ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയ പരിശോധന സംഭന്ധിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീം കോടതി. ഇന്റർനെട്ട് സെർച്ച് എഞ്ചിനുകളായ ഗൂഗിൽ, യാഹൂ, ബിങ് എന്നിവക്കാണ് കോടതി നിർദേശം നൽകിയത്. ഇന്ത്യയിൽ പെൺകുഞ്ഞുങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവു കാണപ്പെടുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. ഇന്ത്യയിൽ ശിശുവിന്റെ ലിംഗ നിർണയം നടത്തിയതിനു ശേഷം ഗർഭഛിദ്രം നടത്തുന്ന പ്രവണത വർധിച്ചുവരികയാണെന്ന് കോടതി നിരീക്ഷിച്ചു. …
കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ നഴ്സുമാർ ജപ്തി ഭീഷണിയിൽ. ബാങ്ക് വായ്പയെടുത്ത് വിദേശത്ത് പോയവരാണ് ജോലി നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലായത്. ഏഴു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ ബാങ്ക് വായ്പയെടുത്ത് ഏജൻസിക്ക് നൽകിയാണ് ഇവർ കുവൈത്തിലെത്തിയത്. എന്നാൽ കുവൈത്തിലെ കരാറുകാരായ അലിസ കമ്പനിയുടെ കാലവധി തീർന്നതോടെ ജോലി നഷ്ടപ്പെടുകയായിരുന്നു. 461 പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. …
നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദർ കോലിയുടെ വധശിക്ഷ അലഹാബാദ് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടന നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചായിരുന്നു വിധി. നേരത്തെ ശിക്ഷ ഇളവു ചെയ്യണം എന്നാവശ്യപ്പെട്ട് സുരീന്ദർ കോലിയും ഹർജി സമർപ്പിച്ചിരുന്നു. സെപ്റ്റംബർ 12 ന് കോലിയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് മീററ്റ് പോലീസ് സൂപ്രണ്ട് അറിയിച്ചിരുന്നത്. കഴിഞ്ഞ …
ചാന്ദ്രധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമാകാൻ ചാന്ദ്രയാൻ രണ്ടിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതായി വിക്രം സാരാഭായി സ്പേയ്സ് സെന്റർ സ്പേസ് ഫിസിക്കൽ ലബോറട്ടറി ഡയറക്ടർ ഡോ. അനിൽ ഭരദ്വാജ്. കേരള ശാസ്ത്ര കോൺഗ്രസിൽ പി. ആർ. പിഷാരടി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇതുവരെ നടത്തിയ ചാന്ദ്ര ദൗത്യങ്ങളെല്ലാം ചന്ദ്രന്റെ മധ്യരേഖാ പ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ചാന്ദ്രയാൻ രണ്ടിലൂടെ മനുഷ്യൻ ഇതുവരെ …
ഇന്ത്യൻ ഭരണഘടനയിൽനിന്ന് മതേതരം, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ മാറ്റണമെന്ന ശിവസേന ആവശ്യപ്പെട്ടു. റിപ്പബ്ലിക് ദിനത്തിൽ സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ മതേതരം, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ വിട്ടുപോയിരുന്നു. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ്. അവർക്ക് അവകാശപ്പെട്ടതാണ്. മറ്റു മതങ്ങളിൽപ്പെട്ടവർക്കും ഇവിടെ താമസിക്കാം. എന്നാൽ അധികാരം ഹിന്ദുക്കൾക്ക് മാത്രമായിരിക്കുമെന്നും ശിവസേനാ വക്താവ് പറഞ്ഞു. അതേസമയം ശിവസേനയുടെ നിലപാടിനെതിരെ മറ്റു …
പ്രശസ്ത സിനിമാതാരം മാള അരവിന്ദന്‍ അന്തരിച്ചു. ഇന്നു രാവിലെ 6.20 ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 19 നാണ് മാള അരവിന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. എറണാകുളം ജില്ലയിലെ വടവുകോട്, എക്‌സൈസ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്റെയും സംഗീതാധ്യാപിക പൊന്നമ്മയുടെയും മകനായി …
ഇന്ത്യയുടെ 66 മത് റിപ്പബ്ലിക് ആഘോഷത്തിൽ ഗൂഗിളും പങ്കുചേർന്നു. സ്ഥിരം ശൈലിയിൽ മനോഹരമായ ഡൂഡിൽ ഒരുക്കിയാണ് തിങ്കളാഴ്ച ഗൂഗിൾ ഇന്ത്യക്ക് ആശംസ നേർന്നത്. രാജ്പഥിലൂടെ നീങ്ങുന്ന പൂക്കൾ കൊണ്ടുള്ള ഒരു ടാബ്ലോയാണ് ഗൂഗിൾ ഡൂഡിൽ. ടാബ്ലോയിൽ രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റും അവക്കിടയിലുള്ള വഴിയും കാണാം. പരമ്പരാഗത ഇന്ത്യൻ വേഷം ധരിച്ച സ്ത്രീകളും പുരുഷന്മാരും ടാബ്ലോയിൽ …
തെക്കൻ സ്പെയിനിലെ ഗ്രാനഡയിലാണ് പത്തു റോമൻ കത്തോലിക് പുരോഹിതർക്കെതിരെ ബാല ലൈംഗിക പീഡനത്തിന് കേസെടുത്തത്. 2004 മുതൽ 2007 വരെയുള്ള കാലയളവിൽ നാലു കൗമാരക്കാരെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്. സംഭവത്തിൽ രണ്ടു സഭാ ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മാർപ്പാപ്പ നവംബറിൽ ചൂഷണത്തിനിരയായ നാലു പേരിൽ ഒരാളെ മാർപ്പാപ്പ ഫോണിൽ വിളിച്ച് സംഭവത്തിന്റെ പേരിൽ മാപ്പു …
റിപ്പബ്ലിക് ദിനത്തിൽ രാജ്യം യുദ്ധ് സേവാ മെഡൽ നൽകി ആദരിച്ച കേണൽ പിറ്റേ ദിവസം കശ്മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ചു. 42 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിങ് ഓഫീസർ കേണൽ എം. എൻ. റായ് ആണ് മെഡൽ ഏറ്റുവാങ്ങി 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത്. കശ്മീരിലെ പുല്‍വാമ ജില്ലയിലെ മിന്ദോര ഗ്രാമത്തിലെ ത്രാല്‍ മേഖലയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരും …
ബാർ കോഴക്കേസിന്റെ മറവിൽ തനിക്കെതിരെ നടക്കുന്നത് ബ്ലാക്ക്മെയിൽ കച്ചവടമാണെന്ന് ധനമന്ത്രി കെ. എം. മാണി. ബാർ സംഘടനാ നേതാവ് ബിജു രമേശ് അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖകൾ വ്യാജരേഖയാണെന്നും മാണി ആരോപിച്ചു. ഇത് ഗൂഡലോചനയണെന്നും അതുകൊണ്ടു തന്നെ രാജിവക്കാനില്ലെന്നും മാണി വ്യക്തമാക്കി. താനാണ് ധനമന്ത്രിയെങ്കിൽ ബജറ്റ് താൻ തന്നെ അവതരിപ്പിക്കും. കോഴ വിവാദത്തിൽ നിശബ്ദ്നായിരുന്ന മാണി …