ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കെതിരെ യുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ഇനി മുതൽ ആ ദിവസം പേരന്റ്സ് ഡേ ആയി കൊണ്ടാടാണമെന്ന് ചത്തീസ്ഗഡ് സർക്കാർ ഉത്തരവിറക്കി. ഫെബ്രുവരി 14 മാതൃ – പിതൃ ദിവസമായി ആഘോഷിക്കണമെന്ന് സംസ്ഥാനത്തെ എല്ലാം സ്കൂളുകൾക്കും അയച്ച ഉത്തരവിൽ പറയുന്നു. രണ്ടു വർഷം മുമ്പുതന്നെ ചത്തീസ്ഗഡിലെ സർക്കാർ സ്കൂളുകൾ ഫെബ്രുവരി …
സുറിയാനി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഇന്ന് കേരളത്തിലെത്തും. രാവിലെ എട്ടിൻ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിശുദ്ധ പാത്രിയർക്കീസ് ബാവയെ സഭാ നേതാക്കന്മാരും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിക്കും. പതിനൊന്നു ദിവസത്തെ പരിപാടികൾക്കായാണ് വിശുദ്ധ പാത്രിയർക്കീസ് ബാവ കേരളത്തിൽ എത്തുന്നത്. കേരള പര്യടനത്തിന്റെ ആദ്യപടിയായി സഭാ ആസ്ഥാനമായ പുത്തിങ്കുരിശ് …
ഡൽഹിയിലെ 70 നിയമ സഭാ മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും. 1.33 കോടി വോട്ടർമാരാണ് ബഹളമയമായ ഒരു പ്രചാരണ മാമാങ്കത്തിനു ശേഷം പോളിംഗ് ബൂത്തുകളിലെത്തുന്നത്. ബിജെപി യുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ കിരൺ ബേദി കൃഷ്ണ നഗർ മണ്ഡലത്തിലും ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അരവിന്ദ് കേജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിലും ജനവിധി തേടും. സദർ ബസാറിലാണ് …
ചാർളി എബ്ദോ വിവാദ കാർട്ടൂണുകൾ പുന:പ്രസിദ്ധീകരിച്ച ഉർദു പത്രം വിറ്റതിന് മുബൈയിൽ രണ്ടു വിതരണക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മുബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അവാധ്നാമ എന്ന പത്രം വിറ്റതാണ് വിതരണക്കാരെ കുടുക്കിയത്. മുബൈ ബേണ്ടി ബസാർ പ്രദേശത്തുനിന്നുള്ളവരാണ് അറസ്റ്റിലായ രണ്ടു പേരും. മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രദേശത്തുള്ള ഒരു മുസ്ലീം …
ഇടവകകളിൽ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. ഇടവകകൾ കുടുംബങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവും നൽകുന്ന ഇടങ്ങൾ ആയിരിക്കണമെന്ന് മാർപ്പാപ്പ പറഞ്ഞു. വത്തിക്കാൻ വ്യാഴാഴ്ച പുറത്തുവിട്ട ഒരു കത്തിലാണ് മാർപ്പാപ്പയുടെ ആഹ്വാനം ഉള്ളത്. കുട്ടികളെ ചൂഷണം ചെയ്യുന്നവർക്ക് ഒരു കാരണവശാലും സഭയിൽ സ്ഥാനമില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ചൂഷണവുമായി ബന്ധപ്പെട്ട് ഒരു വിവാദം …
സമീപകാലത്ത് ഇന്ത്യയിലുണ്ടായ സംഭവങ്ങൾ ഗാന്ധിജിയെപ്പോലും ഞെട്ടിക്കുമായിരുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ പറഞ്ഞു. ന്യൂയോർക്കിൽ നടന്ന നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റ് ചടങ്ങിൽ സംസാരിക്കുകയായിരുന്ന ഒബാമ. ഓരോ മതത്തിലും പെട്ടവർ മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരെ ആക്രമിക്കുകയാണെന്ന് പ്രത്യേകം ഒരു മതത്തിന്റെ പേര് പരാമർശിക്കാതെ ഒബാമ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. എന്നാൽ അടുത്ത കാലത്തായി …
ജോർദാൻ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നു. ഇസ്ലാമിക് സ്റ്റേറ്റ് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ഭീകര വനിന സാജിദയെ ജോർദാൻ സർക്കാർ തൂക്കിലേറ്റിയതിന് പുറകെയാണ് ജോർദാൻ ഇസ്ലാമിക് സ്റ്റേറ്റ് അധീന പ്രദേശങ്ങൾ ആക്രമിക്കുമെന്ന് വാർത്തകൾ പരന്നത്. നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിയാക്കിയിരുന്ന ജോർദാൻ പൈലറ്റ് മുവാസ് അൽ കസാസ്ബെയെ ജീവനോടെ ചാമ്പലാക്കിയിരുന്നു. സംഭവത്തെ തുടർന്ന് …
ഇസ്ലാമിക് സ്റ്റേറ്റും സർക്കാർ സേനയും തമ്മിൽ പോരാട്ടം രൂക്ഷമായ കിർക്കുക്കിൽ നിന്നും 11 ഇന്ത്യൻ നഴ്സുമാരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ മലയാളി നഴ്സുമാരുമുണ്ട്. പോരാട്ട മേഖലയിൽ കുടുങ്ങിപ്പോയ ഇവരെ രക്ഷപ്പെടുത്തി ഇർബിലേക്ക് കൊണ്ടുപോയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇവരെ മൂന്നോ നാലോ ദിവസത്തിനകം നാട്ടിലെത്തിക്കും. ഇർബിൽ ഇവർ ഇന്ത്യൻ ദൗത്യ സംഘത്തിന്റെ സംരക്ഷണയിലാണ്. നഷ്ടമായ പാസ്പോർട്ട് …
ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾക്കായി ബ്രിട്ടനിലെ സിഖ് സമൂഹം പ്രചാരണത്തിന്. പടിഞ്ഞാറൻ ലണ്ടനിൽ മൂന്നു സീറ്റുകൾ ഉൾപ്പടെ 50 സീറ്റുകളെങ്കിലും ലക്ഷ്യമിട്ടാണ് സിഖ് സമുദായം രംഗത്ത് ഇറങ്ങിയിട്ടുള്ളത്. പ്രചാരണത്തിന്റെ തുടക്കം കുറച്ചുകൊണ്ട് സൗത്താളിലെ ശ്രീ ഗുരു സിംഗ് സഭയിൽ നടന്ന കൂട്ടായ്മയിൽ നൂറുകണക്കിന് അനുഭാവികൾ പങ്കെടുത്തു. യോഗത്തിൽ പത്തിന പ്രചാരണ പരിപാടിയും അവതരിപ്പിച്ചു. …
ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വർധിച്ചു വരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രകടനം നടത്തി. ഡൽഹി അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തവർ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. ഡിസംബർ മുതൽ ക്രിസ്ത്യൻ ദേവാലയങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുകയാണെന്ന് പ്രകടനക്കാർ പറഞ്ഞു. പോലീസും അധികാരികളും ഈ അനീതിക്കെതിരെ കണ്ണടക്കുകയാണെന്നും അവർ ആരോപിച്ചു. അക്രമികളെ കണ്ടെത്തുക എന്നത് …