ഐപിഎല്‍ എട്ടാം സീസണ്‍ ലേലത്തില്‍ ലോട്ടറി അടിച്ചത് സര്‍ഫറാസ് നൗഷാദ് ഖാന്‍ എന്ന 17 വയസുകാരനാണ്. 50 ലക്ഷം രൂപക്കാണ് സര്‍ഫറാസിനെ വിജയ് മല്യയുടെ റോയല്‍ ചലഞ്ചേര്‍സ് വാങ്ങിയത്. ഐപിഎല്‍ എട്ടാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് സര്‍ഫറാസ്. വലം കൈ ബാറ്റ്‌സ്മാനും ഓഫ്‌ബ്രേക്ക് ബൗളറുമായ സര്‍ഫറാസ് ഇന്ത്യ അണ്ടര്‍ 19, മുബൈ …
സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചും മര്‍ദ്ദിച്ചും മൃഗീയമായി കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം ചുമത്താന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഗുണ്ടകളെ ഒതുക്കാനുള്ള നിയമമാണ് കാപ്പ. ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മരണപ്പെട്ടതിനെ തുടര്‍ന്ന് കോടതി നിസാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 16 കേസുകള്‍ സ്വന്തം പേരിലുള്ളയാളാണ് നിസാമെന്ന് കോടതി പറഞ്ഞു. ആ കേസുകളെല്ലാം എവിടെയും …
നിക്ഷേപ തട്ടിപ്പു കേസില്‍ ജയിലായ സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതാ റോയിക്ക് ജയിലില്‍ സൗകര്യങ്ങള്‍ പോരെന്ന് കമ്പനി സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. തിഹാര്‍ ജയിലാണ് സുബ്രതാ റോയിയെ തടവില്‍ ഇട്ടിരിക്കുന്നത്. നേരത്തെ നിക്ഷേപ തട്ടിപ്പു കേസില്‍ ഇരയായവര്‍ക്ക് തിരിച്ചു നല്‍കാനുള്ള തുക കമ്പനിയുടെ ആസ്തികള്‍ വിറ്റ് നല്‍കാമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി …
രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 600 ആയി ഉയര്‍ന്നു. ഈ മാസം 12 നു ശേഷം അഞ്ചു ദിവസം കൊണ്ട് നൂറു പേരാണ് മരിച്ചത്. രോഗം പടര്‍ന്നു പിടിച്ചതോടെ സര്‍ക്കര്‍ പ്രതിരോധ നടപടികളും സ്വീകരിച്ചു തുടങ്ങി. കൂടുതല്‍ പ്രതിരോധ മരുന്നുകളും മെഡിക്കല്‍ കിറ്റുകളും ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. 8423 പേര്‍ക്ക് എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. …
പാലക്കാട് ചെര്‍പ്പുളശേരിയില്‍ സദാചാര പോലീസ് മദ്ധ്യ വയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി പ്രഭാകരനാണ് കൊല്ലപ്പെട്ടത്. അമ്പത്തഞ്ച് വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് വീട്ടമ്മയും കുട്ടിയും ഒറ്റക്ക് താമസിക്കുന്ന വീടിനു മുന്നില്‍ വച്ച് പ്രഭാകരന്‍ സദാചാര പോലീസിന്റെ പിടിയിലാകുന്നത്. പ്രഭാകരനെ ഓടിച്ചിട്ട് പിടിച്ച സംഘം ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് …
രാജ്യത്ത് മത അസഹിഷ്ണുത വളര്‍ത്താന്‍ ഒരു ശക്തികളേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. മതസ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള എല്ലാം നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാവറ കുര്യോക്കോസ് അച്ചനേയും ഏവുപ്രാസമ്മയേയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത് ആഘോഷിക്കാന്‍ ഫരീദാബാദ് ഇടവക സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏതു മതത്തില്‍ വിശ്വസിക്കണം എന്നത് വ്യക്തിപരമായ കാര്യമാണ്. …
അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ അജ്ഞാത സംഘത്തിന്റെ അക്രമണം. സിയാറ്റിനിലെ ഹിന്ദു ക്ഷേത്രത്തിലാണ് അക്രമണമുണ്ടായത്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണിത്. അക്രമികള്‍ ക്ഷേത്രമതിലിലെ പെയിന്റിങ്ങുകള്‍ മായ്ച്ചു കളഞ്ഞതിനു ശേഷം അതിനു മുകളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഗെറ്റ് ഔട്ട് എന്ന് എഴുതിയിട്ടുണ്ട്. ശിവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലായിരുന്ന വിശ്വാസികള്‍ക്കിടയില്‍ സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. …
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സിവില്‍ ആണവ കരാര്‍ ഒപ്പു വച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഒടുവിലാണ് ആണവ കരാറിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ശ്രീലങ്കയുടെ ആണവോര്‍ജ്ജ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കരാറിലെ മുഖ്യ വിഷയം. ഇതില്‍ വന്‍കിട ആണവ …
മുംബൈ നഗരത്തില്‍ നൈറ്റ് ക്ലബുകള്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ മുംബൈ പോലീസിന്റെ നടപടി ഡില്‍ഹിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ഡല്‍ഹി പോലീസ് രാത്രി ഒരു മണിക്കു മുകളില്‍ നൈറ്റ് ക്ലബുകള്‍ തുറന്നിരിക്കാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ മുംബൈ പോലീസിന്റെ പുതിയ തീരുമാനമാണ് ഡല്‍ഹി നൈറ്റ് ക്ലബ് ഉടമകളേയും പാര്‍ട്ടി പ്രിയരേയും ഇതിനെതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. …
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പത്‌നി ജയന്തി സിരിസേനയും നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. സിരിസേന പ്രസിഡന്റ് പ്രണ്‍ബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ഇന്ന് ചര്‍ച്ച നടത്തും. ശ്രീലങ്കയിലെ തമിഴ് വംശജരുടെ സ്വയം ഭരണാധികാരം, മീന്‍ പിടുത്തവുമായി ബന്ധപ്പെട്ട സമുദ്രാതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ താംസിക്കുന്ന തമിഴ് വംശജരായ …