1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡല്‍ഹി അഭിഭാഷകര്‍ക്കെതിരെ ഞെട്ടിക്കുന്ന പരാമര്‍ശവുമായി അമല പോള്‍ രംഗത്ത്
ഡല്‍ഹി അഭിഭാഷകര്‍ക്കെതിരെ ഞെട്ടിക്കുന്ന പരാമര്‍ശവുമായി അമല പോള്‍ രംഗത്ത്
                  ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാകുകയും ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയില്‍ ഡല്‍ഹി പെണ്‍കുട്ടിയേയും സ്ത്രീകളേയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരെ ഞെട്ടിക്കുന്ന പരാമര്‍ശവുമായി നടി അമല പോള്‍. ബിബിസി യൂട്യൂബില്‍ റിലീസ് ചെയ്ത ഇന്ത്യയുടെ മകള്‍ എന്ന …
ടോണി ബ്ലയറും ഭാര്യ ചെറിയും വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നു
ടോണി ബ്ലയറും ഭാര്യ ചെറിയും വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നു
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യ ചെറി ബ്ലയറും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതായി വാര്‍ത്ത. ബ്ലയര്‍ ദമ്പതികളുടെ കുടുംബ കഥ പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലി മെയില്‍ പത്രത്തിന്റെ കോളത്തിലാണ് അഭ്യൂഹം പ്രത്യക്ഷപ്പെട്ടത്. ഏറെക്കാലമായി ടോണി ബ്ലയറും ചെറിയും വേറിട്ടാണ് ജീവിക്കുന്നത്. പരസ്പരം കാണാന്‍ കഴിയാത്ത രീതിയില്‍ ഇരുവരും തിരക്കുകളിലുമാണ്. ഇരുവര്‍ക്കും സ്വന്തമായി ബിസിനസ് സാമ്രാജ്യങ്ങള്‍ തന്നെയുണ്ടെന്ന് പുസ്തകം …
യുകെയില്‍ ജോലി ചെയ്യണമെങ്കില്‍ നിലപാടുകള്‍ മയപ്പെടുത്തണം, ഒപ്പം ഇംഗ്ലീഷും പഠിക്കണം
യുകെയില്‍ ജോലി ചെയ്യണമെങ്കില്‍ നിലപാടുകള്‍ മയപ്പെടുത്തണം, ഒപ്പം ഇംഗ്ലീഷും പഠിക്കണം
ഭീകരവാദം അടക്കമുള്ള തീവ്രവാദപരമായ നിലപാടുകാരെ മെരുക്കാന്‍ ഹോം ഓഫീസ് കര്‍ശന നടപടികള്‍ ആവിഷ്‌കരിക്കുന്നു. ഇംഗ്ലീഷ് പഠിക്കാതെ കുടിയേറ്റക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പിഴ അടക്കമുള്ള നടപടികള്‍ക്കാണ് നീക്കം. വിസക്ക് അപേക്ഷിക്കുന്നവര്‍ ബ്രിട്ടീഷ് മൂല്യങ്ങളെ ബഹുമാനിക്കണമെന്നും നിബന്ധനയുണ്ട്. തീവ്രവാദത്തോട് ചായ്‌വുള്ള വ്യക്തികള്‍ മേലുദ്യോഗസ്ഥരുടെ നിരീക്ഷണത്തിലല്ലാതെ കുട്ടികളോടൊപ്പം പ്രവര്‍ത്തിക്കുന്നതും നിയന്ത്രിക്കുമെന്ന് സണ്‍ഡേ ടെലിഗ്രാഫ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ …
പാര്‍ക്കിംഗ് ടിക്കറ്റെടുക്കാന്‍ കൊടുത്തത് 5 പൗണ്ട്, മെഷീന്‍ മടക്കി കൊടുത്തത് 32 പൗണ്ട്
പാര്‍ക്കിംഗ് ടിക്കറ്റെടുക്കാന്‍ കൊടുത്തത് 5 പൗണ്ട്, മെഷീന്‍ മടക്കി കൊടുത്തത് 32 പൗണ്ട്
5 പൗണ്ട് കൊടുത്ത് പാര്‍ക്കിംഗ് ടിക്കറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ടിക്കറ്റ് മെഷീന്‍ ടിക്കറ്റിനു പകരം മടക്കി കൊടുത്തത് 32 പൗണ്ട് നാണയങ്ങള്‍. എസ്സക്‌സിലെ സ്റ്റെഫാനി കോര്‍ഡര്‍ എന്ന വനിതക്കാണ് പാര്‍ക്കിംഗ് ടിക്കറ്റ് മെഷീല്‍ 32 പൗണ്ടിനുള്ള നാണയങ്ങള്‍ വെറുതെ കൊടുത്തത്. റേയ്‌ലേയിലെ കാസില്‍ റോഡിലുള്ള ടിക്കറ്റ് മെഷീനാണ് വിചിത്രമായി പെരുമാറി സ്റ്റെഫാനിയെ ഞെട്ടിച്ചത്. ഒരു ദിവസത്തേക്കുള്ള ടിക്കറ്റെടുക്കാനാണ് …
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ മലയാളി ഗണിത ശാസത്രജ്ഞന്‍ ഡോ. ജിബിന്‍ ജോര്‍ജ് പവ്വത്തില്‍
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ മലയാളി ഗണിത ശാസത്രജ്ഞന്‍ ഡോ. ജിബിന്‍ ജോര്‍ജ് പവ്വത്തില്‍
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ മലയാളി ഗണിത ശാസത്രജ്ഞന്‍ ഡോ. ജിബിന്‍ ജോര്‍ജ് പവ്വത്തില്‍. കാന്‍സര്‍ രോഗം കണ്ടെത്താന്‍ വരെ ഗണിതശാസ്ത്രത്തെ ഉപയോഗിക്കാമെന്ന് സ്ഥാപിക്കുന്ന ജിബിന്റെ പ്രബന്ധത്തെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ആദരിക്കുന്നത്. കൊച്ചി കുമ്പളം സ്വദേശിയായ ജിബിന്‍ യുകെയിലെ സ്വാന്‍സി സര്‍വകലാശാലയില്‍ സീനിയര്‍ ലക്ചററും ഗവേഷകനുമാണ്. കാന്‍സര്‍ രോഗം കണ്ടെത്തുന്നതിലും ചികിത്സയിലും ഗണിതത്തിന്റെ പ്രയോഗ സാധ്യതകള്‍ …
ലോക വനിതാ ദിനം. ലണ്ടനിലെ തെരുവുകള്‍ വനിതകള്‍ കീഴ്ടടക്കി
ലോക വനിതാ ദിനം. ലണ്ടനിലെ തെരുവുകള്‍ വനിതകള്‍ കീഴ്ടടക്കി
ലോക വനിതാ ദിനമായ ഞായറാഴ്ച എല്ലാം രംഗങ്ങളിലും തുല്യത ആവശ്യപ്പെട്ട് വനിതകള്‍ ലണ്ടനിലെ തെരുവുകള്‍ കീഴ്ടടക്കി. നൂറുകണക്കിന് വനിതകളാണ് വനിതാ ദിന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയത്. താരങ്ങളായ ആനി ലെനോക്‌സ്, പലോമ ഫെയ്ത്ത്, ജെമ്മ ആര്‍ട്ടെര്‍ട്ടണ്‍ എന്നിവരും മാര്‍ച്ചില്‍ അണിചേര്‍ന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശം നേടാനായി നടന്ന ചരിത്ര പ്രസിദ്ധമായ സഫ്രഗിറ്റി പ്രസ്ഥാനത്തിന്റെ നേതാവ് എമ്മിലീന്‍ പങ്ക്ഹസ്റ്റിന്റെ …
സിറിയയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് അഴിഞ്ഞാടുന്നു
സിറിയയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് അഴിഞ്ഞാടുന്നു
സിറിയയിലെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടയിലും ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് അഴിഞ്ഞാട്ടം. സിറിയയിലെ വടക്കുകിഴക്കന്‍ മേഖലയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അക്രമം അഴിച്ചു വിട്ടത്. എന്നാല്‍ ഗ്രാമീണരില്‍ നിന്ന് ഭീകരര്‍ക്ക് കനത്ത പ്രത്യാക്രമണം നേരിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അസ്സീറിയന്‍ ക്രിസ്ത്യാനികളും കുര്‍ദുകളുമടങ്ങിയ ഗ്രാമീണര്‍ ഇസ്ലാമിക് സ്റ്റേറ്റ് അക്രമികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുകയായിരുന്നു. ഈ മേഖലയില്‍ …
ലഹരി മൂത്ത് 14 കാരിയെ വിമാനത്തില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഇന്ത്യക്കാരന് 4 മാസം തടവ്
ലഹരി മൂത്ത് 14 കാരിയെ വിമാനത്തില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഇന്ത്യക്കാരന് 4 മാസം തടവ്
ലഹരി മൂത്ത് 14 കാരിയെ വിമാനത്തൊനുള്ളില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഇന്ത്യന്‍ വംശജന് ബ്രിട്ടീഷ് കോടതി 4 മാസം തടവ് വിധിച്ചു. ഇ മഞ്ജിത് സിംഗ് സിദ്ദു എന്ന മുപ്പത്തെട്ടുകാരനെയാണ് കോടതി ശിക്ഷിച്ചത്. നാലു മാസം തടവ് കൂടാതെ അടുത്ത ഏഴു വര്‍ഷത്തേക്ക് സിദ്ദുവിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. 2014ഏപ്രില്‍ 18 …
കുട്ടികളുമായി ലൈംഗിക ബന്ധം, എംപി സിറിള്‍ സ്മിത്തിന്റെ ഫയലുകള്‍ സര്‍ക്കാര്‍ പൂഴ്ത്തി വക്കുന്നുവെന്ന് ആരോപണം
കുട്ടികളുമായി ലൈംഗിക ബന്ധം, എംപി സിറിള്‍ സ്മിത്തിന്റെ ഫയലുകള്‍ സര്‍ക്കാര്‍ പൂഴ്ത്തി വക്കുന്നുവെന്ന് ആരോപണം
മുന്‍ എംപി സിറിള്‍ സ്മിത്തിന് കുട്ടികളുമായി ലൈംഗിക ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പൂഴ്ത്തി വക്കുന്നുവെന്ന് ആരോപണം. എംപി ആയിരുന്ന കാലയളവില്‍ സിറിള്‍ സ്മിത്ത് ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിരുന്നത് സര്‍ക്കാര്‍ തലത്തില്‍ അറിയാമായിരുന്നെന്നും സര്‍ക്കാരിന്റെ പ്രതിഛായയെ കരുതി ആ വിവരങ്ങള്‍ മറച്ചു വക്കുകയായിരുന്നെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് കാബിനറ്റ് മന്ത്രിമാരായിരുന്ന നിക്ക് …
വാക്‌സിനുകള്‍ കേടായ ഫ്രിഡ്ജില്‍, കുട്ടികള്‍ പകര്‍ച്ചവ്യാധി ഭീതിയില്‍
വാക്‌സിനുകള്‍ കേടായ ഫ്രിഡ്ജില്‍, കുട്ടികള്‍ പകര്‍ച്ചവ്യാധി ഭീതിയില്‍
കേടായ ഫ്രിഡ്ജില്‍ സൂക്ഷിച്ച വാക്‌സിനുകള്‍ നല്‍കിയ കുട്ടികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. ഫ്രിഡ്ജിലെ ഊഷ്മാവ് ക്രമീകരിക്കുന്ന സംവിധാനം തകരാറിലായതാണ് കുഴപ്പമായത്. അഞ്ചു വര്‍ഷത്തോളം വാക്‌സിനുകള്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഊഷ്മാവിലാണ് കരുതി വച്ചത്. മെനിഞ്ചറ്റീസ്, മീസില്‍സ്, മുണ്ടിനീര്,റുബെല്ല, അഞ്ചാംപനി എന്നീ അസുഖങ്ങള്‍ക്കുള്ള വാക്‌സിനുകളാണ് തെറ്റായ ഊഷ്മാവില്‍ സൂക്ഷിച്ചത്. പോളിയോയുടേയും വില്ലന്‍ ചുമയുടേയും വാക്‌സിനുകളും ഈ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. …