1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് മധ്യ പ്രദേശില്‍
ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് മധ്യ പ്രദേശില്‍
അടുത്ത സ്വാതന്ത്യ്ര ദിനത്തില്‍ ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന സമ്മാനം ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റാണ്. മധ്യ പ്രദേശിലെ റേവ ജില്ലയിലാണ് 750 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതിക്കു വേണ്ടി 150 ഹെക്ടര്‍ സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലാണ്. 4000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ഉടന്‍ ടെന്‍ഡര്‍ വിളിക്കും. …
അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിനോട് ബംഗ്ലാദേശ് ഹൈക്കോടതി
അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിനോട് ബംഗ്ലാദേശ് ഹൈക്കോടതി
പ്രതിപക്ഷ സഖ്യം ജനുവരി ആറു മുതല്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദിന്റെ പശ്ചാത്തലത്തില്‍ ഏതു തരത്തിലുള്ള അക്രമങ്ങളേയും അടിച്ചമര്‍ത്താന്‍ ബംഗ്ലാദേശ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഖാലിദ സിയയുടെ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല ബന്ദ്. ബംഗ്ലാദേശ് ഹൈക്കോടതിയില്‍ ഒരു വ്യാപാരി ബോധിപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അക്രമങ്ങള്‍ രാജ്യത്തെ വ്യാപാര …
സുനന്ദയുടെ മരണം, മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് ശശി തരൂര്‍
സുനന്ദയുടെ മരണം, മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് ശശി തരൂര്‍
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ ആരോപിച്ചു. സുനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവുമായി താന്‍ സഹകരിക്കുന്നില്ലെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അന്വേഷണ സംഘവുമായി നന്നായി സഹകരിച്ചു കൊണ്ടിരുന്ന തന്നെ അത്ഭുതപ്പെടുത്തി. എന്തുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം ഇത്തരം വാര്‍ത്തകള്‍ …
ലോകകപ്പ്, പാകിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യ തുടങ്ങി
ലോകകപ്പ്, പാകിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യ തുടങ്ങി
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് മികച്ച തുടക്കം. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ഇന്ത്യ പാകിസഥാനെ തോല്‍പ്പിച്ചത്. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 300 റണ്‍സെടുത്തപ്പോള്‍ മറുപടിയായി പാകിസ്ഥാന് 224 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ കേമന്‍. ടോസ് നേടിയ ധോനിയുടെ ആദ്യം ബാറ്റ് …
ബ്രഹ്മോസ് ഇനി ഐഎന്‍എസ് കൊല്‍ക്കത്തക്ക് സ്വന്തം
ബ്രഹ്മോസ് ഇനി ഐഎന്‍എസ് കൊല്‍ക്കത്തക്ക് സ്വന്തം
ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ നാവികസേനയുടെ ഐഎന്‍എസ് കൊല്‍ക്കത്തയില്‍ നിന്ന് വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐഎന്‍എസ് കൊല്‍ക്കത്ത. 290 മീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചതായി നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. ബ്രഹ്മോസിന്റെ ആദ്യ വെര്‍ട്ടിക്കല്‍ ലോഞ്ചായിരുന്നു ശനിയാഴ്ച. ഐഎന്‍എസ് കൊല്‍ക്കത്തക്കുകൂടി ബ്രഹ്മോസ് സ്വന്തമാകുന്നതോടെ ഇന്ത്യയുടെ നാവിക വ്യൂഹത്തിന്റെ …
പുതിയ കുതിപ്പിന് തുടക്കമിട്ട് ദേശീയ ഗെയിംസിന് കൊടിയിറങ്ങി
പുതിയ കുതിപ്പിന് തുടക്കമിട്ട് ദേശീയ ഗെയിംസിന് കൊടിയിറങ്ങി
കായിക കേരളത്തിന് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് ദേശീയ ഗെയിംസിന് കൊടിയിറങ്ങി. സംഘാടക മികവിന്റെ പേരില്‍ കേരളത്തെ ഇന്ത്യ മുഴുവന്‍ അഭിനന്ദിച്ച ദേശീയ ഗെയിംസാണ് കടന്നു പോയത്. ദേശീയ ഗെയിംസില്‍ കേരള താരങ്ങള്‍ മികവു പുലര്‍ത്തിയ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് ഉണര്‍വേകാന്‍ ഒട്ടേറെ പുതിയ പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രൗഡ ഗംഭീരമായ സമാപന ചടങ്ങിനു ശേഷമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ …
ഡല്‍ഹിയില്‍ സൗജന്യ വൈഫൈ ഉടന്‍, പ്രാരംഭ നടപടികള്‍ തുടങ്ങി
ഡല്‍ഹിയില്‍ സൗജന്യ വൈഫൈ ഉടന്‍, പ്രാരംഭ നടപടികള്‍ തുടങ്ങി
ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തെരെഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ വൈഫൈ സേവനം ഡല്‍ഹിയില്‍ ഉടന്‍ നിലവില്‍ വരും. ചീഫ് സെക്രട്ടറി ഡി എം സ്‌പോലിയ ഇതു സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളോജി വകുപ്പിനോട് ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം ഏറ്റതിനു ശേഷം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പരിഗണനക്കു വരുന്ന ആദ്യ വിഷയങ്ങളില്‍ ഒന്നായിരിക്കും സൗജന്യ വൈഫൈ. ഒപ്പം …
ഒരു രൂപാ നോട്ട് ഉടന്‍ മടങ്ങി വരുമെന്ന് റിസര്‍വ് ബാങ്ക്
ഒരു രൂപാ നോട്ട് ഉടന്‍ മടങ്ങി വരുമെന്ന് റിസര്‍വ് ബാങ്ക്
പിന്‍വലിക്കപ്പെട്ട ഒറ്റ രൂപ നോട്ടുകള്‍ മടക്കി കൊണ്ടുവരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 1994 ലാണ് ഒറ്റ രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിയത്. പിങ്ക്, പച്ച നിറങ്ങളിലാണ് പുതിയ നോട്ട് പുറത്തിറങ്ങുക. ഒപ്പം ഏണ്ണ പര്യവേക്ഷണ യൂണിറ്റായ സാഗര്‍ സമ്രാട്ടിന്റെ ചിത്രം ആലേഖനം ചെയ്യുന്നുമുണ്ട്. നേരത്തെ ഒറ്റ രൂപാ നോട്ടുകള്‍ അച്ചടിച്ചിരുന്നത് സര്‍ക്കാരാണ്. രണ്ടു രൂപ, അഞ്ചു …
ഡല്‍ഹി നിയമസഭ, കെജ്‌രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡല്‍ഹി നിയമസഭ, കെജ്‌രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡല്‍ഹി നിയമസഭാ സീറ്റുകള്‍ തൂത്തുവാരിയ ആം ആദ്മി പാര്‍ട്ടി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഇന്ന് സത്യപ്രജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കെജ്‌രിവാള്‍ രണ്ടാവട്ടമാണ് മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്. ഏതാണ്ട് ഒരു ലക്ഷം ആളുകള്‍ സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ എത്തുമെന്ന് കരുതുന്നു. കെജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രിമാരടക്കം ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ രാംലീലാ മൈതാനിയിലെ ചടങ്ങ് …
ഇന്ത്യയുടെ യുഎന്‍ സ്ഥിരാംഗത്വത്തിന് എതിരെ പാകിസ്ഥാന്‍ രംഗത്ത്
ഇന്ത്യയുടെ യുഎന്‍ സ്ഥിരാംഗത്വത്തിന് എതിരെ പാകിസ്ഥാന്‍ രംഗത്ത്
ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് എതിരെ പാകിസ്ഥാന്‍ രംഗത്തെത്തി. ഇന്ത്യയെ പിന്തുണക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പാകിസ്ഥാന്‍ വിയോജിപ്പ് വ്യക്തമാക്കിയത്. കശ്മീര്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രമേയം ഇന്ത്യ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നവാസ് ഷെരീഫ് വിയോജിപ്പ് …