1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2025ൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പറന്നുയരും
2025ൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പറന്നുയരും
സ്വന്തം ലേഖകൻ: 2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി. ദിനേഷ് കുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ എയർ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ …
വിമാനങ്ങൾക്ക് ഭീഷണിയായി പക്ഷിക്കൂട്ടം; കരിപ്പൂരില്‍ പക്ഷികളെ തുരത്താന്‍ 25 അംഗ സംഘം
വിമാനങ്ങൾക്ക് ഭീഷണിയായി പക്ഷിക്കൂട്ടം; കരിപ്പൂരില്‍ പക്ഷികളെ തുരത്താന്‍ 25 അംഗ സംഘം
സ്വന്തം ലേഖകൻ: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ പക്ഷിയിടിച്ച് വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചതിന്റെ ഞെട്ടലിലാണ് ലോകം. കോഴിക്കോട് വിമാനത്താവളത്തിലടക്കം ലോകത്തെല്ലായിടത്തും വിമാനസർവീസുകൾക്ക് പക്ഷികളുടെ ഭീഷണിയുണ്ട്. കരിപ്പൂരിൽ പക്ഷികളെ തുരത്തുന്നത് 25 അംഗ സംഘമാണ്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സംഘം പ്രവർത്തിക്കുന്നു. വിമാനത്താവള അതോറിറ്റി കരാർ അടിസ്ഥാനത്തിലാണ് ഇവരുടെ സേവനം ഉറപ്പാക്കുന്നത്. പടക്കംപൊട്ടിച്ചും ശബ്ദമുണ്ടാക്കിയും …
തലച്ചോറിൻ്റെ ക്ഷതങ്ങളിൽ പുരോഗതി; ഉമ തോമസിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു
തലച്ചോറിൻ്റെ ക്ഷതങ്ങളിൽ പുരോഗതി; ഉമ തോമസിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു
സ്വന്തം ലേഖകൻ: ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്നെടുത്ത x ray യിൽ നേരിയ പുരോഗതി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്രോങ്കോ സ്കോപ്പ് ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണി പോളക്കുളത്ത് വ്യക്തമാക്കി.മരുന്നുകളോടും ചികിത്സകളോടും പ്രതികരിക്കുന്നുണ്ട്. വാരിയെല്ലുകളുടെ ഒടിവുകളും അവമൂലം ശ്വാസകോശത്തിനുണ്ടായ ക്ഷതവും …
2025 നെ സ്വാഗതം ചെയ്ത് ലോകം; കിരിബാത്തിയിലും ചാതം ദ്വീപുകളിലും പുതുവത്സരം പിറന്നു
2025 നെ സ്വാഗതം ചെയ്ത് ലോകം; കിരിബാത്തിയിലും ചാതം ദ്വീപുകളിലും പുതുവത്സരം പിറന്നു
സ്വന്തം ലേഖകൻ: ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്ന കിരിബാത്തിയില്‍ പുതുവര്‍ഷം എത്തി. ഇന്ത്യൻ സമയം ഉച്ചതിരഞ്ഞ് 3.30നാണ് പുതുവർഷം എത്തിയത്. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തി അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണ് പരമ്പരാഗത നൃത്തം, കരിമരുന്ന് പ്രയോഗം, വിരുന്ന് സൽക്കാരം, പ്രാർത്ഥനാ ചടങ്ങുകൾ എന്നിവയോടെയാണ് ഇവിടെ ആളുകൾ പുതുവർഷം ആഘോഷിച്ചത്. വൈകാതെ, ന്യൂസിലാൻ്റിലെ ചാതം …
യൂറോപ്പിൽ അവസാന യുദ്ധം, അന്യഗ്രഹ ജീവികൾ വരും, മഹാമാരി! 2025നെ കാത്തിരിക്കുന്ന പ്രവചനങ്ങൾ
യൂറോപ്പിൽ അവസാന യുദ്ധം, അന്യഗ്രഹ ജീവികൾ വരും, മഹാമാരി! 2025നെ കാത്തിരിക്കുന്ന പ്രവചനങ്ങൾ
സ്വന്തം ലേഖകൻ: ലോകം 2025നെ വരവേൽക്കാൻ ഒരുങ്ങവെ ചർച്ചയാകുന്നത് വിഖ്യാത ദർശകരായിരുന്ന ബാബ വംഗയും നോസ്ട്രഡാമസും നടത്തിയ പ്രവചനങ്ങളാണ്. വ്‌ളാഡിമിർ പുടിനെ വധിക്കാനുള്ള ശ്രമം, തീവ്രവാദി ആക്രമണങ്ങൾ, യൂറോപ്പിനെ നാശത്തിലേക്ക് നയിക്കുന്ന യുദ്ധം തുടങ്ങിയവയാണ് ഇരുവരും നടത്തിയിട്ടൂള്ള സമാനമായ പ്രവചനങ്ങൾ. ഇതിൽ യൂറോപ്പിൽ വിനാശകരമായ ഒരു യുദ്ധം നടക്കുമെന്നാണ് ഇവർ നടത്തിയിരിക്കുന്ന ഏറ്റവും ആശങ്കാജനകമായ പ്രവചനം. …
ദ. കൊറിയ വിമാന അപകടം; കാരണത്തില്‍ അവ്യക്തത; വിമാനത്താവളത്തില്‍ കരളലിയിക്കും കാഴ്ച്ചകള്‍
ദ. കൊറിയ വിമാന അപകടം; കാരണത്തില്‍ അവ്യക്തത; വിമാനത്താവളത്തില്‍ കരളലിയിക്കും കാഴ്ച്ചകള്‍
സ്വന്തം ലേഖകൻ: ദക്ഷിണകൊറിയയിൽ 179 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. ലാൻഡിങ് ഗിയറിൻറെ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പക്ഷികൾ ഇടിച്ചതാണോ അപകടകാരണമെന്നതും പരിശോധിച്ചു വരികയാണ്. മോശം കാലാവസ്ഥയും അപകടകാരണമായെന്നാണ് റിപ്പോർട്ട്. വിമാനത്തിൻറെ ചിറകിൽ പക്ഷി കുടുങ്ങിയെന്ന് യാത്രക്കാരൻ ബന്ധുവിന് സന്ദേശം അയച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം അന്വേഷണത്തിന് …
മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗം; ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ അവതരിപ്പിച്ച് ചൈന
മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗം; ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ അവതരിപ്പിച്ച് ചൈന
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. നേരത്തേയിറക്കിയ CR400 മോഡലായിരുന്നു ഇതുവരെ ഏറ്റവും വേഗമേറിയ ബുള്റ്റ് ട്രെയിന്‍. മണിക്കൂറില്‍ 350 കിലോമീറ്ററായിരുന്നു ഇതിന്റെ വേഗപരിധി. CR450 ഞായറാഴ്ചയാണ് പുറത്തിറക്കിയത്. പരിശോധനയോട്ടത്തില്‍ മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനായെന്ന് …
ഉമാ തോമസിന്റെ അപകടം; തലച്ചോറിനും ശ്വാസകോശത്തിനും പരിക്ക്; ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍
ഉമാ തോമസിന്റെ അപകടം; തലച്ചോറിനും ശ്വാസകോശത്തിനും പരിക്ക്; ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍
സ്വന്തം ലേഖകൻ: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ”രാവിലെ സി.ടി സ്‌കാന്‍ ചെയ്യാന്‍ ഉമാ തോമസിനെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സിടി സ്‌കാന്‍ ചെയ്ത …
ആറ്‌ ദുരന്തങ്ങള്‍, പൊലിഞ്ഞത് 236 ജീവനുകള്‍; വിമാന യാത്രക്കാരുടെ പേടിസ്വപ്നമായി ഡിസംബർ
ആറ്‌ ദുരന്തങ്ങള്‍, പൊലിഞ്ഞത് 236 ജീവനുകള്‍; വിമാന യാത്രക്കാരുടെ പേടിസ്വപ്നമായി ഡിസംബർ
സ്വന്തം ലേഖകൻ: ക്രിസ്മസ് ആഘോഷിക്കുന്ന, പുതുവത്സരത്തെ സന്തോഷത്തോടെ വരവേല്‍ക്കുന്ന ഡിസംബറെന്ന മഞ്ഞുമാസത്തെ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ആകാശയാത്രികരെ സംബന്ധിച്ച് നടുക്കുന്ന ഓര്‍മകള്‍ മാത്രമാണ് ഡിസംബര്‍ നല്‍കിയത്. വ്യത്യസ്ത രാജ്യങ്ങളില്‍ നടന്ന ആറ് ദുരന്തങ്ങളിലായി പൊലിഞ്ഞത് 236 ജീവനുകള്‍. ദക്ഷിണ കൊറിയയില്‍ 179 യാത്രികര്‍ മരിച്ചപ്പോള്‍ കസാഖ്‌സ്താനില്‍ അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നുവീണ് മരിച്ചത് 38 പേരാണ്. ഡിസംബര്‍ …
പ്രവാസി വോട്ടർമാർ 1.19 ലക്ഷം; വോട്ടു ചെയ്യാൻ എത്തിയവർ അടക്കം ഭൂരിഭാഗവും മലയാളികൾ
പ്രവാസി വോട്ടർമാർ 1.19 ലക്ഷം; വോട്ടു ചെയ്യാൻ എത്തിയവർ അടക്കം ഭൂരിഭാഗവും മലയാളികൾ
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള ആവേശം വോട്ടുചെയ്യുന്നതിലില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 2024-ലെ കണക്കുപ്രകാരം പ്രവാസിവോട്ടർമാരിലും വോട്ടുചെയ്യാനെത്തിയവരിലും ഭൂരിഭാഗവും മലയാളികളാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം രജിസ്റ്റർചെയ്ത ആകെ പ്രവാസിവോട്ടർമാരുടെ എണ്ണം 1,19,374 ആണ്. അതിൽ 75 ശതമാനവും (89,839) മലയാളികൾ. ലോക്‌സഭയിലേക്ക് വോട്ടുചെയ്യാനെത്തിയതാകട്ടെ 2958 പേരും. ഇതിൽ 2670 പേർ കേരളത്തിൽനിന്നുള്ളവരാണ്. 2019-ലെ …