1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് മെച്ചപ്പെട്ടതായി സര്‍വേ
യുകെയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് മെച്ചപ്പെട്ടതായി സര്‍വേ
സാമ്പത്തിക മാന്ദ്യത്തിന്റേയും കഷ്ടപ്പാടിന്റേയും ഒരു ദശകത്തിനു ശേഷം യുകെയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് മെച്ചപ്പെട്ടതായി പഠനം. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോട് അടുക്കുമ്പോള്‍ പുറത്തു വന്ന ഒരു പഠനത്തിലാണ് യുകെയിലെ സാധാരണ കുടുംബങ്ങളുടെ ശരാശരി ബജറ്റ് 2008 ലെ നിലയേക്കാള്‍ ഉണര്‍വ് പ്രകടിപ്പിക്കുനതായി കണക്കുകള്‍ ഉള്ളത്. 2008 ലാണ് ബാങ്കിംഗ് രംഗത്തെ പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടീഷ് …
അവിവാഹിതനായ മകന് കുഞ്ഞുണ്ടാവാന്‍ സ്വന്തം അമ്മ ഗര്‍ഭപാത്രം വാടകക്ക് നല്‍കി
അവിവാഹിതനായ മകന് കുഞ്ഞുണ്ടാവാന്‍ സ്വന്തം അമ്മ ഗര്‍ഭപാത്രം വാടകക്ക് നല്‍കി
അവിവാഹിതനായ മകന് കുഞ്ഞിനെ വളര്‍ത്താനായി അമ്മ ഗര്‍ഭപാത്രം നല്‍കി. ഇരുപത്തഞ്ചു വയസുള്ള യുവാവാണ് സ്വന്തം അമ്മയുടെ ഗര്‍ഭപാത്രം കടം വാങ്ങി ഒരു കുഞ്ഞിന്റെ അച്ഛ്‌നായത്. കുഞ്ഞിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് യുവാവ് കുടുംബ കോടതിയെ സമീപിച്ചപ്പോഴാണ് സംഭവം വാര്‍ത്തയായത്. യഥാര്‍ഥത്തില്‍ യുവാവിന്റേയും അമ്മയുടേയും മറ്റൊരു ബന്ധുവാണ് ഗര്‍ഭപാത്രം നല്‍കാമെന്ന് ധാരണയായത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ചില അസുഖങ്ങള്‍ മൂലം …
ഫ്രീക്ക് അറ്റാക്ക്, ഗൂഗില്‍, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണി
ഫ്രീക്ക് അറ്റാക്ക്, ഗൂഗില്‍, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണി
ഫ്രീക്ക് അറ്റാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുരക്ഷാ പിഴവു മൂലം ഗൂഗില്‍, ആപ്പിള്‍ എന്നീ കമ്പനികളുടെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പരതുന്ന പതിനായിരക്കണക്കിന് ഉപയോക്താക്കളും വെബ്‌സൈറ്റുകളും സുരക്ഷാ ഭീഷണിയില്‍. ഉപയോക്താക്കള്‍ പാസ്‌വേര്‍ഡുകളും യൂസര്‍നെയിമും പോലുള്ള വ്യക്തിപരവും സുരക്ഷാ പ്രധാനവുമായ വിവരങ്ങള്‍ ബെബ്‌സൈറ്റുകളില്‍ നല്‍കുമ്പോള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയറുകളിലാണ് സുരക്ഷാ പാളിച്ച കണ്ടെത്തിയത്. എന്നാല്‍ ഗൂഗിളും …
യുകെയില്‍ ഗാര്‍ഹിക പീഡനം തടയാന്‍ പുതിയ നിയമം, സീരിയസ് ക്രൈം ബില്‍
യുകെയില്‍ ഗാര്‍ഹിക പീഡനം തടയാന്‍ പുതിയ നിയമം, സീരിയസ് ക്രൈം ബില്‍
യുകെയില്‍ ഗാര്‍ഹിക പീഡനം തടയാനുള്ള പുതിയ നിയമത്തിന് രാജകീയ അംഗീകാരം ലഭിച്ചു. ദി സീരിയസ് ക്രൈം ബില്‍ എന്ന പേരിലാണ് പുതിയ നിയമം അറിയപ്പെടുന്നത്. ജീവിത പങ്കാളിയോടും മറ്റു കുടുംബാംഗങ്ങളോടും പരുക്കന്‍ രീതിയില്‍ പെരുമാറുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യുന്നവരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. പുതിയ നിയമം അനുസരിച്ച് ഇമെയിലുകള്‍, ടെക്സ്റ്റ് മെസേജുകള്‍, സാമ്പത്തിക ചൂഷണം നടന്നു …
ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരം തകര്‍ച്ചയില്‍, അറ്റകുറ്റ പണികള്‍ക്ക് 3 ബില്യണ്‍ പൗണ്ട്
ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരം തകര്‍ച്ചയില്‍, അറ്റകുറ്റ പണികള്‍ക്ക് 3 ബില്യണ്‍ പൗണ്ട്
കാലപ്പഴക്കം മൂലം ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരം തകര്‍ച്ചാ ഭീഷണി നേരിടുന്നതായി ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍. അറ്റകുറ്റ പണികള്‍ നടത്തിയില്ലെങ്കില്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റിന് പുതിയ കെട്ടിടം നോക്കേണ്ടി വരുമെന്നും സ്പീക്കര്‍ ജോണ്‍ ബെര്‍കോവ് പറഞ്ഞു. ഗ്രേഡ് ഒന്ന് വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന കെട്ടിടം എത്രയും പെട്ടന്ന് അറ്റകുപ്പണികള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എകദേശം 3 …
യുകെയില്‍ വിവാഹ നിയമം പിടിമുറുക്കുന്നു, വ്യാജ വിവാഹങ്ങളില്‍ കുറവ്
യുകെയില്‍ വിവാഹ നിയമം പിടിമുറുക്കുന്നു, വ്യാജ വിവാഹങ്ങളില്‍ കുറവ്
യുകെയിലെ വിവാഹ നിയമത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ വരുന്നു. വ്യാജ വിവാഹങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമത്തില്‍ മാറ്റം വരുത്തി കൂടുതല്‍ കര്‍ക്കശമാക്കാനുള്ള നീക്കം. വിവാഹിതരാകുന്നവര്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നല്‍കുന്ന നോട്ടീസിന്റെ കാലാവധിയിലാണ് പ്രധാന മാറ്റം. സിവില്‍ പാര്‍ട്ണര്‍ഷിപ് നോട്ടീസിനും ഈ മാറ്റം ബാധകമാകും. പുതിയ പരിഷ്‌കാരം അനുസരിച്ച് നോട്ടീസ് കാലവധി 28 ദിവസമായി ഉയരും. നിലവില്‍ ഇത് …
15 വയസുകാരിയുമായി ലൈംഗിക ബന്ധം, ഫുട്‌ബോള്‍ താരം ആദം ജോണ്‍സണ്‍ അറസ്റ്റില്‍
15 വയസുകാരിയുമായി ലൈംഗിക ബന്ധം,  ഫുട്‌ബോള്‍ താരം ആദം ജോണ്‍സണ്‍ അറസ്റ്റില്‍
15 വയസുകാരിയുമായി ലൈംഗികമായി ബന്ധപ്പെട്ടുവെന്ന കുറ്റം ആരോപിച്ച് ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം ആദം ജോണ്‍സണ്‍ അറസ്റ്റിലായി. സണ്ടര്‍ലാന്റിനു വേണ്ടി കളിക്കുന്ന ജോണ്‍സണ്‍ ക്ലബില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ലൈംഗികബന്ധ കേസില്‍ പോലീസ് ജോണ്‍സണെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. ഇംഗ്ലംണ്ടിനു വേണ്ടി 12 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജോണ്‍സണ്‍ മിഡില്‍സ്‌ബ്രോ, …
ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയായി സിഖ് വംശജന്‍
ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയായി സിഖ് വംശജന്‍
യുകെ തെരെഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയായി സിഖ് വംശജന്‍. യോര്‍ക്ഷയറിലെ ഹള്‍ നോര്‍ത്തില്‍ നിന്നാണ് സെര്‍ജി സിംഗ് എന്ന സിഖ് വംശജന്‍ ജനവിധി തേടുക. യോര്‍ക്ഷയറിലെ ബിസിനസുകാരനും ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ യോര്‍ക്ഷയറിലെ വൈസ് പ്രസിഡന്റുമാണ് സെര്‍ജി സിംഗ്. സെര്‍ജി സിംഗ് നേരത്തെ 2014 ല്‍ ഹോള്‍ഡര്‍നെസില്‍ നിന്നുള്ള കൗണ്‍സിലറായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഈസ്റ്റ് ഹലില്‍ ജാക്ക് …
അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഇസ്ലാമിക് സ്റ്റേറ്റിന്റെ രഹസ്യ സന്ദേശ വാഹകര്‍
അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഇസ്ലാമിക് സ്റ്റേറ്റിന്റെ രഹസ്യ സന്ദേശ വാഹകര്‍
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ രഹസ്യ സന്ദേശങ്ങള്‍ കൈമാറാന്‍ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും മറയാക്കുന്നതായി പഠനം. അശ്ലീല ചിത്രങ്ങള്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല എന്നതാണ് ഇവയെ തീവ്രവാദികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗിഡിയോണ്‍സ് സ്‌പൈസ്: ദി സീക്രട്ട് ഹിസ്റ്ററി ഓഫ് മൊസാദ് എന്ന പുസ്തകത്തിലാണ് ഭീകരരുടെ രഹസ്യ കൈമാറ്റത്തെ കുറിച്ച് രസകരമായ വിവരങ്ങള്‍ ഉള്ളത്. നേരത്തെ ഇബേ, റെഡിറ്റ് പോലുള്ള സൈറ്റുകള്‍ …
കുടിയേറ്റക്കാരെ ജയിലടക്കുന്നതിന് എതിരെ എംപിമാര്‍ രംഗത്ത്
കുടിയേറ്റക്കാരെ ജയിലടക്കുന്നതിന് എതിരെ എംപിമാര്‍ രംഗത്ത്
കുടിയേറ്റക്കാരെ ജയിലില്‍ അടക്കുന്നതിരെ എംപിമാരുടെ സംഘം രംഗത്തെത്തി. മതിയായ രേഖകളില്ലാതെ യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ നാലു വര്‍ഷം വരെ ബ്രിട്ടീഷ് ജയിലുകളില്‍ കഴിയേണ്ടി വരുന്നുണ്ട്. നിരപരാധികളായ ഒരുപാടു പേര്‍ ഇപ്രകാരം ജയിലുകളില്‍ കുടുങ്ങി കിടക്കുന്നതായി എംപിമാര്‍ ചൂണ്ടിക്കാട്ടി. ഇത് തീര്‍ത്തും അനീതിയും അധിക ചെലവും അപ്രായോഗികവും ആണെന്നും എംപിമാര്‍ ആരോപിച്ചു. പരമാവധി 28 ദിവസം മാത്രമേ …