സ്വന്തം ലേഖകൻ: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ശൈത്യകാല വിമാന സർവീസുകളുടെ സമയവിവരപട്ടിക പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480 സർവീസുകളാണുള്ളത്. പുതിയ പട്ടികയിൽ ഇത് 1576 പ്രതിവാര സർവീസുകളാവും. രാജ്യാന്തര സെക്ടറിൽ 26, ആഭ്യന്തര സെക്ടറിൽ 7 എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. …
സ്വന്തം ലേഖകൻ: അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു.പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്‌കുമാർ (38) എന്നീ മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരണപ്പെട്ടത്. ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. അബുദാബി അൽ റിം ഐലന്റിലുള്ള സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന …
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുകെയിലെ ലേബർ പാർട്ടി ഇടപെടുന്നുവെന്ന് ആരോപിച്ച് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസിനുവേണ്ടി ലേബർ പാർട്ടി അംഗങ്ങൾ അമേരിക്കയിൽ പ്രചാരണം നടത്തുന്നുവെന്നാണ് ട്രംപിന്റെ അസാധാരണ പരാതി. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ട്രംപിന്റെ പ്രചാരണ സംഘം തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ വന്‍ ഭക്ഷ്യവിഷബാധ. വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൊളാറോഡോയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) അറിയിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 11 വരെയുള്ള കാലയളവിലാണ് മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ ആരംഭിച്ചു. അവധിക്കാലത്ത് 1606 രൂപ മുതൽ ആരംഭിക്കുന്ന വിമാനനിരക്കുകളിൽ നാട്ടിലേക്ക് പറക്കാൻ അവസരമൊരുക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. നവംബർ ഒന്ന് മുതൽ ഡിസംബർ 10 വരെയുള്ള യാത്രകള്‍ക്കായി ഒക്ടോബർ 27-നകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1606 രൂപ മുതലുള്ള നിരക്കില്‍ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് …
സ്വന്തം ലേഖകൻ: ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച സമയക്രമം പ്രഖ്യാപിച്ചു. അമീറിന്റെ നിർദേശം കഴിഞ്ഞ ദിവസമാണ് നീതിന്യായ മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചുകൊണ്ട് ഉത്തരവായത്. പുതിയ നിയമം നടപ്പാക്കാൻ സ്ഥാപനങ്ങൾക്ക് ആറു മാസം സമയപരിധി നൽകും. നിയമലംഘനം നടത്തുന്നവർക്ക് തടവും വൻതുക പിഴയും നിർദേശിച്ചിട്ടുണ്ട്. നിയമത്തിലെ 11ാം വകുപ്പ് പ്രകാരം ലംഘനം കണ്ടെത്തിയാൽ …
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. ഒരു കാരണവുമില്ലാതെ വൈകി എത്തുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് തൊഴിലാളികൾക്കെതിരെ പിഴ ചുമത്താമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒരോ നിയമലംഘനത്തിനും പ്രത്യേക പിഴ ഘടനയെ കുറിച്ചും മന്ത്രാലയം പുറപ്പെടുവിപ്പിച്ച മാർഗനിർദേശത്തിൽ പറയുന്നുണ്ട്. തൊഴിൽ സ്ഥാപനങ്ങളിൽ ഈ നിയമങ്ങളും പിഴയും അറബിയിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്നും …
സ്വന്തം ലേഖകൻ: സൗദി അറേബ്യ ഇതിനകം ഫുട്ബോള്‍ ഹബ്ബായി തന്നെ മാറിക്കഴിഞ്ഞു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, നെയ്‌മർ, കരിം ബെൻസിമ, സാദിയൊ മാനെ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം നിലവില്‍ സൗദി പ്രോ ലീഗിന്റെ ഭാഗമാണ്. 2034 ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കുന്നതും സൗദിയാണ്. ഡിസംബറില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. എന്നാല്‍, സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന …
സ്വന്തം ലേഖകൻ: ബെയ്‌റൂത്തിലെ ആശുപത്രിക്ക് താഴെ ഹിസ്ബുള്ളയുടെ രഹസ്യ സാമ്പത്തിക കേന്ദ്രമുണ്ടെന്ന അവകാശവാദവുമായി ഇസ്രയേല്‍. പണമായും സ്വര്‍ണമായും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്പത്താണ് ബങ്കറിലുള്ളതെന്നും ഇത് ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഇസ്രയേലിന്റെ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു. ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച്ച രാത്രി ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍. ഹിസ്ബുള്ള …
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 90ല്‍ പരം വ്യാജബോംബ് ഭീഷണികളാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ലഭിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനസര്‍വീസുകളെ വ്യാജ ബോംബ് ഭീഷണി ബാധിച്ചു. ഗതി തിരിച്ചുവിടൽ, വിമാനയാത്ര പുറപ്പെടുന്നത് വൈകല്‍, വിമാനം റദ്ദാക്കല്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഇത്തരം വ്യാജബോംബ് ഭീഷണിമൂലം ഉണ്ടാകുന്നുണ്ട്. ഈ ബോംബ് ഭീഷണികളുടെ 70 ശതമാനവും ആദം ലാന്‍സ …