ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കപ്പെടുമെന്ന ഭയത്താല്‍ വിവിധ സന്നദ്ധ സംഘടനകളുടെ ലക്ഷക്കണക്കിനു പൗണ്ട് വരുന്ന നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ പിടിമുറുക്കുന്നു. നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയോ, തടഞ്ഞു വക്കുകയോ, പുതിയ നിക്ഷേപങ്ങള്‍ നിരാകരിക്കുകയോ ആണ് ബാങ്കുകള്‍ ചെയ്യുന്നത്. സിറിയ, ഗാസ, ഇറാക്ക് എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടകളുടെ അക്കൗണ്ടുകളിലാണ് ബാങ്കുകളുടെ കണ്ണ്. എച്ച്.എസ്.ബി.സി., യുബിഎസ്, നാറ്റ്‌വെസ്റ്റ് എന്നീ ബാങ്കുകള്‍ …
പാര്‍ക്കിംഗ് ടിക്കറ്റ് സമയം കഴിഞ്ഞാലും 10 മിനിട്ട് സമയം കൂടി ഫൈന്‍ അടിക്കാതെ രക്ഷപ്പെടാന്‍ ഡ്രൈവര്‍മാര്‍ക്ക് അവസരം. പുതിയ തീരുമാനം ഒരാഴ്ചക്കുള്ളില്‍ നിലവില്‍ വരും. 10 സൗജന്യം ഓണ്‍, ഓഫ് സ്ട്രീറ്റ് പാര്‍ക്കിംഗുകള്‍ക്ക് ബാധകമാണ്. ബ്രിട്ടനിലെ ഡ്രൈവര്‍മാരുടെ ഏറെക്കാലമായുള്ള പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. നേരത്തെ പാര്‍ക്കിംഗ് ടിക്കറ്റിലെ സമയം കഴിഞ്ഞ് ഏതാനും മിനിട്ടുകള്‍ കഴിഞ്ഞു വന്നാല്‍ …
അല്‍ ഖ്വയ്ദയിലെ ഉന്നതന്‍ സിറിയയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകര സംഘടനയുടെ സിറിയന്‍ ഉപ വിഭാഗമായ നുസ്ര ഫ്രണ്ടാണ് തങ്ങളുടെ മിലിട്ടറി കമാണ്ടര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇറാക്കിലും സംഘടനയുടെ പോരാട്ടങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അബു ഹുമാം അല്‍ ഷാമിയാണ് കൊല്ലപ്പെട്ടത്. സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ ഭീകര സംഘടനയുടെ ഉന്നതാധികാര യോഗത്തില്‍ …
സമ്പാദ്യത്തിന്റെ കാര്യത്തില്‍ അടുത്ത 70 വര്‍ഷത്തേക്കെങ്കിലും സ്ത്രീകള്‍ക്ക് പുരുഷന്മാരെ കടത്തി വെട്ടാന്‍ കഴിയില്ലെന്ന് യുഎന്‍ നിരീക്ഷിച്ചു. നിലവില്‍ സമ്പാദ്യത്തിലുള്ള അന്തരം കുറയുന്നത് വളരെ കുറഞ്ഞ നിരക്കിലായതിനാലാണ് ഇത്. ജോലി സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അസമത്വം കൂടി വരികയാണെന്നും ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം ഉറപ്പാക്കുന്ന നിയമം അമേരിക്ക 50 വര്‍ഷങ്ങള്‍ക്കു …
മരണമില്ലാത്തവരാകാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്ന നാന്റിയോസ് കപ്പിനായി ബ്രട്ടനില്‍ നെട്ടോട്ടം. വെല്‍ഷ് ഹോളി ഗ്രെയില്‍ എന്നും അറിയപ്പെടുന്ന മരം കൊണ്ടുണ്ടാക്കിയ കപ്പ് യേശു അവസാനത്തെ അത്താഴ സമയത്ത് ഉപയോഗിച്ചതാണെന്ന് കരുതപ്പെടുന്നു. കപ്പ് സൂക്ഷിച്ചിരുന്ന ബ്രിട്ടനിലെ ഒരു വീട്ടില്‍ നിന്ന് കഴിഞ്ഞ ജൂലൈയില്‍ അത് മോഷ്ടിക്കപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കപ്പ് കൈവശം വച്ചിരുന്ന കുടുംബവും പോലീസും ഹോളി ഗ്രെയിലിനെ …
ഇന്ത്യയില്‍ നിരോധിച്ച വിവാദ ഡോക്യുമെന്ററി ബിബിസി യൂട്യൂബിലിട്ടു. ബിബിസി സംവിധായിക ലെസ്ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയാണ് ഇന്ത്യാ സര്‍ക്കാര്‍ സംപ്രേക്ഷണം നിരോധിച്ചതിനെ തുടര്‍ന്ന് ബിബിസി യൂട്യൂബില്‍ റിലീസ് ചെയ്തത്. ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ കഥയാണ് ഡോക്യുമെന്ററി പറയുന്നത്.
തണുപ്പുകാലത്ത് മരവിക്കാന്‍ സാധ്യതയുള്ള വീടുകളെക്കുറിച്ച് വിവരം നല്‍കാന്‍ എന്‍എച്ച്എസ് പ്ലംബര്‍മാരോടും ശീതീകരണ തൊഴിലാളികളോടും ആവശ്യപ്പെട്ടു. തണുപ്പുകാലത്തെ പ്രായമായവരും രോഗികളും മരവിച്ച് മരിക്കുന്നത് തടയാനാണ് എന്‍എച്ച്എസിന്റെ ഈ നടപടി. സാധാരണ നിലയേക്കാള്‍ ശരാശരി 24,000 ത്തില്‍ അധികം മരണങ്ങളാണ് യുകെയില്‍ തണുപ്പുകാലത്ത് രേഖപ്പെടുത്താറുള്ളത്. മരണങ്ങളില്‍ അധികവും ഹൃദയാഘാതവും ശ്വാസകോശ രോഗങ്ങളും കാരണമാണ്. ഒപ്പം ഓരോ മരണത്തിനും എട്ടു …
അടിക്കടിയുണ്ടാകുന്ന സിഗ്‌നല്‍ തകരാറുകള്‍ ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷന്‍ വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം സിഗ്‌നല്‍ തകരാറു മൂലം മണിക്കൂറുകളാണ് ട്രെയിനുകള്‍ പിടിച്ചിട്ടത്. ഏറെ നേരെ കാത്തു നിന്നിട്ടും ട്രെയിനുകള്‍ എത്താതായതോടെ സ്റ്റേഷനില്‍ തിങ്ങി നിറഞ്ഞ യാത്രക്കാരുടെ നിയന്ത്രണം വിട്ടു. വൈകുന്നേരം ജനങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന സമയമായിരുന്നു സിഗ്‌നല്‍ പണിമുടക്കിയത്. രോഷാകുലരായ …
ഓസ്‌ട്രേലിയയിലെ രണ്ട് റേഡിയോ ജോക്കികളുടെ കുട്ടിക്കളിക്കിരയായി ജീവനൊടുക്കേണ്ടി വന്ന ഇന്ത്യന്‍ നഴ്‌സ് ജാസിന്താ സാല്‍ദനക്കും കുടുംബത്തിനും നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ നീതി ലഭിക്കാന്‍ സാധ്യത തെളിഞ്ഞു. ജാസിന്തയുടെ ആത്മഹത്യക്ക് കാരണക്കാരായ ടുഡേ എഫ്എമ്മിലെ രണ്ടു റേഡിയോ ജോക്കികളും നിയമം ലംഘിച്ചതായി ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തി. ജാസിന്ത ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ കേംബ്രിഡ്ജ് …
ഗാന്ധിജി ഇന്ന് ജീവിച്ചിരിക്കുകയാണെങ്കില്‍ ഇന്ത്യക്ക് എന്തു സന്ദേശമാണ് നല്‍കുക എന്ന് ബ്രിട്ടന്‍ ഇന്ത്യയിലെ കുട്ടികളോട് ചോദിക്കുന്നു. ആശയം 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ആയാണ് സമര്‍പ്പിക്കേണ്ടത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ബ്രിട്ടീഷ് കൗണ്‍സിലും ബ്രിട്ടീഷ് ഹൈക്കമ്മീഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 14 ന് ലണ്ടനിലെ …