11 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ വളര്‍ത്തുനായയുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിച്ചു. 2012 ല്‍ നടന്ന സംഭവത്തില്‍ ദമ്പതികളായ ആഷ്‌ലിയ തോമസും പോള്‍ തോമസും ബര്‍മിംഹാം ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. ദമ്പതികള്‍ ടെല്‍ഫോര്‍ഡില്‍ താമസിക്കുമ്പോഴാണ് 11 മാസം പ്രായമുള്ള മകന്‍ ഒളിവറിനെ കൊലപ്പെടുത്തിയത്. ഒളിവറിന്റെ മരണ കാരണമായ പരുക്ക് ദമ്പതികള്‍ …
റഷ്യന്‍ വിഘടനവാദികള്‍ക്കെതിരെ പോരാടുന്ന ഉക്രൈന്‍ സൈനികര്‍ക്ക് ബ്രിട്ടീഷ് സൈന്യം പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചു. ഒപ്പം ഒപ്പം പോരാട്ടത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും നല്‍കും. പോരാട്ടത്തിലെ നേരിട്ടു പങ്കെടുക്കാത്ത പിന്തുണയാണ് നല്‍കുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഉക്രൈന്‍ സൈന്യത്തിന്റെ അടിയന്തിര ആവശ്യങ്ങള്‍ വിലയിരുത്തുന്നതിന് ആറംഗ സംഘം ഉടന്‍ തന്നെ ഉക്രൈന്‍ സന്ദര്‍ശിക്കും. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈകാര്യം …
ലോകത്തിലെ ആദ്യത്തെ മൂന്ന് മാതാപിതാക്കളുള്ള കുഞ്ഞിന് യുകെ ജന്മ ഭൂമിയാകും. മൂന്ന് പേര്‍ ചേര്‍ന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ അനുവദിക്കുന്ന നിയമം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയതോടെയാണിത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 2016 ആദ്യം മൂന്ന് മാതാപിതാകളുള്ള കുഞ്ഞ് ജനിക്കുമെന്ന് കരുതപ്പെടുന്നു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 280 എംപിമാര്‍ നിയമത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. 48 …
യുഎസിലെ എച്ച്1 ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് മെയ് 26 മുതല്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കും. നേരത്തെ എച്ച്1 ബി വിസമായി അമേരിക്കയിലെത്തുവരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ വംശജര്‍ക്കാണ് പുതിയ നിയമം ഏറെയും പ്രയോജനകരമാകുക. അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരുടെ ഭാര്യമാരും ഭര്‍ത്താക്കന്മാരും ആശ്രയ വിസയില്‍ താമസിക്കുന്നുണ്ടെങ്കിലും നിയമ തടസം മൂലം …
ചെക്ക് റിപ്പബ്ലിക്കിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ഉഹേര്‍സ്‌കി ബ്രോഡ് പട്ടണത്തില്‍ ഒരു ഭക്ഷണശാലയിലുണ്ടായ വെടിവപ്പില്‍ എട്ടു മരിച്ചതായി സൂചന. ആയുധധാരിയായ അക്രമി റസ്റ്റോറന്റിലേക്ക് ഓടിക്കയറി വെടി ഉതിര്‍ക്കുകയായിരുന്നു എന്ന് ചെക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വെടിവപ്പിന്റെ സമയത്ത് ഭക്ഷണശാലയില്‍ ഏതാണ്ട് 20 പേരുണ്ടായിരുന്നതായി കണക്കാക്കുന്നു. എട്ടു പേരാണ് കൊല്ലപ്പെട്ടത്. അക്രമിക്ക് സംഭവത്തില്‍ മുറിവേറ്റോ എന്ന് …
യുകെയിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം നല്‍കാത്ത സ്ഥാപനങ്ങളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു. കെയര്‍, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നിന്നുള്ള കമ്പനികളുടെ പട്ടികയാണ് പുറത്തു വിട്ടത്. നിലവില്‍ മിനിമം വേതനം നല്‍കാതെ ജീവനക്കാരെ കൊണ്ട് ജോലി ചെയ്യിക്കുന്ന 162 കമ്പനികളെ കണ്ടെത്തിയിട്ടുണ്ടെന്ന് തൊഴില്‍കാര്യ മന്ത്രി ജോ സ്വിന്‍സണ്‍ പറഞ്ഞു. എതില്‍ ഏറ്റവും മുകള്‍ സ്ഥാനത്തുള്ള 70 …
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ഒളിച്ചോടിപ്പോയ മൂന്ന് ബ്രിട്ടീഷ് പെണ്‍കുട്ടികളും ടര്‍ക്കിയുടെ അതിര്‍ത്തി കടന്ന് സിറിയയില്‍ പ്രവേശിച്ചതായി സൂചന. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുമ്പ് ടര്‍ക്കി, സിറിയ അതിര്‍ത്തിയിലൂടെ മൂന്നു പെണ്‍കുട്ടികളേയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഒളിച്ചു കടത്തിയെന്ന് ബിബിസി പറയുന്നു. പെണ്‍കുട്ടികള്‍ ടര്‍ക്കി വിട്ടെന്നാണ് ലഭ്യമായ എല്ലാ വിവരങ്ങളും കാണിക്കുന്നത്. അവര്‍ അതിര്‍ത്തി കടന്ന് സിറിയയില്‍ …
ഒരു സ്വകാര്യ ചാനലിന്റെ ഒളികാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കണ്‍സര്‍വേറ്ററി പാര്‍ട്ടി എംപിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ മാല്‍കം റിഫ്കിന്‍ഡ് പാര്‍ലമെന്റ് സുരക്ഷാ സമിതി സ്ഥാനം രാജിവച്ചു.ഒരു സാങ്കല്പിക ചൈനീസ് കമ്പനിക്കു വേണ്ടി വഴിവിട്ട സഹായം ചെയ്യുന്നതനിന് റിഫ്കിന്‍ഡിന് പണം വാഗ്ദാനം ചെയ്ത ചാനല്‍ അത് ഒളികാമറയില്‍ പകര്‍ത്തുകയായിരുന്നു. മേയ് 7 ന് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് ശേഷം …
കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കൈവശം വക്കുകയും ചെയ്ത കുറ്റത്തിന് ഇന്ത്യന്‍ വംശജനായ മുന്‍ ജര്‍മ്മന്‍ എംപിയെ കോടതി വിചാരണ ചെയ്തു. ആഞ്ചലാ മെര്‍ക്കേലിന്റെ കണ്‍സര്‍വേറ്റീവ്, സോഷ്യല്‍ ഡെമോക്രാറ്റ് മുന്നണിയില്‍ അംഗമായിരുന്ന സെബാസ്റ്റ്യന്‍ എടത്തിയാണ് കോടതി നടപടികള്‍ നേരിടുന്നത്. തന്റെ ഔദ്യോഗിക ലാപ്‌ടോപ് ഉപയോഗിച്ച് കുട്ടികളുടെ രതിച്ചിത്രങ്ങളും വീഡിയോകളും ഏഴു തവണ ഡൗണ്‍ലോഡ് ചെയ്തു …
ബ്രിട്ടീഷ് സൈന്യത്തില്‍ ഒരു സിഖ് റെജിമെന്റ് ഉള്‍പ്പെടുത്താന്‍ സൈനിക തലത്തില്‍ ആലോചന നടക്കുന്നതായി പ്രതിരോധ സഹമന്ത്രി മാര്‍ക്ക് ഫ്രാങ്കോയിസ് വെളിപ്പെടുത്തി. സിഖ് യൂണിറ്റിനൊപ്പം ഒരു റിസര്‍വ് കമ്പനിയും തുടങ്ങാനുള്ള സാധ്യതയും സൈന്യം ആരായുന്നതായി ഫ്രാങ്കോയിസ് കോമണ്‍സില്‍ അറിയിച്ചു. പട്ടാളത്തിന്റെ സമ്പന്നമായ ഭൂതകാലത്തെ ഓര്‍മ്മിക്കുവാന്‍ കൂടിയാണ് പുതിയ നീക്കമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആയിരക്കണക്കിന് സിഖുകാരാണ് …