ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയില്‍ നിന്നും 267 കിലോ സ്വര്‍ണം നഷ്ടപ്പെട്ടു. മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ടിലാണ് ക്ഷേത്ര ആവശ്യങ്ങള്‍ക്കായി പുറത്തേക്കെടുത്ത സ്വര്‍ണത്തില്‍ നിന്ന് ഇത്രയും കുറവുള്ളതായി പറയുന്നത്. 894 കിലോ സ്വര്‍ണമാണ് ക്ഷേത്ര ആവശ്യങ്ങള്‍ക്കായി പുറത്തേക്ക് എടുത്തത്. ഉരുക്കാന്‍ നല്‍കിയ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് നഷ്ടപ്പെട്ട …
തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലുള്ള കോണ്‍വന്റ് സ്‌കൂളിനു നേരെ അജ്ഞാതരുടെ ആക്രമണം. ഹോളി ചൈല്‍ഡ് ഓക്‌സിലം എന്ന സ്‌കൂളാണ് വ്യാഴാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം നടന്ന വിവരം അറിഞ്ഞതെന്ന് സ്‌കൂള്‍ അധികാരികള്‍ പറഞ്ഞു. ആക്രമികള്‍ സിസിടിവി നശിപ്പിച്ച ശേഷം പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കയറി മോഷണം നടത്തുകയായിരുന്നു. മുറിയിലെ ജനാല ചില്ലുകള്‍ ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്. …
ദേശീയ ഗെയിംസിന്റെ സമാപന ആഘോഷങ്ങള്‍ നാളെ നടക്കും. വൈകിട്ട് കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഗവര്‍ണര്‍ പി. സദാശിവമാണ് മുഖ്യാതിഥി. വൈകിട്ട് ആറു മുതല്‍ ഒമ്പതുവരെയാണ് പരിപാടികള്‍. പരിപാടിയിലെ മുഖ്യ ഇനം നടി ശോഭനയുടെ നൃത്ത ശില്പമായ ‘റിവേഴ്‌സ് ഓഫ് ഇന്ത്യ’ യാണ്. ഇന്ത്യയിലെ നദികളെക്കുറിച്ചുള്ള ഈ നൃത്തശില്‍പ്പത്തില്‍ വിവിധ നദികളില്‍ നിന്നുള്ള വെള്ളം നര്‍ത്തകര്‍ …
ബങ്കുളുരുവില്‍ നിന്ന് ഏറണാകുളത്തേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 6.15 ന് ബങ്കുളുരുവില്‍ നിന്ന് പുറപ്പെട്ട തീവണ്ടി തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂരിനു സമീപം ഏഴേ മുക്കാലോടെ പാളം തെറ്റുകയായിരുന്നു. എ.സി. ഉള്‍പ്പടെയുള്ള ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. രണ്ട് ബോഗികള്‍ പരസ്പരം …
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയെന്ന് ആവശ്യവുമായി കെജ്‌രിവാള്‍ പ്രധാനമന്ത്രി മോഡിയെ കണ്ടു. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ യോജിപ്പില്ലെന്നാണ് സൂചനകള്‍. കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യത്തോട് അനുഭാവ പൂര്‍വമായാണ് മോഡി പ്രതികരിച്ചത്. എന്നാല്‍ എന്നാല്‍ ഒരു സംസ്ഥാനത്തിനകത്ത് രാജ്യ തലസ്ഥാനം നിലകൊള്ളുക എന്നത് പ്രായോഗികം അല്ലെന്ന വാദം ബിജിപെക്ക് അകത്തും പുറത്തും ശക്തമാണ്. …
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മുന്‍കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. രാത്രി പത്തു മണിയോടെ സരോജിനി നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നടപടികള്‍ രാത്രി പന്ത്രണ്ടു മണി വരെ നീണ്ടു. വ്യാഴാഴ്ച രാവിലെ രണ്ടു മണിക്കൂറോളം തരൂരിനെ ചോദ്യം ചെയ്തിരുന്നു. അതിനു പുറമേയാണ് …
ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള മോഡി അമ്പലത്തില്‍ അപ്രതീക്ഷിതമായി എത്തിപ്പെടുന്നവര്‍ വിഗ്രഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുഖഛായ കണ്ട് അത്ഭുതപ്പെട്ടേക്കാം. മോഡിയുടെ പേരില്‍ അമ്പലം പണിത് പൂജ നടത്തുകയാണ് നാട്ടുകാര്‍. രാവിലേയും വൈകീട്ടും അമ്പലത്തില്‍ പൂജയുണ്ട്. അമ്പലത്തെപ്പറ്റി കേട്ടറിഞ്ഞു ദൂരദേശങ്ങളില്‍ നിന്നു പോലും ഭക്തര്‍ ആരാധനക്കായി എത്തുന്നു. രാജ്‌കോട്ട് ഗ്രാമത്തിലെ രമേഷ് ഉന്‍ഹാദ് എന്നയാളാണ് അമ്പലം പണിയുക എന്ന ആശയം …
ലോകത്തില്‍ മികച്ച വളര്‍ച്ചാ നിരക്കുള്ള നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ നഗരം പോലുമില്ല. ദി ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിട്യൂഷനാണ് വിവിധ ലോക നഗരങ്ങളുടെ വളര്‍ച്ചാ നിരക്കും രീതികളും താരതമ്യം ചെയ്ത് പട്ടിക തയ്യാറാക്കിയത്. പഠനത്തിനായി ലോകത്തെ 300 മെട്രോ നഗരങ്ങളെയാണ് പരിഗണിച്ചത്. ഡല്‍ഹിയാണ് ഇന്ത്യന്‍ നഗരങ്ങളില്‍ മുന്നില്‍. പതിനെട്ടാം സ്ഥാനം നേടിയ ഡല്‍ഹിക്കു പുറകില്‍ …
കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ ചെലവഴിച്ച തുകയുടെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ വിശദമായ അന്വേഷണത്തിന് നികുതി വകുപ്പിന് കൈമാറി. പാര്‍ട്ടികള്‍ നല്‍കിയ സംഭാവനകളെ കുറിച്ചുള്ള വിവരങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കാനാണ് ഇലക്ഷന്‍ കമ്മീഷന്റെ നടപടി. നേരത്തെ ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വന്‍തുക പ്രചാരണത്തിനായി ചെലവഴിക്കുന്നതായി ഇലക്ഷന്‍ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. പാര്‍ട്ടികളുടെ പ്രഖ്യാപിത സ്വത്തിനേക്കാള്‍ എത്രയോ മടങ്ങാണ് …
അമേരിക്കയിലെ അലബാമയില്‍ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ഇന്ത്യക്കാരന്‍ ശരീരം തളര്‍ന്ന് കിടപ്പിലായി. ഗുജറാത്തില്‍ നിന്നുള്ള 57 കാരന്‍ സുരേഷ് ഭായി പട്ടേലിനാണ് പോലീസിന്റെ ചോദ്യം ചെയ്യലിന്റെ ദുരനുഭവം ഉണ്ടായത്. പതിനേഴു മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയെ നോക്കാനാണ് പട്ടേല്‍ അമേരിക്കയിലെത്തിയത്. ഫുട്പാത്തില്‍ നടക്കാനിറങ്ങിയ പട്ടേലിനെ കണ്ട് അയല്‍ക്കാരില്‍ ആരോ സംശയാസ്പദമായ സാഹചര്യത്തില്‍ …