1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
US-ൽ നിന്ന് 119 കുടിയേറ്റക്കാ രെ ഇന്നും നാളെയുമായി എത്തിക്കും; അമൃത്സറിൽ ഇറക്കുന്നതിൽ പ്രതിഷേധം
US-ൽ നിന്ന് 119 കുടിയേറ്റക്കാ രെ ഇന്നും നാളെയുമായി എത്തിക്കും; അമൃത്സറിൽ ഇറക്കുന്നതിൽ പ്രതിഷേധം
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ അമേരിക്ക തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള യു.എസ്. സൈനിക വിമാനങ്ങള്‍ ഇന്നും നാളെയുമായി ഇന്ത്യയിലെത്തും. പഞ്ചാബിലെ അമൃത്സറിലെ ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സി.-17 സൈനിക വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുക. തിരിച്ചെത്തുന്നവരില്‍ 67 പേര്‍ പഞ്ചാബില്‍നിന്നുള്ളവരാണ്. 33 പേര്‍ ഹരിയാണയില്‍നിന്നും എട്ടുപേര്‍ ഗുജറാത്തില്‍നിന്നും ഉള്ളവരും മൂന്നുപേര്‍ യു.പി. …
‘മിഷേൽ സ്ത്രീ വേഷം ധരിച്ച പുരുഷൻ, ബറാക്ക് ഒബാമ ക്വിയർ’; വിചിത്ര ആരോപണവു മായി മക്സിന്റെ പിതാവ്
‘മിഷേൽ സ്ത്രീ വേഷം ധരിച്ച പുരുഷൻ, ബറാക്ക് ഒബാമ ക്വിയർ’; വിചിത്ര ആരോപണവു മായി മക്സിന്റെ പിതാവ്
സ്വന്തം ലേഖകൻ: യു.എസ്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോൺ മസ്‌കിന്റെ പിതാവ് ഇറോൾ മസ്‌ക്. യു.എസ്. മുൻ പ്രഥമ വനിത മിഷേൽ ഒബാമ സ്ത്രീ വേഷം ധരിക്കുന്ന പുരുഷനാണെന്നാണ് ഇറോൾ മസ്‌കിന്റെ ആരോപണം. ഇതിനൊപ്പം ബറാക്ക് ഒബാമ ഒരു ക്വിയർ വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു. ഒബാമ …
നിലപാട് മയപ്പെടുത്തി ഹമാസ്; നാളെ മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകൾ പുറത്തുവിട്ടു
നിലപാട് മയപ്പെടുത്തി ഹമാസ്; നാളെ മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകൾ പുറത്തുവിട്ടു
സ്വന്തം ലേഖകൻ: ആറാം ഘട്ട ബന്ദി കൈമാറ്റത്തിൻ്റെ ഭാഗമായി നാളെ മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. ബന്ദികളാക്കിയ മൂന്ന് പേരുടെ പേരുകൾ ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് മൂന്ന് ബന്ദികളെ കൂടി മോചിപ്പിക്കുന്നത് വൈകിപ്പിക്കാൻ ഹമാസ് ആലോചിച്ചത്. ബന്ദികളുടേയും തടവുകാരുടേയും …
ജനപ്രിയ യുഎസ് വിസ്‌കിക്ക് ഇന്ത്യയുടെ ചീയേഴ്‌സ്; തീരുവ കുറച്ചു; മോദി-ട്രംപ് കൂടികാഴ്ചയ്ക്ക് മുൻപ്
ജനപ്രിയ യുഎസ് വിസ്‌കിക്ക് ഇന്ത്യയുടെ ചീയേഴ്‌സ്; തീരുവ കുറച്ചു; മോദി-ട്രംപ് കൂടികാഴ്ചയ്ക്ക് മുൻപ്
സ്വന്തം ലേഖകൻ: അമേരിക്കയുടെ ജനപ്രിയ വീസ്‌കിക്ക് ഇന്ത്യയുടെ ചീയേഴ്‌സ്. ബര്‍ബന്‍ വീസ്‌കിയുടെ ഇറക്കുമതി തീരുവ ഇന്ത്യ 66.6 ശതമാനം കുറച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി-ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ മുമ്പാണ് ഈ ‘നയതന്ത്ര’നീക്കം. ബര്‍ബന്‍ വീസ്‌കിയുടെ ഇറക്കുമതി തീരുവ കുറച്ച് ഫെബ്രുവരി 13 നാണ് കേന്ദ്രം അറിയിച്ചത്. ബര്‍ബന്‍ വീസ്‌കിക്ക് മാത്രമാണ് ഇറക്കുമതി തീരുവയില്‍ ഇത്ര വലിയ …
‘ബ്രിക്സ് മരിച്ചു, 100% തീരുവ ചുമത്തും’; ഡോളറിനെതിരായ നീക്കത്തിൽ വീണ്ടും മുന്നറിയിപ്പുമായി ട്രംപ്
‘ബ്രിക്സ് മരിച്ചു, 100% തീരുവ ചുമത്തും’; ഡോളറിനെതിരായ നീക്കത്തിൽ വീണ്ടും മുന്നറിയിപ്പുമായി ട്രംപ്
സ്വന്തം ലേഖകൻ: പൊതു കറൻസിയുമായി മുന്നോട്ട് പോയാൽ ബ്രിക്സ് രാജ്യങ്ങളുടെ അമേരിക്കയിലേയ്ക്കുള്ള എല്ലാ ഇറക്കുമതികൾക്കും 100 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾ‍ഡ് ട്രംപ്. ‘ബ്രിക്സ് മരിച്ചു’ എന്നായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു ഇന്ത്യ കൂടി ഉൾപ്പെട്ട ബ്രിക്സ് സാമ്പത്തിക സഖ്യത്തിൻ്റെ പ്രസക്തി അമേരിക്കൻ പ്രസിഡൻ്റ് …
യുവാക്കളെയും കുട്ടികളെയും ഓൺലൈനിൽ സുരക്ഷിതരാക്കാം; ഡിജിറ്റൽ ക്ഷേമ ഉടമ്പടിയുമായി UAE
യുവാക്കളെയും കുട്ടികളെയും ഓൺലൈനിൽ സുരക്ഷിതരാക്കാം; ഡിജിറ്റൽ ക്ഷേമ ഉടമ്പടിയുമായി UAE
സ്വന്തം ലേഖകൻ: യുഎഇയിലെ യുവാക്കളെയും കുട്ടികളെയും ഓൺലൈനിൽ സുരക്ഷിതരാക്കുന്നതിന് അധികൃതരും കമ്പനികളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഇത്തരത്തിലുള്ള ആദ്യത്തെ കുട്ടികളുടെ ഡിജിറ്റൽ ക്ഷേമ ഉടമ്പടി ഒപ്പുവച്ചു. സുരക്ഷിതമായി ബ്രൗസ് ചെയ്യാൻ അവർക്ക് അറിയാമെന്ന് ഉറപ്പാക്കുന്നത് മുതൽ ഹാനികരമായ ഉള്ളടക്കത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നത് വരെ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനാണ് കരാർ രൂപകൽപന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ സാക്ഷരതാ സംരംഭങ്ങൾ …
അനധികൃത കുടിയേറ്റം: ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് യു.എസ്.; വിമാനങ്ങള്‍ പുറപ്പെട്ടു
അനധികൃത കുടിയേറ്റം: ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് യു.എസ്.; വിമാനങ്ങള്‍ പുറപ്പെട്ടു
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് അമേരിക്ക. ഇന്ത്യക്കാരുമായി രണ്ടുവിമാനങ്ങള്‍ പുറപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വിമാനങ്ങള്‍ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടയ്ക്കാണ് അമേരിക്കയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. 119 പേരുമായെത്തുന്ന വിമാനങ്ങള്‍ ശനിയാഴ്ച അമൃത്‌സറില്‍ ഇറങ്ങും. ഇത് രണ്ടാംവട്ടമാണ് നാടുകടത്തപ്പെട്ട …
യുഎസിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളേക്കുറിച്ച് ചോദ്യം; ഉച്ചാരണശുദ്ധി ആരോപിച്ച് ഒഴിഞ്ഞുമാറി ട്രംപ്
യുഎസിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളേക്കുറിച്ച് ചോദ്യം; ഉച്ചാരണശുദ്ധി ആരോപിച്ച് ഒഴിഞ്ഞുമാറി ട്രംപ്
സ്വന്തം ലേഖകൻ: ‘ഉച്ചാരണശുദ്ധി’ ചൂണ്ടിക്കാട്ടി ഇന്ത്യക്കാരനായ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളേപ്പറ്റിയുളള ചോദ്യത്തിന് ഇന്ത്യൻ ഉച്ചാരണം ചൂണ്ടിക്കാട്ടിയ ട്രംപ്, ചോദ്യം തനിക്ക് മനസിലായില്ലെന്ന് വ്യക്തമാക്കിയാണ് ഒഴിഞ്ഞുമാറിയത്. രണ്ടുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളേപ്പറ്റി …
തഹാവുർ റാണ മുതൽ എഫ് -35 യുദ്ധവിമാനങ്ങൾ വരെ; നിർണായക തീരുമാനങ്ങളു മായി ട്രംപും മോദിയും
തഹാവുർ റാണ മുതൽ എഫ് -35 യുദ്ധവിമാനങ്ങൾ വരെ; നിർണായക തീരുമാനങ്ങളു മായി ട്രംപും മോദിയും
സ്വന്തം ലേഖകൻ: യു.എസ്. സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയും അമേരിക്കൻ പ്രസിഡന്‍റെ ട്രംപും തമ്മിൽ വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ വിഷങ്ങൾ ചർച്ചയായി. വിവിധ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അവയില്‍ പ്രധാനപ്പെട്ടത് ഇവയാണ്: വ്യാപാരം: 500 ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷിവ്യാപാരത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ യു.എസില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ ഓയിലും ഗ്യാസും …
തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ
തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ
സ്വന്തം ലേഖകൻ: തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കി മോഷണം നടന്നത്. ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കി ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത്. ആയുധവുമായി എത്തിയാണ് ബാങ്ക് കൊള്ളയടിച്ചത്. പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. …