സ്വന്തം ലേഖകൻ: നൈജീരിയ, ബ്രസീൽ, ഗയാന രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പതിന് തലസ്ഥാനമായ അബുജയിൽ എത്തും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയായിൽ എത്തുന്നത്. തുടർന്ന് ബ്രസീലിൽ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. റഷ്യ യുക്രെയ്ൻ സംഘർഷം, …
സ്വന്തം ലേഖകൻ: ലോകമെമ്പാടും കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 10.3 ദശലക്ഷം അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. 2022മായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം മാത്രം 20 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത കാലത്തായി വേണ്ടത്ര പ്രതിരോധ കുത്തിവയ്പ് ലഭിക്കാത്തതാണ് പെട്ടെന്നുള്ള ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പനി, ചുമ, …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ ഇ-ഗവേണൻസ് സംവിധാനം അടുത്ത ഘട്ടത്തിലേക്ക്. ഒരു വ്യക്തിയുടെ ജനനം മുതൽ ലഭ്യമാക്കേണ്ട സർക്കാർ സേവനങ്ങളെല്ലാം ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ നൽകാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ കേരള ആർക്കിടെക്ചർ പദ്ധതിക്കാണ് നടപടികൾ തുടങ്ങുന്നത്. പഠനം പൂർത്തിയായി വിശദപദ്ധതിരേഖ തയ്യാറാക്കുകയാണിപ്പോൾ. നിലവിൽ വിവിധ പോർട്ടലുകളെ ആശ്രയിക്കുന്ന സംവിധാനത്തിനുപകരം എല്ലാ സർക്കാർസേവനങ്ങൾക്കുമായി ഒറ്റ പോർട്ടലിനെയോ ആപ്ലിക്കേഷനെയോ ആശ്രയിച്ചാൽ …
സ്വന്തം ലേഖകൻ: പ്രചരണ വിഭാഗം പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് 27-കാരിയായ കരോലിൻ. 1969-ൽ റിച്ചാർഡ് നിക്സണ് കീഴിൽ 29-കാരനായ റൊണാൾഡ് സീഗ്ലറായിരുന്നു നേരത്തെ ഈ സ്ഥാനത്തിരുന്ന ഏറ്റവും പ്രായം …
സ്വന്തം ലേഖകൻ: അമേരിക്കയിൽ ഊർജസുരക്ഷ, അടിസ്ഥാനസൗകര്യ മേഖലകളിൽ 1000 കോടി ഡോളറിന്റെ (ഏകദേശം 84,400 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നിക്ഷേപപദ്ധതി പ്രഖ്യാപിച്ചത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് എക്സിലിട്ട കുറിപ്പിനൊപ്പമാണ് നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി 15,000 തൊഴിലവസരങ്ങൾ …
സ്വന്തം ലേഖകൻ: ന്യൂസിലാന്‍ഡ് പാര്‍ലമെന്‌റിലെ പ്രസംഗത്തിലൂടെ ഒരിക്കല്‍ വൈറലായ എംപിയായിരുന്നു ഹന റൗഹിതി മൈയ്പി ക്ലാര്‍ക്ക്. ന്യൂസിലാന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന പട്ടം നേടിയ ക്ലാര്‍ക്ക്, പ്രസംഗത്തിനിടെ പരമ്പരാഗത മാവോഹി ഡാന്‍സ് ചെയ്തും ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞും ഒരിക്കല്‍ കൂടെ വൈറലായിരിക്കുകയാണ്. ട്രീറ്റി പ്രിന്‍സിപ്പിള്‍ ബില്ലിന്റെ ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുമ്പോഴായിരുന്നു ക്ലാര്‍ക്കിന്റെ ഡാന്‍സ്. നടുത്തളത്തിലിറങ്ങി …
സ്വന്തം ലേഖകൻ: അന്തരീക്ഷ മലിനീകരണം തുടര്‍ച്ചയായ മൂന്നാം ദിവസവും രൂക്ഷമായി തുടരുന്നതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. 498 ആണ് നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എ.ക്യൂഐ). നിലവില്‍ ലോകത്തെ ഏറ്റവും കടുത്ത വായു മലിനീകരണമുള്ള നഗരമായ ലാഹോറില്‍ വെള്ളിയാഴ്ച രാവിലെ എ.ക്യു.ഐ 770 രേഖപ്പെടുത്തിയിരുന്നു. രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. ഡല്‍ഹിയിലെ വായു …
സ്വന്തം ലേഖകൻ: ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക പദവി ലഭിച്ചതിന് പിന്നാലെ ടെസ്‌ല ഉടമ ഇലോൺ മസ്ക് ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ദ ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരുടേയും കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. യു.എസ് ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ …
സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണമെന്ന രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇറാന്‍ സര്‍ക്കാര്‍. ഹിജാബ് റിമൂവല്‍ ട്രീറ്റ്‌മെന്റ് ക്ലിനിക്കെന്നാണ് ഇതിനുള്ള ചികിത്സാകേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്. വനിതാ കുടുംബ വിഭാഗം മേധാവിയായ മെഹ്രി തലേബി ദരസ്താനിയാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ ക്ലിനിക്കുകള്‍ സ്ത്രീകള്‍ക്ക് ‘ഹിജാബ് വിഷയത്തില്‍ ശാസ്ത്രീയവും …
സ്വന്തം ലേഖകൻ: വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തകന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ ചുമതല നല്‍കി നിയമിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാം ട്രംപ് മന്ത്രിസഭയില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുള്ള പ്രഖ്യാപനം. കെന്നഡി ജൂനിയറിനോട് തല്‍ക്കാലത്തേക്ക് ആക്ടിവീസത്തില്‍ നിന്ന് മാറി നില്‍ക്കാനും നല്ല …