സ്വന്തം ലേഖകൻ: എംബസിയുടെ ഔട്ട്സോഴ്സിങ് കേന്ദ്രമായ ബിഎല്‍എസ് നല്കുന്ന സേവനങ്ങള്‍ക്ക് കൊറിയര്‍ സര്‍വീസ് നിര്‍ബന്ധമല്ലന്ന് അറിയിച്ചു. പാസ്പോര്‍ട്ട്, വീസ, കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് ശേഷം അപേക്ഷകരുടെ മേല്‍വിലാസത്തില്‍ എത്തിക്കുന്ന പദ്ധതിയാണ് കൊറിയര്‍ സര്‍വീസ്. അപേക്ഷകരുടെ അറിവില്ലാതെ ഇത്തരം സേവനത്തിന് ഒന്നര ദിനാര്‍ വീതം അവരിൽ നിന്നും ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എംബസിയുടെ മുന്നറിയിപ്പ്. സേവനങ്ങളുടെ ഫീസ് ∙ …
സ്വന്തം ലേഖകൻ: പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് …
സ്വന്തം ലേഖകൻ: കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ അടക്കമുള്ള ആറ് ഉദ്യോഗസ്ഥരെയാണ് കാനഡ പുറത്താക്കിയത്. കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇവരെ പുറത്താക്കിയത്. ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരായ തെളിവുണ്ടെന്ന് കാനഡ അവകാശപ്പെടുന്നു. ഭീഷണിപ്പെടുത്തിയും ആനുകൂല്യങ്ങൾ നല്‍കിയും പണം ശേഖരിച്ചുവെന്നും തെക്കനേഷ്യൻ …
സ്വന്തം ലേഖകൻ: ചെന്നൈയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തിരക്ക് അനുഭവപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ മേഖലകളില്‍ കനത്ത മഴ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞദിവസം കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഇതോടെയാണ് ചെന്നൈയിലെ പല കടകളിലും ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടിയത്. പലയിടത്തും സാധനങ്ങള്‍ നിമിഷങ്ങള്‍ക്കകം …
സ്വന്തം ലേഖകൻ: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരേ ഉയരുന്നത് അതിരൂക്ഷ വിമർശനങ്ങൾ. ജനപ്രതിനിധികളെ ആരെയും വിളിക്കാത്ത യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്ന പി.പി. ദിവ്യ പരസ്യമായി നടത്തിയ ആരോപണങ്ങളിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയത്. ചെങ്ങളയിലെ പെട്രോള്‍ പമ്പിന് അനുമതി നല്കുന്നതില് അഴിമതി നടത്തിയെന്നാണ് ആരോപണം. …
സ്വന്തം ലേഖകൻ: ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലെബനന് അതിര്‍ത്തിയില്‍ 40 മൈല്‍ അകലെയുള്ള ടെല്‍ അവീവിന് വടക്കുള്ള ബിന്യാമിനയിലെ സൈനിക താവളത്തിലാണ് ആക്രമണം നടന്നതെന്ന് ഇസ്രയേല്‍ സേന (ഐഡിഎഫ്) അറിയിച്ചു. ഏഴ് സൈനികരുടെ നില …
സ്വന്തം ലേഖകൻ: ഇന്ത്യ-കാനഡ ബന്ധം വീണ്ടും വഷളാകുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ഇന്ത്യ. ഇന്ത്യൻ ഹൈക്കമ്മീഷണറെ കേസിൽപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു. ട്രൂഡോ മതതീവ്രവാദികൾക്ക് കീഴടങ്ങിയെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കാനഡ നൽകിയ ചില സന്ദേശങ്ങൾക്ക് മറുപടിയാണ് ഇന്ത്യയുടെ പ്രസ്താവന. ഇന്ത്യയുടെ ഹൈക്കമ്മീഷണറെ ചില കേസുമായി ബന്ധപ്പെട്ട് ചോദ്യം …
സ്വന്തം ലേഖകൻ: അമേരിക്കന്‍ മുന്‍ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വേദിക്ക് പുറത്ത് വെച്ച് ആയുധധാരി പിടിയിലായത് ആശങ്ക പടര്‍ത്തി. കാലിഫോര്‍ണിയ സംസ്ഥാനത്തെ കോചെല്ലയില്‍ നടന്ന പ്രചാരണ വേദിയുടെ പുറത്ത് വെച്ച് ശനിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് വേദിയിലേക്കുള്ള കൃത്രിമ പാസുകളും കണ്ടെടുത്തിട്ടുണ്ട്. ട്രംപിനെതിരായ മറ്റൊരു വധശ്രമമാണ് തങ്ങള്‍ തടഞ്ഞിരിക്കുന്നതെന്ന് റിസര്‍സൈഡ് …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനു പിന്നാലെ മുംബൈയില്‍ നിന്ന് പുറപ്പെടുന്ന രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരെയും ബോംബ് ഭീഷണി. മുംബൈയില്‍ നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന 6E 1275, മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന 6E 56 എന്നീ വിമാനങ്ങള്‍ക്കു നേരെയാണ് ഭീഷണി. ഭീഷണിക്കു പിന്നാലെ സുരക്ഷാ പരിശോധനയ്ക്കായി വിമാനങ്ങള്‍ മാറ്റിയിട്ടിരിക്കുകയാണ്. …
സ്വന്തം ലേഖകൻ: ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണത്തിലെ പുത്തൻ വിജയത്തിന് അഭിനന്ദനപ്രവാഹം. വിക്ഷേപണ ശേഷം മടങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് ലോഞ്ച്പാഡിൽ തിരിച്ചെത്തിച്ച സ്പേസ് എക്സ് സ്റ്റാർഷിപ്പ് പരീക്ഷണത്തിന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. ഞായറാഴ്ച നടത്തിയ അഞ്ചാം സ്റ്റാർഷിപ്പ് പരീക്ഷണത്തിലാണ് …