1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദേശ സഹായങ്ങള്‍ 90 ദിവസത്തേക്ക് നിർത്തിവച്ച് യുഎസ്; ഇസ്രായേലിനും ഈജിപ്തിനും ഇളവ്
വിദേശ സഹായങ്ങള്‍ 90 ദിവസത്തേക്ക് നിർത്തിവച്ച് യുഎസ്; ഇസ്രായേലിനും ഈജിപ്തിനും ഇളവ്
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങൾക്ക് നൽകുന്ന വികസന സഹായങ്ങൾ 90 ദിവസത്തേക്ക് മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയതും നിലവിലുള്ളതുമായ കരാറുകൾക്ക് പുതിയ ഉത്തരവ് ബാധകമാകുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മെമ്മോയിൽ വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനും ഈജിപ്തിനുമുള്ള സൈനിക ധനസഹായം പുതിയ ഉത്തരവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റായി …
സ്റ്റുഡന്റ് പെർമിറ്റുകളുടെ എണ്ണം കുറച്ച് കാനഡ; ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കും
സ്റ്റുഡന്റ് പെർമിറ്റുകളുടെ എണ്ണം കുറച്ച് കാനഡ; ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കും
സ്വന്തം ലേഖകൻ: തുർച്ചയായ രണ്ടാം വർഷവും വിദേശ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് പെർമിറ്റുകൾ കുറച്ച് കാനഡ. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് കാനഡയുടെ സുപ്രധാന തീരുമാനം. 2025ൽ ആകെ 4,37,000 പെർമിറ്റുകൾ മാത്രമാണ് കാനഡ അനുവദിക്കാനായി പോകുന്നത്. 2024നെ അപേക്ഷിച്ച് നോക്കുമ്പോൾ പത്ത് ശതമാനത്തോളം കുറവ് …
‘വിപുലമായ ഒഴിപ്പിക്കല്‍ ആരംഭിച്ചു,’ ട്രംപ് വാഗ്ദാനം പാലിച്ചതായി വൈറ്റ് ഹൗസ്
‘വിപുലമായ ഒഴിപ്പിക്കല്‍ ആരംഭിച്ചു,’ ട്രംപ് വാഗ്ദാനം പാലിച്ചതായി വൈറ്റ് ഹൗസ്
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരെ യു. എസ്സില്‍നിന്ന് ഒഴിപ്പിച്ചുതുടങ്ങിയതായി വൈറ്റ് ഹൗസ്. രാജ്യത്ത് അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുള്ള വാഗ്ദാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാലിക്കുകയാണന്നും വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വന്‍തോതിലാണ് നാടുകടത്തല്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്‍റെ അറിയിപ്പ്. “അദ്ദേഹം വാഗ്ദാനം ചെയ്തകാര്യം നടപ്പിലാക്കുന്നതിലൂടെ ശക്തമായൊരു സന്ദേശമാണ് പ്രസിഡന്റ് ട്രംപ് …
മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ US സുപ്രീം കോടതിയുടെ അനുമതി
മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ US സുപ്രീം കോടതിയുടെ അനുമതി
സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കി യു.എസ് സുപ്രീംകോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരേ തഹാവുര്‍ റാണ നല്‍കിയ അപ്പീല്‍ തള്ളിയാണ് നിര്‍ണായക ഉത്തരവ്. കീഴ്ക്കോടതികളിലെ കേസുകളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഇത് …
പൗരത്വരേഖകള്‍ നല്‍കിയാല്‍ ഇന്ത്യക്കാരെ US ല്‍ നിന്നും കൊണ്ടുവരും – വിദേശകാര്യ മന്ത്രാലയം
പൗരത്വരേഖകള്‍ നല്‍കിയാല്‍ ഇന്ത്യക്കാരെ US ല്‍ നിന്നും കൊണ്ടുവരും – വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകൻ: യു.എസില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും, ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ്, അനധികൃതകുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ‘ഇന്ത്യന്‍ പൗരന്മാര്‍ അമേരിക്കയിലോ മറ്റെവിടെയെങ്കിലോ ശരിയായ രേഖകളില്ലാതെ …
സിസേറിയനായി തിരക്കുകൂട്ടി യുഎസ്സിലെ ഇന്ത്യൻ സ്ത്രീകൾ; ലക്ഷ്യം മക്കൾക്ക് പൗരത്വം നേടൽ
സിസേറിയനായി തിരക്കുകൂട്ടി യുഎസ്സിലെ ഇന്ത്യൻ സ്ത്രീകൾ; ലക്ഷ്യം മക്കൾക്ക് പൗരത്വം നേടൽ
സ്വന്തം ലേഖകൻ: ജന്മാവകാശപൗരത്വം റദ്ദാക്കാനുള്ള യു.എസ് പ്രസിഡന്റിന്റ് ട്രംപിന്റെ തീരുമാനം ഏറെ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിതുറന്നിരിക്കുകയാണ്. ഉത്തരവിനെതിരേ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ നിയമനടപടിക്കൊരുങ്ങുന്നതിനിടെ യു.എസ് പൗരത്വം ഉറപ്പാക്കാനുള്ള മറ്റ് വഴികള്‍ തേടുകയാണ് ഒരു വിഭാഗം. ഫെബ്രുവരി 20 എന്ന സമയപരിധി ട്രംപ് മുന്നോട്ടുവെച്ചതോടെ ഈ തീയതിക്ക് മുന്‍പ് സിസേറിയനിലൂടെ പ്രസവിക്കാനുള്ള ഇന്ത്യന്‍ വനിതകളുടെ ആവശ്യവും വര്‍ധിക്കുകയാണെന്നാണ് പുറത്തുവരുന്ന …
അറസ്റ്റ് തുടങ്ങി; ട്രംപിന്റെ ഭീഷണിയിൽ വിറച്ച് കുടിയേറ്റക്കാർ; സൈനിക വിമാനത്തിൽ നാടുകടത്തും
അറസ്റ്റ് തുടങ്ങി; ട്രംപിന്റെ ഭീഷണിയിൽ വിറച്ച് കുടിയേറ്റക്കാർ; സൈനിക വിമാനത്തിൽ നാടുകടത്തും
സ്വന്തം ലേഖകൻ: ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരമേറ്റശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റുചെയ്തതായി യു.എസ് സർക്കാർ വൃത്തങ്ങൾ. ട്രംപ് അധികാരത്തിലേറി മൂന്ന് ദിവസത്തിനുള്ളിൽ നൂറ് കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായും റിപ്പോർട്ടുകളുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് …
ട്രംപ് നാടുകടത്തുമെന്ന് ഭയം; യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട്ട്‌ടൈം ജോലി ഉപേക്ഷിച്ചേക്കും
ട്രംപ് നാടുകടത്തുമെന്ന് ഭയം; യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട്ട്‌ടൈം ജോലി ഉപേക്ഷിച്ചേക്കും
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതോടെ പ്രതിസന്ധിയിലായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. കോളേജ് പഠനത്തിനിടെ പാര്‍ട്ട് ടൈം ജോലി ചെയ്താണ് വിദ്യാര്‍ഥികള്‍ ചെലവിനുള്ള പണം കണ്ടെത്തുന്നത്. എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെയാണ് കാമ്പസില്‍ ജോലി (ലൈബ്രറി അസിസ്റ്റന്റ്, ഐ.ടി അസിസ്റ്റന്റ്,ബുക്ക് സ്‌റ്റോര്‍ അസിസ്റ്റന്റ്, ഫിറ്റ്‌നസ് അസിസ്റ്റന്റ്, റിസര്‍ച്ച് അസിസ്റ്റന്റ്) …
ജന്മാവകാശ പൗരത്വം: ട്രംപിന് തിരിച്ചടി; 14 ദിവസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്ത് യുഎസ് കോടതി
ജന്മാവകാശ പൗരത്വം: ട്രംപിന് തിരിച്ചടി; 14 ദിവസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്ത് യുഎസ് കോടതി
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ജന്മാവകാശ പൗരത്വത്തിനുള്ള അവകാശം വെട്ടിക്കുറയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കാനുള്ള ട്രംപിന്റെ നീക്കം സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജി താല്‍ക്കാലികമായി തടഞ്ഞു. തുടര്‍നടപടികള്‍ 14 ദിവസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ട്രംപിന്റെ നീക്കത്തെ ‘നഗ്നമായ ഭരണഘടനാ ലംഘനം’ എന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്. നാല് അമേരിക്കന്‍ …
ലോസ് ആഞ്ചലസ് കാട്ടുതീ; 10,000 ഏക്കറിലധികം കത്തിനശിച്ചു; 50,000 ത്തിലേറെ പേരെ ഒഴിപ്പിക്കും
ലോസ് ആഞ്ചലസ് കാട്ടുതീ; 10,000 ഏക്കറിലധികം കത്തിനശിച്ചു; 50,000 ത്തിലേറെ പേരെ ഒഴിപ്പിക്കും
സ്വന്തം ലേഖകൻ: ലോസ് ആഞ്ചലസിലെ കാട്ടുതീ പൂർണ്ണമായും അണയ്ക്കാനായില്ല. കാസ്റ്റായിക് തടാകത്തിന് സമീപമാണ് പുതിയ കാട്ടുതീ അതിവേ​ഗം പടർന്ന് പിടിക്കുന്നത്. 10,176 ഏക്കർ പ്രദേശം കത്തി നശിച്ചതായാണ് റിപ്പോർട്ട്. കാട്ടു തീ പടർന്നതോടെ ഏതാണ്ട് 50,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുരുതരമായ തീപിടുത്ത സാഹചര്യങ്ങൾ ഉളളതിനാൽ റെഡ് ഫ്ലാഗ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ ലോസ് …