1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയുടെ എഴുപതാം പിറന്നാള്‍ ആഘോഷത്തിന് കലാകാരന്മാര്‍ക്ക് 1.5 മില്യണ്‍ പൗണ്ട് ധന സഹായം
ഇന്ത്യയുടെ എഴുപതാം പിറന്നാള്‍ ആഘോഷത്തിന് കലാകാരന്മാര്‍ക്ക് 1.5 മില്യണ്‍ പൗണ്ട് ധന സഹായം
2017 ല്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യയെ സംബന്ധിച്ചുള്ള പഠനനങ്ങള്‍ക്കും അവതരണങ്ങള്‍ക്കും ആര്‍ട്‌സ് കൗണ്‍സില്‍ ഇംഗ്ലണ്ട് 1.5 മില്യണ്‍ പൗണ്ട് ധന സഹായം നല്‍കും. ഈ കാലയളവില്‍ ഇന്ത്യ സന്ദര്‍ശിക്കാനും ഇന്ത്യന്‍ കലാകാരന്മാരുമായി സഹകരിച്ച് കലാവതരണങ്ങള്‍ സംഘടിപ്പിക്കാനുമാണ് സഹായം നല്‍കുക. ക്യൂറേറ്റര്‍മാര്‍ക്കാണ് ഈ സൗകര്യം ഏറെയും പ്രയോജനപ്പെടാന്‍ സാധ്യത. കൗണ്‍സിലിന്റെ റി ഇമാജിന്‍ ഇന്ത്യ …
ചാന്ദ്രപഥ വ്യതിയാനം, ബ്രിട്ടീഷ് തീരത്തേക്ക് വന്‍തിരകള്‍ എത്താന്‍ സാധ്യത
ചാന്ദ്രപഥ വ്യതിയാനം, ബ്രിട്ടീഷ് തീരത്തേക്ക് വന്‍തിരകള്‍ എത്താന്‍ സാധ്യത
ഇരുപതു വര്‍ഷത്തിനിടെ ഏറ്റവും വലിയ തിരകള്‍ ഈ ആഴ്ച അവസാനത്തോടെ ബ്രിട്ടീഷ് തീരത്ത് വീശിയടിക്കാന്‍ സാധ്യത. 50 അടിയോളം ഉയരമുള്ള തിരകള്‍ തീരത്ത് എത്തുമെന്നാണ് സൂചന. കോണ്‍വാള്‍, ഡെവണ്‍, സോമര്‍സെറ്റ്, കെന്റ്, സസക്‌സ് എന്നിവിടങ്ങളില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സേനയെ സജ്ജമാക്കി. വെളുത്ത വാവു ദിവസവും അറ്റ്‌ലാന്റിക് സ്റ്റോം പ്രതിഭാസവും ഒന്നിച്ചു വരുന്നതാണ് കാലവസ്ഥാ വിദഗ്ദരെ …
ഇന്ത്യയുടെ സൈനിക ബജറ്റ്, ബ്രിട്ടന്‍ സാമ്പത്തിക സഹായം അവസാനിപ്പിച്ചേക്കും
ഇന്ത്യയുടെ സൈനിക ബജറ്റ്, ബ്രിട്ടന്‍ സാമ്പത്തിക സഹായം അവസാനിപ്പിച്ചേക്കും
10 ബില്യണ്‍ പൗണ്ട് ചെലവിട്ട് ഇന്ത്യ നാവിക സേനയുടെ നവീകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ബ്രിട്ടണ്‍ ഇന്ത്യക്കു നല്‍കുന്ന ധനസഹായം നിര്‍ത്താന്‍ തീരുമാനിച്ചു. ഏതാണ്ട് 210 മില്യണ്‍ പൗണ്ടാണ് ബ്രിട്ടന്‍ ഈ വര്‍ഷം ഇന്ത്യക്ക് നല്‍കിയത്. എങ്കിലും സ്വകാര്യ നിക്ഷേപമെന്ന് നിലയില്‍ ഇന്ത്യയിലേക്ക് ഒഴുകുന്ന പണത്തിന്റെ അളവില്‍ കുറവുണ്ടാകില്ലെന്ന് കരുതപ്പെടുന്നു. ചൈനീസ് നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ …
തലതിരിഞ്ഞു വളരുന്ന ഇന്റര്‍നെറ്റ് മാനവികതക്ക് ഭീഷണിയാകുന്നോ?
തലതിരിഞ്ഞു വളരുന്ന ഇന്റര്‍നെറ്റ് മാനവികതക്ക് ഭീഷണിയാകുന്നോ?
ഇന്റര്‍നെറ്റ് രംഗപ്രവേശം ചെയ്തത് മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമായാണ്. അത് ഉപയോക്താക്കളെ കൂടുതല്‍ കരുത്തരാക്കുമെന്നും കരുതപ്പെട്ടു. എന്നാല്‍ ഇന്ന് ലോക ജനസംഖ്യയുടെ പകുതിയിലേറെയും ഓണ്‍ലൈനാകുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. ലോകം മുഴുവന്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇന്റര്‍നെറ്റിന് ഉപയോക്താക്കളേക്കാള്‍ കൂടുതല്‍ ഇരകളാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സാമ്പത്തികമായ നേട്ടങ്ങള്‍ പങ്കുവക്കുന്നതിനേക്കാള്‍ ഇന്റര്‍നെറ്റ് പാവപ്പെട്ടവനും ധനികനും തമ്മിലുള്ള …
ബ്രിട്ടീഷ് പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ്, ലേബര്‍ പാര്‍ട്ടി 14 ഇന്ത്യന്‍ വംശജരെ അണിനിരത്തും
ബ്രിട്ടീഷ് പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ്, ലേബര്‍ പാര്‍ട്ടി 14 ഇന്ത്യന്‍ വംശജരെ അണിനിരത്തും
ബ്രിട്ടീഷ് പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി 14 ഇന്ത്യന്‍ വംശജരെ സ്ഥാനാര്‍ഥികളാക്കും. കറുത്ത വര്‍ഗക്കാരേയും ഇന്ത്യക്കാര്‍ അടക്കമുള്ള വംശീയ ന്യൂനപക്ഷങ്ങളേയും ഉന്നം വച്ചുള്ള പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായാണിത്. അടുത്തിടെ യുഗോവ് നടത്തിയ ഒരു സര്‍വേയില്‍ കറുത്ത വര്‍ഗക്കാര്‍ക്കിടയിലും ഏഷ്യന്‍ കുടിയേറ്റ ന്യൂനപക്ഷങ്ങള്‍ക്കിടയിലും ലേബര്‍ പാര്‍ട്ടി ശക്തി പ്രാപിക്കുന്നതായി സൂചനകളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ വിഭാഗത്തില്‍പ്പെട്ട …
5 വര്‍ഷത്തിനിടെ മാനഭംഗപ്പെടുത്തിയത് 30 സ്ത്രീകളെ, തടവ് 1535 വര്‍ഷം
5 വര്‍ഷത്തിനിടെ മാനഭംഗപ്പെടുത്തിയത് 30 സ്ത്രീകളെ, തടവ് 1535 വര്‍ഷം
അഞ്ചു വര്‍ഷത്തിനിടെ 30 സ്ത്രീകളെ മാനഭംഗപ്പെടുത്തിയ പ്രതിക്ക് ദക്ഷിണാഫ്രിക്കന്‍ കോടതി വിധിച്ചത് 1535 വര്‍ഷത്തെ തടവു ശിക്ഷ. 2007 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് പ്രതിയായ ആല്‍ബര്‍ട്ട് മൊറാക്കിന്‍ ഇത്രയും സ്ത്രീകളെ ചൂഷണം ചെയ്തത്. ജോഹന്നാസ് ബര്‍ഗ് ഹൈക്കോടതി വിധിച്ച 1535 വര്‍ഷത്തെ തടവില്‍ 30 വര്‍ഷം ജീവപര്യന്തവും 360 വര്‍ഷം പിടിച്ചുപറിക്കും മോഷണത്തിനുമാണ്. തട്ടിക്കൊണ്ടു …
സോമാലിയയില്‍ ചാവേര്‍ ആക്രമണം, ഉപ പ്രധാനമന്ത്രിക്ക് പരിക്ക്
സോമാലിയയില്‍ ചാവേര്‍ ആക്രമണം, ഉപ പ്രധാനമന്ത്രിക്ക് പരിക്ക്
സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ സെന്‍ട്രല്‍ ഹോട്ടലില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഉപ പ്രധാനമന്ത്രി അടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മൊഗാദിഷു ഡപ്യൂട്ടി മേയറും ഒരു നിയമസഭാംഗവും അടക്കം 11 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹോട്ടലില്‍ ഒരു യോഗത്തിനായി എത്തിയതായിരുന്നു മന്ത്രിയും മറ്റുള്ളവരും. ഈ സമയം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാഹനം ചാവേറുകള്‍ ഹോട്ടലിലേക്ക് ഇടിച്ചു …
ലോകകപ്പ്, യുഎഇ ടീമില്‍ മലയാളി തിളക്കമായി കൃഷ്ണചന്ദ്രന്‍
ലോകകപ്പ്, യുഎഇ ടീമില്‍ മലയാളി തിളക്കമായി കൃഷ്ണചന്ദ്രന്‍
പാലക്കാട്ടുകാരനായ കൃഷ്ണചന്ദ്രന്‍ ക്രിക്കറ്റ് ലോകകപ്പില്‍ യുഎഇക്കു വേണ്ടി ബാറ്റ് ചെയ്യാനിറങ്ങിയത് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു നേട്ടവുമായാണ്. മറ്റൊരു രാജ്യത്തിനു വേണ്ടിയാണെങ്കിലും ശ്രീശാന്തിനു ശേഷം ലോകകപ്പ് തൊപ്പിയണിയുന്ന രണ്ടാമത്തെ മലയാളിയാണ് കൃഷ്ണചന്ദ്രന്‍. സിംബാബ്‌വെക്കെതിരെയുള്ള മത്സരം യുഎഇ തോറ്റെങ്കിലും കൃഷ്ണചന്ദ്രന്‍ അരങ്ങേറ്റം മോശമാക്കിയില്ല. യുഎഇ ബാറ്റ്‌സ്മാന്മാര്‍ വരിവരിയായി പവലിയനിലേക്ക് നടന്നപ്പോള്‍ കൃഷ്ണചന്ദ്രന്‍ 63 പന്തുകളില്‍ നിന്ന് 34 റണ്‍സ് …
ഭീകരതക്ക് പണമുണ്ടാക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അവയവ കച്ചവടം
ഭീകരതക്ക് പണമുണ്ടാക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അവയവ കച്ചവടം
ഭീകരതക്ക് പണം കണ്ടെത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങള്‍ കൊന്നൊടുക്കുന്നവരുടെ അവയവങ്ങള്‍ കച്ചവടം നടത്തുന്നതായി വാര്‍ത്ത. കൊലപ്പെടുത്തുന്നവരുടെ ആന്തരാവയവങ്ങള്‍ പുറത്തെടുത്ത് അന്താരാഷ്ട്ര വിപണിയില്‍ വില്പന നടത്തുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ചെയ്യുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല മൃതദേഹങ്ങളും വികൃതമാക്കിയ രീതിയിലാണ് കണ്ടെത്തിയത് എന്ന് ഇറാക്കിലെ യുഎന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഹാക്കിം വെളിപ്പെടുത്തി. മൃതദേഹങ്ങളുടെ വൃക്കകള്‍ ഇരിക്കുന്ന …
നാവിക സേന വന്‍കുതിപ്പിന് ഒരുങ്ങുന്നു, 49,600 കോടി രൂപയുടെ പദ്ധതി
നാവിക സേന വന്‍കുതിപ്പിന് ഒരുങ്ങുന്നു, 49,600 കോടി രൂപയുടെ പദ്ധതി
ഏഴ് ആധുനിക സൗകര്യങ്ങളുള്ള പടക്കപ്പലുകളുമായി വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. കപ്പല്‍ വ്യൂഹത്തിന്റെ നവീകരണത്തിനായി 49,600 കോടൊ രൂപയുടെ പദ്ധതിക്ക് മന്ത്രിസഭാ സമിതി അനുമതി നല്‍കി. ശത്രുവിന്റെ കണ്ണില്‍പ്പെടാതെ അക്രമണം നടത്താനുള്ള അത്യാധുനിക സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയാണ് പുതിയ പടക്കപ്പലുകളില്‍ ഉപയോഗിക്കുക. കൊല്‍ക്കത്തയിലേയും മുംബൈയിലേയും പൊതുമേഖലാ കപ്പല്‍ നിര്‍മാണശാലകളിലായിരിക്കും നിര്‍മ്മാണം. കപ്പലുകള്‍ പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 10 …