1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തരൂർ, മെഹർ തരാർ ബന്ധത്തെക്കുറിച്ച് സുനന്ദക്ക് അറിയാമായിരുന്നു: നളിനി സിംഗ്
തരൂർ, മെഹർ തരാർ ബന്ധത്തെക്കുറിച്ച് സുനന്ദക്ക് അറിയാമായിരുന്നു: നളിനി സിംഗ്
മുൻ കേന്ദ്ര മന്ത്രി ശശി തരൂരും പാകിസ്ഥാനി പത്രപ്രവർത്തക മെഹർ തരാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന് അറിയാമായിരുന്നു എന്ന് പത്രപ്രവർത്തക നളിനി സിംഗ് പറഞ്ഞു. സുനന്ദയെ പിന്നീട് ഡൽഹിയിലെ ഒരു ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുനന്ദയുടെ മരണത്തെക്കുറച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയ …
തൂക്കിലേറ്റും മുൻപ് കൈകാലുകൾ ബന്ധിക്കുന്നത് നിയമ വിധേയം
തൂക്കിലേറ്റും മുൻപ് കൈകാലുകൾ ബന്ധിക്കുന്നത് നിയമ വിധേയം
തൂക്കിലേറ്റുന്നയാളിന്റെ കൈകാലുകൾ ബന്ധിക്കുന്നത് നിയമ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് ജയിൽ വകുപ്പ്. കുറ്റവാളികളെ തൂക്കിക്കൊല്ലുമ്പോൾ കൈകാലുകൾ കെട്ടുന്നത് മനുഷ്യത്വ രഹിതമാണെന്ന് എ. ജി. ബേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിശദീകരണം നൽകുമ്പോഴായിരുന്നു ജയിൽ വകുപ്പിന്റെ പരാമർശം. കൈകാലുകൾ കെട്ടുന്ന രീതി വകുപ്പ് സ്വീകരിച്ചത് മാതൃകാ ജയിൽ മാന്വ‌ലിൻ നിന്നാണ്. ഈ മാന്വ‌ലാകട്ടെ നിയമ കമ്മീഷന്റെ ശുപാർശ …
സംസ്ഥാന ബജറ്റ് മാർച്ച് 13 ന്
സംസ്ഥാന ബജറ്റ് മാർച്ച് 13 ന്
ബാർ കോഴവിവാദം കൊഴുക്കുമ്പോൾ ധനമന്ത്രി കെ. എം. മാണി സംസ്ഥാന ബജറ്റിന്റെ പണിപ്പുരയിൽ തിരക്കിലാണ്. വരുന്ന മാർച്ച് 13 ന് ബജറ്റ് നിയമ സഭയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സമഗ്ര വളർച്ച ലക്ഷ്യമിടുന്നതും കാർഷിക മേഖലക്ക് ഊന്നൽ നൽകുന്നതുമായിരിക്കും ബജറ്റ്. സൂക്ഷമ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും. രാജ്യത്തെ വളർച്ചാ നിരക്ക് കഴിഞ്ഞ വർഷം …
ബാർ കോഴക്കേസ്: ബിജുവിന്റെ പുതിയ വെളിപ്പെടുത്തലുകൾ കേസിന്റെ താളം തെറ്റിക്കുന്നു
ബാർ കോഴക്കേസ്: ബിജുവിന്റെ പുതിയ വെളിപ്പെടുത്തലുകൾ കേസിന്റെ താളം തെറ്റിക്കുന്നു
ബാർ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകൾ കേസിന്റെ താളം തെറ്റിക്കുന്നതായി സർക്കാർ. മന്ത്രി മാണീക്കെതിരെ ബിജു ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത് അന്വേഷണം വൈകിപ്പിക്കുന്നു എന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കേസിൽ സി.ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് ആർ‌. എസ്. പി. (ബോൾഷെവിക്) എ. വി. താമരാക്ഷൻ നൽകിയ ഹർജിയിൽമേൽ ഹൈക്കോടതി …
നികുതി വെട്ടിപ്പ്: ഫ്ലിപ്കാർട്ടിന് കേരളം പിഴ ചുമത്തി
നികുതി വെട്ടിപ്പ്: ഫ്ലിപ്കാർട്ടിന് കേരളം പിഴ ചുമത്തി
ഫ്ലിപ്കാർട്ട് അടക്കമുള്ള നാലു ഓൺലൈൻ വ്യപാര സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന നികുതി വകുപ്പ് വൻ പിഴ ചുമത്തി. കമ്പനികൾ കേരളത്തിൽ നടത്തുന്ന വ്യാപരങ്ങൾക്ക് നികുതി നൽകുന്നില്ല എന്നതുകൊണ്ടാണ് നടപടി. ഫ്ലിപ്കാർട്ടാണ് പിഴ അടക്കേണ്ടി വരുന്ന കമ്പനികളിൽ പ്രമുഖർ.കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകൾ അനുസരിച്ച് ഫ്ലിപ്കാർട്ട് 47.15 കോടി രൂപ അടക്കേണ്ടി വരും.മറ്റൊരു ഓൺലൈൻ വ്യാപാര സ്ഥാപനമായ ജബോങും …
ഭർത്താവിനെ ചുംബിച്ചാൽ കേസ്: ദീദി ദാമോദരന് നോട്ടീസ്
ഭർത്താവിനെ ചുംബിച്ചാൽ കേസ്: ദീദി ദാമോദരന് നോട്ടീസ്
കോഴിക്കോട് നടന്ന ചുംബന സമരത്തിൽ പങ്കെടുത്ത് സ്വന്തം ഭർത്താവിനെ ചുംബിച്ചതിന് കോളേജ് പ്രൊഫസറായ ദീദി ദാമോദരന് കാരണം കാണിക്കൽ നോട്ടീസ്. ദീദി ജോലി ചെയ്യുന്ന കോളേജിലെ അധികൃതരാണ് നോട്ടീസ് നൽകിയത്. കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ ജീവനക്കാരിയാണ് ദീദി. സദാചാര പോലീസിനെതിരെ പ്രതിഷേധിക്കാനാണ് കോഴിക്കോട് ചുംബന സമരം സംഘടിപ്പിച്ചത്. പരസ്യ ചുംബനത്തിൽ പങ്കെടുത്തതിലൂടെ കുട്ടികൾക്ക് ദീദി …
ഇന്ത്യ ചൈനയെ മറികടക്കും: ഐ. എം. എഫ്.
ഇന്ത്യ ചൈനയെ മറികടക്കും: ഐ. എം. എഫ്.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐ. എം. എഫ്. പുതിയ സർക്കാരിന്റെ സാമ്പതിക പരിഷ്ക്കരണ പരിപാടികൾ നടപ്പിലാക്കുന്നതിന് അനുസരിച്ചാകും ഇന്ത്യയുടെ മുന്നേറ്റം. 2014 ൽ ഇന്ത്യ 508% വളർച്ച നേടിയപ്പോൾ ചൈന 7.4% വളർച്ച നേടി. നടപ്പു സാമ്പതിക വർഷം ഇന്ത്യ 6.3 വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016 ൽ …
പീഡനക്കേസിൽ 45 വർഷത്തിനു ശേഷം പരാതി
പീഡനക്കേസിൽ 45 വർഷത്തിനു ശേഷം പരാതി
സ്ത്രീപീഡനക്കേസിൽ 45 വർഷത്തിനു ശേഷം 65 കാരി പരാതി നല്കി. പരാതി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ചാലിങ്കൽ സ്വദേശിയായ 85 കാരനെതിരെയാണ് അമ്പലത്തറ പോലീസിന്റെ നടപടി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായും ഒരു കുഞ്ഞിന് ജന്മം നൽകിയതായും പരാതിയിൽ പറയുന്നു. 1970 ഓഗസ്റ്റിലാണ് സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. വിവാഹം …
ബാർ കോഴ വിവാദം: 27 ന് ബിജെപി ഹർത്താൽ
ബാർ കോഴ വിവാദം: 27 ന് ബിജെപി ഹർത്താൽ
ബാർ കോഴ വിവാദത്തിൽ കെ. എം. മാണി രാജിവക്കണം എന്നാവശ്യപ്പെട്ട് ബിജെപി ജനുവരി 27 ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഇന്നും നാളെയുമായി എല്ലാ പഞ്ചായത്തുകളിലും പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും. ജനുവരി 24 ന് യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ചും നടത്തുന്നുണ്ട്. കോഴക്കേസ് അട്ടിമറിച്ച് …
സൗദി രാജാവ് അബ്ദുല്ല അന്തരിച്ചു
സൗദി രാജാവ് അബ്ദുല്ല അന്തരിച്ചു
സൗദി അറേബ്യയുടെ രാജാവും ഭരണത്തലവനുമായ അബ്ദുല്ല ബിൻ അബ്ദുൾ അസീസ് അന്തരിച്ചു. 90 വയസ്സായിരുന്നു. റിയാദിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ മൂന്നുമണീക്കായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു. സൗദിയിലെ ഔദ്യോഗിക ടെലിവിഷൻ ചാനലാണ് വാർത്ത പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ സഹോദരൻ സൽമാൻ ബിൻ അബ്ദുൾ അസീസ് പുതിയ രാജാവായി സ്ഥാനമേൽക്കും. 2005 ലാണ് അബ്ദുല്ല …