സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാർക്കു വിദേശത്തിരുന്നു വോട്ട് ചെയ്യാനുള്ള അവകാശം നൽകാൻ സമയമായെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ഇതിനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയാളികളടക്കമുള്ള പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമാണിത്. ആഭ്യന്തര, വിദേശ കുടിയേറ്റം മൂലം 30 കോടി വോട്ടർമാരാണു തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാതെ …
സ്വന്തം ലേഖകൻ: കാനഡയിലെ ടൊറണ്ടയില്‍ വിമാനത്താവളത്തില്‍ അപകടം. ടൊറണ്ടോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. ലാന്‍ഡിങ്ങിനിടെ വിമാനം തലകീഴായി മറിയുകയായിരുന്നു. ഒരു കുട്ടിയടക്കം 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പീല്‍ റീജിയണല്‍ പാരാമെഡിക് സര്‍വീസസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മിനേപൊളിസില്‍ നിന്നും വന്ന വിമാനമാണ് തലകീഴായി മറിഞ്ഞത്. ലോക്കല്‍ പൊലീസ് …
സ്വന്തം ലേഖകൻ: ഇന്ത്യയും ഖത്തറും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളിൽ ആണ് ഒപ്പ് വച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെയും സാന്നിധ്യത്തിൽ ആണ് കരാർ ഒപ്പുവച്ചത്. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ഖത്തർ …
സ്വന്തം ലേഖകൻ: അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയതെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ മുന്‍ സൈനികന്‍ റോബേര്‍ട്ട് ജെ ഒ നീല്‍ കഞ്ചാവ് കമ്പനി തുടങ്ങി. ന്യൂയോര്‍ക്ക് നഗരത്തിലാണ് നീല്‍ കഞ്ചാവ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ‘ഓപ്പറേറ്റര്‍ കന്ന കോ’ എന്നാണ് കമ്പനിക്ക് നല്‍കിയിരിക്കുന്ന പേര്. കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ശാരീരിക …
സ്വന്തം ലേഖകൻ: ട്രംപ് അധികാരമേറ്റതിന് പിന്നാലെ റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ചുവട് മാറ്റവുമായി അമേരിക്ക. യുക്രൈന്‍ യുദ്ധം അതിവേഗം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുമായി ട്രംപ് ഭരണകൂടം രംഗത്തിറങ്ങി. ചര്‍ച്ചകളുടെ ഭാഗമായി ഉന്നത യു.എസ്. ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സൗദി അറേബ്യയില്‍ റഷ്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഇക്കാര്യം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് …
സ്വന്തം ലേഖകൻ: അനധികൃതമായി കുടിയേറാൻ ശ്രമിച്ച് പിടിയിലായതിനെ തുടർന്ന് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരിൽ രണ്ടുപേരെ കൊലപാതക കേസിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി അമൃത്‌സർ വിമാനത്താവളത്തിൽ അമേരിക്കയുടെ സി-17 സൈനിക വിമാനത്തിലെത്തിച്ച 116 പേരിൽ പട്യാല ജില്ലയിലെ രാജ്‌പുരയിൽ നിന്നുള്ള രണ്ട് യുവാക്കളെയാണ് പോലീസ് പിടികൂടിയത്. 2023 ൽ രജിസ്റ്റർ ചെയ്ത കൊലപാതക …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ സര്‍ക്കാര്‍ മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന പതിനായിരം ആളുകളെ ജോലിയില്‍ നിന്ന് പുറത്താക്കിയുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടിരിക്കുന്നവരില്‍ ഏറെയും. പിരിച്ചുവിടലിന്റെ ആദ്യഘട്ടം മാത്രമാണിത്. രണ്ട് ലക്ഷത്തോളം ആളുകളെയാണ് പുറത്താക്കല്‍ നടപടി ലക്ഷ്യംവെയ്ക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ …
സ്വന്തം ലേഖകൻ: സ്വവര്‍ഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം കൊല്ലപ്പെട്ടു. ഇമാമും എല്‍ജിബിടിക്യൂ+ പ്രവര്‍ത്തകനുമായിരുന്ന മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് ആണ് കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ ഖെബേഹ നഗരത്തില്‍ വെച്ചാണ് മുഹ്‌സിന് വെടിയേറ്റത്. എല്‍ബിടിക്യു+ വിഭാഗങ്ങള്‍ക്ക് സുരക്ഷിതമായ ഇടം വാഗ്ദാനം ചെയ്ത മുഹ്‌സിന്‍ മറ്റൊരാളോടൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് വെടിവെയ്പ്പ് നടന്നത്. ഇരുവരും യാത്ര ചെയ്യവേ മറ്റൊരു വാഹനം …
സ്വന്തം ലേഖകൻ: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം ബജറ്റ് വെട്ടിക്കുറച്ചതിനാൽ ഇന്ത്യയും ബംഗ്ലാദേശും ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിൻ്റെ ധനസഹായം അമേരിക്ക റദ്ദാക്കി. ഇന്ത്യയിൽ വോട്ട് ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത 21 മില്യൺ ഡോളറിൻ്റെ പരിപാടിയും ബംഗ്ലാദേശിൻ്റെ രാഷ്ട്രീയ പശ്ചാത്തലം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 29 മില്യൺ ഡോളറിൻ്റെ സംരംഭവും …
സ്വന്തം ലേഖകൻ: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സായ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനുമായി ചർച്ച നടക്കുന്നതായി ഇറാൻ. വിഷയത്തിൽ ഇടപെട്ടതായി ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് സ്ഥിരീകരിച്ചു. മരിച്ച തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചർച്ചയ്ക്ക് ഇറാൻ നേരത്തെ ഇടനിലക്കാരാകാമെന്നു ഇന്ത്യയോടു നിലപാട് വ്യക്തമാക്കിയിരുന്നു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള …