1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ക്ക് കൂടുതൽ വീസ അനുവദിക്കാൻ ജർമനി
തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ക്ക് കൂടുതൽ വീസ അനുവദിക്കാൻ ജർമനി
സ്വന്തം ലേഖകൻ: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സൗഹൃദം എല്ലാ മേഖലയിലും കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അടുത്ത 25 വര്‍ഷങ്ങളില്‍ ഇത് പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 18-ാമത് ഏഷ്യ-പെസഫിക് കോണ്‍ഫറന്‍സ് ഓഫ് ജര്‍മന്‍ ബിസിനസ് 2024 ല്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ഇക്കാര്യങ്ങള്‍ …
ദുബായ് വ്യോമയാന മേഖലയിൽ ആകാശം മുട്ടെ അവസരങ്ങൾ; വരുന്നു 2030 ഓടെ 1,85,000 ഒഴിവുകൾ
ദുബായ് വ്യോമയാന മേഖലയിൽ ആകാശം മുട്ടെ അവസരങ്ങൾ; വരുന്നു 2030 ഓടെ 1,85,000 ഒഴിവുകൾ
സ്വന്തം ലേഖകൻ: 2030-ഓടെ ദുബായ് വ്യോമയാനമേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത് 1,85,000 പുതിയ തൊഴിലവസരങ്ങൾ. ഓക്‌സ്ഫഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ടാണിത്. ദുബായിയുടെ സമ്പദ് വ്യവസ്ഥയില്‍ വ്യോമയാന മേഖലയുടെ സ്വാധീനത്തെക്കുറിച്ചാണ് ആഗോള ഗവേഷണസ്ഥാപനമായ ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് പഠനം നടത്തിയത്. റിപ്പോര്‍ട്ടുപ്രകാരം വ്യോമയാന മേഖലയില്‍ ജോലിചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും. നിലവില്‍ 6,31,000 പേര്‍ വ്യോമയാനസംബന്ധമായ ജോലികൾ ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ …
ദ. കൊറിയന്‍ പ്രസിഡന്റിന്റെ വീട്ടുവളപ്പിലേക്ക് ബലൂണിൽ മാലിന്യം എറിഞ്ഞ് ഉത്തര കൊറിയ
ദ. കൊറിയന്‍ പ്രസിഡന്റിന്റെ വീട്ടുവളപ്പിലേക്ക് ബലൂണിൽ മാലിന്യം എറിഞ്ഞ് ഉത്തര കൊറിയ
സ്വന്തം ലേഖകൻ: പ്ലാസ്റ്റിക്, പേപ്പര്‍, സിഗരറ്റ് കുറ്റികള്‍ തുടങ്ങിയവയും മനുഷ്യവീസര്‍ജ്യമുള്‍പ്പെടെയുള്ള മറ്റു മാലിന്യങ്ങളും നിറച്ച ഹീലിയം ബലൂണുകളാണ് ഉത്തരകൊറിയ ദക്ഷിണ കൊറിയയിലേക്ക് വിക്ഷേപിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന ഈ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിയന്റെ വീട്ടുവളപ്പിലേക്കാണ് മാലിന്യ ബലൂണുകളിലൊന്ന് വിക്ഷേപിച്ചത്. രണ്ടാംതവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. അപകടകരമായ …
ഒരു വർഷത്തിനിടെ മണിക്കൂറി ൽ 10 ഇന്ത്യക്കാർ യുഎസിലേ ക്ക് കടക്കാൻ ശ്രമിച്ചു! പകുതിയും ഗുജറാത്തികൾ
ഒരു വർഷത്തിനിടെ മണിക്കൂറി ൽ 10 ഇന്ത്യക്കാർ യുഎസിലേ ക്ക് കടക്കാൻ ശ്രമിച്ചു! പകുതിയും ഗുജറാത്തികൾ
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു വർഷത്തിനിടെ മണിക്കൂറിൽ 10 ഇന്ത്യക്കാർ യുഎസിൽ അനധികൃതമായി കടക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. കാനഡയാണ് അവരുടെ പ്രിയപ്പെട്ട റൂട്ട്. മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്ന് 2.9 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഡാറ്റ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ …
സംഘർഷം തന്നെ! ഖത്തർ എയർവെയ്‌സ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനക്കമ്പനികൾ റൂട്ട് മാറ്റി പറക്കുന്നു
സംഘർഷം തന്നെ! ഖത്തർ എയർവെയ്‌സ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനക്കമ്പനികൾ റൂട്ട് മാറ്റി പറക്കുന്നു
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഖത്തർ എയർവെയ്‌സ് ഉൾപെടെ,ഗൾഫിലെ പ്രമുഖ വിമാനക്കമ്പനികൾ യുദ്ധമേഖലകളിലെ ആകാശപാത ഒഴിവാക്കുന്നു.ദുബായിൽ നിന്ന് പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ് എയർവേസ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ വിമാനക്കമ്പനികൾ ഇറാഖിലെയും സിറിയയിലെയും വ്യോമാതിർത്തി ഒഴിവാക്കിയായിരിക്കും ഇനി സർവീസ് നടത്തുക.സാധാരണയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ദൂരം പറക്കേണ്ടി വരുന്നതിനാൽ ഇത് വിമാനക്കമ്പനികൾക്ക് …
മോദി, ഷി ജിന്‍പിങ് കൂടിക്കാഴ്ച; പരസ്പര വിശ്വാസവും ബഹുമാനവും വേണമെന്ന് മോദി
മോദി, ഷി ജിന്‍പിങ് കൂടിക്കാഴ്ച; പരസ്പര വിശ്വാസവും ബഹുമാനവും വേണമെന്ന് മോദി
സ്വന്തം ലേഖകൻ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരുവരും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയത്. അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണിത്. ലഡാക്കിലെ നിയന്ത്രണരേഖയിലെ സേനാപിന്മാറ്റം ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇരു രാജ്യങ്ങളുടേയും സമാധാനത്തിനെന്ന പോലെ ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും പുരോഗമനത്തിനും …
ട്രൂഡോയുടെ പ്രധാനമന്ത്രി മോഹങ്ങള്‍ക്ക് തിരിച്ചടി; പാർട്ടിക്കുള്ളില്‍ വിമത കലാപത്തിന് നീക്കം
ട്രൂഡോയുടെ പ്രധാനമന്ത്രി മോഹങ്ങള്‍ക്ക് തിരിച്ചടി; പാർട്ടിക്കുള്ളില്‍ വിമത കലാപത്തിന് നീക്കം
സ്വന്തം ലേഖകൻ: ഖലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് നേരെ പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ പടയൊരുക്കം. നാലാം തവണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ട്രൂഡൊ മത്സരിക്കേണ്ടെന്നാണ് ലിബറല്‍ പാർട്ടി ഓഫ് കാനഡയുടെ ഒരുപറ്റം എംപിമാർ ആവശ്യപ്പെട്ടിരിക്കുന്നത്. അന്തിമ തീരുമാനത്തിലെത്താൻ ഒക്ടോബർ 28 വരെ ട്രൂഡോയ്ക്ക് …
യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: കുടിയേറ്റത്തിൽ പിടിച്ച് കയറാൻ ട്രംപ്; ഗര്‍ഭച്ഛിദ്രം വിഷയമാക്കി കമല
യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: കുടിയേറ്റത്തിൽ പിടിച്ച് കയറാൻ ട്രംപ്; ഗര്‍ഭച്ഛിദ്രം വിഷയമാക്കി കമല
സ്വന്തം ലേഖകൻ: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍ഥി ഡോ​ണ​ള്‍ഡ് ട്രം​പി​ന്‍റെ ‘ട്രം​പ് കാ​ര്‍ഡ്’ കു​ടി​യേ​റ്റം. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍ഥി ക​മ​ല ഹാ​രി​സി​ന്‍റേ​ത് ഗ​ര്‍ഭ​ച്ഛി​ദ്രം. ര​ണ്ടി​നും ന​ല്ല മാ​ര്‍ക്ക​റ്റ്. തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാ​ഴ്ച അ​ക​ലെ നി​ൽക്കുമ്പോ​ള്‍ ജ​ന​ഹി​ത​മ​റി​ഞ്ഞ് ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ന്നു. ട്രം​പി​ന്‍റെ സു​ദീ​ര്‍ഘ​മാ​യ പ്ര​സം​ഗം ക​റ​ങ്ങി​ത്തി​രി​ഞ്ഞ് എ​പ്പോ​ഴും കു​ടി​യേ​റ്റ​ത്തി​ലെ​ത്തും. ട്രം​പ് ക്യാ​മ്പി​ല്‍നി​ന്നു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളി​ലെ​ല്ലാം മു​ഖ്യ​വി​ഷ​യ​വും കു​ടി​യേ​റ്റ​മാ​ണ്. …
കാനഡയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് വൻ തിരിച്ചടി; പി ആർ വെട്ടിച്ചുരുക്കാൻ സർക്കാർ
കാനഡയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് വൻ തിരിച്ചടി; പി ആർ വെട്ടിച്ചുരുക്കാൻ സർക്കാർ
സ്വന്തം ലേഖകൻ: കാനഡയിലേക്കു ചേക്കേറിയശേഷം പി ആർ നേടി സ്ഥിരതാമസമാക്കാൻ പദ്ധതിയിടുന്നവർക്ക് തിരിച്ചടി. കുടിയേറ്റതാമസക്കാരുടെ എണ്ണം കുറയ്ക്കാൻ കാനഡ ഒരുങ്ങുന്നതായാണ് സൂചന. കുടിയേറ്റക്കാർ രാജ്യത്ത് വർധിക്കുന്നുവെന്ന കനേഡിയൻ സമൂഹത്തിന്റെ അഭിപ്രായം മാനിച്ചാണ് തീരുമാനം. കാനഡയുടെ കുടിയേറ്റ നയങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന നടപടിയാണിത്. നിലവില്‍ കാനഡയില്‍ കുടിയേറി സ്ഥിരതാമസമാക്കിയവരുടെ എണ്ണം 4.85 ലക്ഷമാണ്. 2025 എത്തുമ്പോഴേക്കും ഇത് 3.95 …
വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി: പിന്നില്‍ സൈബര്‍ വിദഗ്ധരുടെ സംഘമെന്ന് സംശയം
വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി: പിന്നില്‍ സൈബര്‍ വിദഗ്ധരുടെ സംഘമെന്ന് സംശയം
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാനസര്‍വ്വീസുകള്‍ക്കുനേരെ തുടരുന്ന വ്യാജബോംബ് ഭീഷണികളുടെ പിന്നില്‍ സൈബര്‍ വിദഗ്ധരുടെ സംഘമെന്ന് സൂചന. സംഭവത്തേക്കുറിച്ച് കേന്ദ്ര സൈബര്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വി.പി.എന്‍. …