ടാറ്റ ഗ്രൂപ്പും എയർ ഏഷ്യയും ചേർന്നുള്ള സംയുക്ത സംരഭമാണ് റെഡ് ഐ വിമാന സർവീസ് അവതരിപ്പിക്കുന്നത്. ചെലവു കുറഞ്ഞ വിമാന സർവീസായാണ് റെഡ് ഐ തുടങ്ങുന്നത്. അർധരാത്രി മുതൽ പുലർച്ചെ വരെയുള്ള സമയത്തായിരിക്കും ഫ്ലൈറ്റുകൾ യാത്ര പുറപ്പെടുക. മെട്രോകൾക്കും ചെറു നഗരങ്ങൾക്കും ഇടയിൽ സർവീസുകൾ ഉണ്ടായിരിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ ഏപ്രിലിൽ ഡൽഹിയിൽ നിന്ന് റെഡ് …
ഓൺലൈൻ വ്യാപാരം ശക്തമായതോടെ വ്യാപകമായ പേ ഓൺ ഡെലിവറി സംവിധാനം ഇനിമുതൽ തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഉപയോഗിക്കാം. ഇന്ത്യൻ റയിൽവേ കാറ്റെറിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പേ ഓൺ സംവിധാനം അവതരിപ്പിച്ചു. ക്രെഡിറ്റ് കാർഡുകൾ ഓൺലൈൻ ഇടപാടുകൾക്ക് ഉപയോഗിക്കാൻ താത്പര്യം ഇല്ലാത്തവർക്കും നെറ്റ്ബാങ്കിംഗ് സൗകര്യം ഇല്ലാത്തവർക്കും വേണ്ടിയാണ് …
വിമാനത്തിൽ യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ ട്യൂബിൽ വൈറൽ ആയതിനെത്തുടർന്ന് 62 കാരൻ പിടിയിലായി. മുംബൈ – ഭുവന്വേശ്വർ വിമാനത്തിലാണ് സംഭവം. സിംഗപ്പൂരിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരൻ രവീന്ദ്ര ജുൻജുൻവാലയാണ് പിടിയിലായത്. വിമാനം ഭുബന്വേശ്വർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപ് ജുൻജുൻവാല സീറ്റുകൾക്കിടയിലൂടെ മുന്നിലിരുന്ന യുവതിയുടെ ശരീരത്തിൽ പിടിച്ചു എന്നാണ് പരാതി. തുടർന്ന് യുവതി മൊബൈൽ ഫോണിൽ പകർത്തിയ …
ഇന്ത്യൻ പൗരന്മാർക്ക് വിദേശത്തു നിക്ഷേപിക്കാവുന്ന പരമാവധി തുക 2.5 ലക്ഷം ഡോളർ ആയി ഉയർത്തി. വിദേശ വിനിമയ ശേഖരം റെക്കോർഡ് തലത്തിലേക്ക് ഉയർന്നതിന് തൊട്ടുപുറകെയാണ് വിദേശ നിക്ഷേപ പരിധി ഇരിട്ടിയാക്കാനുള്ള റിസർവ് ബാങ്ക് തീരുമാനം. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരമുള്ള നിക്ഷേപർക്കാണ് 2.5 ലക്ഷം ഡോളർ വരെ വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കാൻ കഴിയുക. രണ്ടു മാസം …
ഇന്ത്യക്കാരുടെ ഔദ്യോഗിക വിമാന സർവീസ് എന്ന പദവി അധികം വൈകാതെ എയർഇന്ത്യക്ക് നഷ്ടമായേക്കും. മികച്ച സേവനവും കൃത്യതയുമായി യുഎഇ വിമാനക്കമ്പനികൾ എയർഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയർത്തുകയാണ്. യുഎഇ യിൽ നിന്നുള്ള എമിറേറ്റ്സും, എതിഹാദും ബജറ്റ് എയർലൈനായ ഫ്ലൈ ദുബായിയുമാണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന സ്വന്തമാക്കിയത്. സിവിൽ വ്യോമയാന ഡയറക്ട്രേറ്റിന്റെ കഴിഞ്ഞ വർഷത്തെ കണക്കുകൾ കാണിക്കുന്നത് …
മ്യാൻമർ സ്വാതന്ത്ര്യ സമരപ്പോരാളി ഓങ് സാൻ സൂചി വീട്ടു തടങ്കലിൽ കഴിഞ്ഞിരുന്ന വീടിന്റെ ഗേറ്റകൾ വിൽപ്പനക്കെത്തി. ജനധിപത്യത്തിനു വേണ്ടി സമരം ചെയ്ത സൂചിയെ 15 വർഷമാണ് പട്ടാള ഭരണകൂടം വീട്ടുതടങ്കലിൽ പാർപ്പിച്ചത്. 2010 നവംബറിലാണ് സൂചിയെ പട്ടാള ഭരണകൂടം മോചിപ്പിച്ചത്. തുടർന്ന് സൂചിയെ തടവിൽ പാർപ്പിച്ചിരുന്ന വീടിന് പുതിയ ഗേറ്റുകൾ ഘടിപ്പിച്ചു. സൂചിയുടെ എൻഎൽഡി പാർട്ടി …
ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ മഹാരാഷ്ട്രാ കായികതാരം കടലിൽ മുങ്ങി മരിച്ചു. നെറ്റ്ബോൾ താരം മയുരേഷ് പവാർ ആണ് മരിച്ചത്. 19 വയസായിരുന്നു. ഇന്നലെ ശംഖുമുഖം കടപ്പുറത്തായിരുന്നു സംഭവം. മയുരേഷ് കൂട്ടുകാർക്കൊപ്പം കടലിൽ ഇറങ്ങിനിന്ന് ഫോട്ടോ എടുക്കുമ്പോൾ തിരയിൽ പെടുകയായിരുന്നു. കൂട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്ന് ജില്ലാ കലക്ടർ …
ബാർ കോഴ സംബന്ധിച്ച് ധനമന്ത്രി കെ. എം. മാണിക്ക് എതിരെയുള്ള ആരോപണത്തിൽ വ്യക്തതയില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. അഴിമതി ആരോപണം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടില്ല എന്നാണ് ലോകായുക്തയുടെ പ്രാഥമിക നിഗമനം. ലോകായുക്ത കേസിൽ വിജിലൻസ് തയ്യാറാക്കിയ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചു. റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. കേസിൽ ഏതുതരം അന്വേഷണം …
ഡൽഹിയിൽ വീണ്ടും കൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം. വസന്ത് കുഞ്ച് അൽഫോൻസാ ദേവാലയത്തിന്റെ വാതിലുകളാണ് അക്രമികൾ അടിച്ചു തകർത്തത്. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. പള്ളി ഗേറ്റ് ചാടിക്കടന്നാണ് അക്രമികൾ ഉള്ളിൽ കടന്നത്. പള്ളിക്കുള്ളിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. ഡിസംബർ മുതൽ ഡൽഹിയിൽ ക്രൈസ്തവ ദേവാലയങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമ സംഭവങ്ങളിൽ അഞ്ചാമത്തേതാണ് …
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പര്യടനത്തിനായി ചൈനയിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ ആദ്യ പടിയായി സുഷമ സ്വരാജ് ഇന്ന് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ ഇന്ത്യ സന്ദർശിച്ചു മടങ്ങിയതിന്റെ തൊട്ടുപുറകെയാണ് സ്വരാജിന്റെ ചൈന സന്ദർശനമെന്നത് ചർച്ചകളുടെ പ്രാധാന്യം കൂട്ടുന്നു. നേരത്തെ അമേരിക്ക ഇന്ത്യയോടു കാണിക്കുന്നത് അമിത സൗഹൃദമാണെന്ന് ചൈന പരസ്യ …