നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ നൈജീരിയൻ ബാലനാണ് എബോള ബാധയുള്ളതായി സംശയിക്കുന്നത്. മാതാപിതാക്കൾക്കൊപ്പം ഇന്ന് പുലർച്ചെയാണ് ബാലൻ നൈജീരിയയിൽ നിന്ന് കേരളത്തിലെത്തിയത്. എമിറേറ്റ്സ് വിമാനത്തിൽ എത്തിയ ഒമ്പത് വയസുകാരനായ ബാലൻ ആദ്യ വൈദ്യ പരിശോധനയിൽ എബോള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കൂടുതൽ പരിശോധനകൾക്കായി ഏറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബാലന്റെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. പലപ്പോഴും എബോള …
ഇരുപത്തിനാലു മണിക്കൂർ വാർത്താ ചാനലുകളുടെ നാടായ കേരളത്തിൽ ന്യൂസ് റൂമിൽ കഞ്ഞിവപ്പു സമരം. പുത്തൻ തലമുറ വാർത്താ ചാനലായ ടിവി ന്യൂവിലാണ് ജീവനക്കാർ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ന്യൂസ് റൂമിൽ താമസം തുടങ്ങിയത്. നാലു മാസമായി തങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടെന്ന് ജീവനക്കാർ പറയുന്നു. മിക്കവരും ഹോസ്റ്റലുകളിലും വീടികളിലും വാടകക്ക് താമസിച്ചിരുന്നവരാണ്. വാടക കൊടുക്കാൻ വഴിയില്ലാതായതോടെ കിടപ്പാടം …
നടുറോഡിൽ വച്ച് ശരീരത്തിൽ കടന്നു പിടിച്ചയാളെ മാധ്യമ പ്രവർത്തക തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിച്ചു. ഏറണാകുളം കലൂർ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിലേക്ക് നടന്നു പോകുകയായിരുന്ന മാധ്യമ പ്രവർത്തകയെ എതിരെ വന്ന തിരുവനന്തപുരം കടക്കാവൂർ തെക്കുംഭാഗം റോയ് ഭവനിൽ റോയ് വർഗീസ് കടന്നു പിടിക്കുകയായിരുന്നു. യുവതി പ്രതികരിച്ചതോടെ റോഡിലൂടെ നടന്നാൽ ഇങ്ങനെയൊക്കെ …
തെലുങ്കാനയിൽ പോലീസ് ഒരൊറ്റ ആഴ്ച കൊണ്ട് 350 കുട്ടി തൊഴിലാളികളെ മോചിപ്പിച്ചു. ഇവരിൽ പലരും ബിഹാറിലെ ഗയ, ജൊഹാൻബാദ്, നളന്ദ, നവാദ എന്നീ ജില്ലകളിൽ നിന്നുള്ളവരാണ്. അപകട സാധ്യത കൂടിയ വ്യവസായ മേഖലകളിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ആഭരണ നിർമ്മാണ മേഖലയിലാണ് കൂടുതൽ കുട്ടി തൊഴിലാളികൾ ഉള്ളത്. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പൊട്ടിത്തെറിയും പൊള്ളലും …
ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി വീടു വിട്ടിറങ്ങിയ ഹൈദാരാബാദുകാരി മടങ്ങിയെത്തി. 19 വയസുള്ള പെൺകുട്ടി കുടുംബത്തോടൊപ്പം ഖത്തറിലായിരുന്നു താമസം. ഒരു സഹപ്രവർത്തകയും ഒരുമിച്ചാണ് രണ്ടുമാസങ്ങൾക്കു മുമ്പ് പെൺകുട്ടി ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി ടർക്കിയിലേക്ക് തിരിച്ചത്. തുടർന്ന് സിറിയയിലേയും ഇറാക്കിലേയും ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങൾ സന്ദർശിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. പാചകക്കാരിയായി ജോലി ലഭിച്ചെന്നും എന്നാൽ ജോലിക്കിടെ ഇസ്ലാമിക് സ്റ്റേറ്റ് …
ഉത്തരകൊറിയ പതിനേഴിനും ഇരുപതിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് സൈനിക സേവനം നിർബന്ധമാക്കി. സ്കൂൾ പഠനം പൂർത്തിയാക്കുന്നവർക്ക് ഏപ്രിലിലും തൊഴിലെടുക്കുന്നവർക്ക് ഓഗസ്റ്റിലുമാണ് പട്ടാളത്തിൽച്ചേരാൻ അവസരം. എന്നാൽ പുരുഷന്മാരെപ്പോലെ സ്ത്രീകൾ പത്തുവർഷം തുടരേണ്ടതില്ല. 23 വയസുവരെ മാത്രമാണ് സ്ത്രീകൾക്ക് സൈനിക സേവനം തുടരേണ്ടതുള്ളു. സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ള പരിശോധനകൾക്കു ശേഷം മാത്രമേ സേനയിൽ എടുക്കുകയുള്ളു. സൈനികരുടെ സംഖ്യ പത്തു …
ഇന്ത്യയുടെ കായിക യുവത്വത്തെ സാക്ഷി നിർത്തി കേരളം 35 മത് ദേശീയ ഗെയിംസിന് വർണാഭമായ തുടക്കം കുറിച്ചു. ഇനിയുള്ള പതിനാലു ദിവസങ്ങൾ ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പുതിയ ഉയരങ്ങൾക്കായി മാറ്റുരക്കും. കരസേനയുടെ ബാൻഡ് മേളത്തോടെയാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും തായമ്പക അവതരിപ്പിച്ചു. …
ബന്ദിയാക്കിയിരുന്ന രണ്ടാമത്തെ ജപ്പാൻകാരനേയും വധിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചു. ഇന്നലെ പുറത്തുവിട്ട വീഡിയോയിലാണ് ഫ്രീലാൻസ് പത്രപ്രവർത്തകനും സംവിധായകനുമായ കെഞ്ചി ഗോട്ടോയെ വധിച്ചതായി പറയുന്നത്. സാധാരണ ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോകളിലെ പോലെ ഗോട്ടോയുടെ കഴുത്തിൽ കത്തിവച്ചു നിൽക്കുന്ന ഭീകരനും തുടർന്ന് ഉടലിൽനിന്ന് തല വേർപ്പെട്ട നിലയിൽ ഗോട്ടോയുടെ മൃതദേഹവുമാണ് ചിത്രത്തിലുള്ളത്. യൂട്യൂബ് വഴിയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. …
യുകെയിൽ ഗൂഗിൾ തങ്ങളുടെ സ്വകാര്യതാ നയം (പ്രൈവസി പോളിസി) പരിഷ്കരിക്കാൻ തയ്യാറായി. രാജ്യത്തെ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി യുടെ സമ്മർദ്ദമാണ് ഗൂഗിളിന്റെ നയം മാറ്റത്തിനു പുറകിൽ. ഇമെയിൽ ഉൾപ്പടെയുള്ള ഗൂഗിളിന്റെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്നവർ നൽകുന്ന വ്യക്തിഗതമായ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അതോറിറ്റി ആരാഞ്ഞിരുന്നു. സ്വകാര്യ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്നും ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്താനും …
ദീർഘദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ വീലർ ദ്വീപിൽ നിന്ന് ശനിയാഴ്ച രാവിലെയായിരുന്നു പരീക്ഷണം. ഏറ്റവും കൂടുതൽ പരിധിയുള്ള ഇന്ത്യൻ മിസൈലാണ് അഗ്നി. 5000 കിലോമീറ്റർ ആക്രമണ പരിധിയുള്ള അഗ്നിക്ക് ചൈനയിലേയും യൂറോപ്പിലേയും ലക്ഷ്യ സ്ഥാനങ്ങൾ വരെ ചെന്നെത്താനാകും. പതിനേഴ് മീറ്റർ നീളമുള്ള മിസൈലിന് അമ്പത് ടൺ ഭാരമുണ്ട്. അണ്വായുധം വഹിക്കാൻ …