ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചറിയിച്ച് രാജ്പഥിൽ ഇന്ന് റിപ്പബ്ലിക് പരേഡ്. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയും പത്നി മിഷേൽ ഒബാമയും പരേഡിന് സാക്ഷ്യം വഹിക്കും. പരേഡിൽ കര, നാവിക ആയുധങ്ങളുടെ പ്രദർശനവും യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടങ്ങളും ഉണ്ടായിരിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര കര, വ്യോമ മിസൈൽ …
മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍. കെ. അഡ്വാനി, നടന്മാരായ അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, മലയാളിയായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ തുടങ്ങി ഒന്‍പതുപേര്‍ക്കു പത്മവിഭൂഷണ്‍ ബഹുമതി. നാലു വിദേശികളടക്കം 20 പേര്‍ക്കാണ് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചത്. അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്‌സ്, പത്‌നി മെലിന്‍ഡ ഗേറ്റ്‌സ് എന്നിവര്‍ പത്മഭൂഷണ്‍ …
അംബേദ്കർ ലണ്ടനിലെ വിദ്യാഭ്യാസകാലത്ത് താമസിച്ചിരുന്ന വീട് മഹാരാഷ്ട്ര സർക്കാർ വിലകൊടുത്തു വാങ്ങി. 1921 – 1922 കാലഘട്ടത്തിലാണ് അംബേദ്കർ ലണ്ടനിലെ കിംഗ് ഹെൻറി റോഡിലുള്ള മൂന്നുനില കെട്ടിടത്തിൽ താമസിച്ചത്. മുപ്പത്തിയഞ്ചു കോടി രൂപയാണ് 2,050 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ വില. കെട്ടിടം വിലക്കു വാങ്ങാമെന്ന മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്ഡേയുടെ ആവശ്യം മഹാരാഷ്ട്ര …
ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്നും സ്വഭാവിക സുഹൃത്താണെന്നും പ്രസിഡന്റ് ഒബാമ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഇന്ത്യ – യുഎസ് ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ ഒബാമയുടെ യാത്രാപരിപാടിയിലെ പ്രധാന ഇനമാണ് ഇന്ത്യ – യുഎസ് ആണവ കരാർ. ഇന്നത്തെ ചർച്ചയിൽ കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക …
വയനാട്ടിലെ തിരുനെല്ലിയിൽ കെ. ടി. ഡി. സി. ഹോട്ടലിനുനേരെ മാവോയിസ്റ്റ് ആക്രമണം. പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടൽ റിസപ്ഷനും റസ്റ്റോറന്റും സംഘം അടിച്ചുതകർത്തു. ആക്രമണത്തിനു ശേഷം ലഘുലേഖകളും പതിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയുടെ ഇന്ത്യാ സന്ദർശനത്തിന് എതിരായുള്ള പോസ്റ്ററുകളും ലഘുലേഖകൾക്ക് ഒപ്പമുണ്ട്. രണ്ടു സ്ത്രീകൾ ഉൾപ്പടെ ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായ അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ ഇന്ന് ഇന്ത്യയിലെത്തും.ഇന്നു രാവിലെ പത്തുമണിയോടെ ഡൽഹിയിലെത്തുന്ന ഒബാമയുടെ പ്രധാന ചടങ്ങ് നാളെ രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ കരുത്ത് ലോകത്തോട് വിളിച്ചു പറയുന്ന റിപ്പബ്ലിക് പരേഡിൽ മുഖ്യാതിഥിയായി ഒരു അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ പതിവില്ലാത്ത സുരക്ഷാ ക്രമീകരണങ്ങൾക്കാണ് …
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ബന്ദികളാക്കിയ രണ്ടു ജപ്പാൻകാരിലൊരാളെ കഴുത്തറത്തു കൊല്ലുന്ന വീഡിയോ പുറത്തായി. സൈനിക കരാർ ജോലിക്കാരനായ ഹാരുണ യുകാവയെ കൊല്ലുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. ജപ്പാൻ സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.50 ന് ഭീകരർ അനുവദിച്ച 72 മണിക്കൂർ സമയപരിധി കഴിഞ്ഞിരുന്നു. അതിനുശേഷം കൗണ്ട്ഡൗൺ തുടങ്ങിയതായി ഭീകരർ മുന്നറിയിപ്പ് നൽകിയിരുന്നു. ജോർദാൻ തലസ്ഥാനമായ അമ്മാനിലാണ് …
ജനുവരി 29, 30, 31 തിയതികളിലായി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരെ ആക്രമണം നടത്താൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തു. ജനുവരി 29 മുതൽ 31 വരെ മാവോയിസ്റ്റുകൾ രാജ്യാന്തര കലാപദിനമായി ആചരിക്കുമെന്നും ആഹ്വാനത്തിൽ പറയുന്നു. ഒരു മാവോയിസ്റ്റ് അനുകൂല ബ്ലോഗിലാണ് ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. ടാറ്റ, ജിൻഡാൽ ,മിത്തൽ എന്നീ സ്ഥാപനങ്ങളെ ആഹ്വാനത്തിൽ പേരെടുത്ത് പരാമർശിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങൾക്ക് നേരെ …
കോട്ടയത്തെ പാലാ പോസ്റ്റ് ഓഫീസ് ജീവനക്കാർ തലയിൽ കൈവച്ചിരിക്കുകയാണ്. മൂന്നു ദിവസം കൊണ്ട് പതിനായിരം രൂപയുടെ മണി ഓർഡറുകളാണ് ഓഫീസിലെത്തിയത്. എന്നാൽ പോസ്റ്റ് ഓഫീസ് ജീവനക്കാരെ കുഴക്കുന്നത് മേൽവിലാസക്കാരൻ മണിഓർഡറുകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നതാണ്. സംസ്ഥാന ധനമന്ത്രിയായ കെ. എം. മാണിയെത്തേടിയാണ് മണി ഓർഡറുകൾ പ്രവഹിക്കുന്നത്. ബാർ കോഴയിൽ കുടുങ്ങിയ മാണിക്കെതിരെ പ്രതിഷേധിക്കാൻ ചിലർ ഫേസ്ബുക്കിൽ തുടങ്ങിവച്ച …
കിഴക്കൻ ഉക്രൈനിൽ നടന്നുവരുന്ന സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാൻ യൂറോപ്യൻ യൂണിയൻ റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെട്ടു.റഷ്യയോട് ചേർന്നു കിടക്കുന്ന ഉക്രൈനിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സമീപകാലത്തായി വർധിച്ചുവരുന്ന ഏറ്റുമുട്ടലുകൾ സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്. ആക്രമണങ്ങൾക്ക് കാരണക്കാരായിട്ടുള്ളവർ ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള ഉത്തരവാദിത്തം കാണിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആഹ്വാനം ചെയ്തു. വൻകിട നശീകരണ ആയുധങ്ങൾ അടിയന്തിരമായി നീക്കം …