്രത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി വിശേഷിപ്പിക്കപ്പെട്ട പാം ചുഴലിക്കാറ്റ് വന്വാട്ടുവിന്റെ തീരത്തെത്തി. വീശിയടിച്ച കൊടുങ്കാറ്റില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. വിദഗ്ദര്‍ അഞ്ചാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 മൈല്‍ വേഗതയിലാണ് ദ്വീപു രാഷ്ട്രത്തില്‍ വീശിയടിച്ചത്. ധാരാളം ആളുകള്‍ കൊല്ലപ്പെട്ടതായും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പ്രദേശത്ത് ആശയവിനിമയ …