സ്വന്തം ലേഖകൻ: സാമ്പത്തിക, നയതന്ത്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിൽ. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. 1979ൽ മൊറാർജി ദേശായിയാണ് ഒടുവിൽ പോളണ്ട് സന്ദർശിച്ചത്. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. ഇന്ത്യ പോളണ്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ …
സ്വന്തം ലേഖകൻ: മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിംഗ അനീതിയും ലൈംഗിക ചൂഷണവുമെന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് ലിംഗ വിവേചനവും ലൈംഗിക അതിക്രമവും ക്രിമിനൽ പ്രവര്‍ത്തികളും ലോബിയിംഗും വെളിപ്പെടുത്തുന്ന വിശദമായ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. നിർമ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം …
സ്വന്തം ലേഖകൻ: ആഫ്രിക്കയിൽ എംപോക്സ്( മുമ്പത്തെ മങ്കിപോക്സ്) തീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പോലെ മങ്കിപോക്സും ആഗോളതലത്തിൽ തീവ്രവ്യാപനത്തിനും മരണത്തിനും കാരണമാകുമോ എന്ന സംശയമുള്ളവരുണ്ട്. എന്നാൽ കോവിഡ് പോലെയല്ല എംപോക്സ് എന്ന വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടറായ ഹാൻസ് ക്ലൂഗ്. എംപോക്സിന്റെ പഴയതോ, പുതിയതോ ആയ വകഭേദമാവട്ടെ, അവ …
സ്വന്തം ലേഖകൻ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയര്‍ ഏഷ്യ തുടങ്ങിയ സര്‍വീസ് വന്‍ വിജയം. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂര്‍ത്തിയായി. ഇതോടെ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് എയര്‍ ഏഷ്യ. ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നല്കി. ഓഗസ്റ്റ് രണ്ടിനാണ് എയര്‍ ഏഷ്യ ക്വലാലംപുര്‍-കോഴിക്കോട് സര്‍വീസ് തുടങ്ങിയത്. ചൊവ്വ, വ്യാഴം, ശനി …
സ്വന്തം ലേഖകൻ: കൊല്‍ക്കത്ത ആർജി കർ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയുടെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘത്തിന് (ടാസ്ക് ഫോഴ്സ്) രൂപം നല്കി സുപ്രീംകോടതി. നാവിക സേന മെഡിക്കല്‍ വിഭാഗം മേധാവി സര്‍ജന്റ് വൈസ് അഡ്മിറല്‍ ഡോക്ടര്‍ ആര് സരിന്റെ നേതൃത്വത്തിലാണ് സംഘം രൂപികരിച്ചത്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം തടയാന്‍ കേരളത്തിലടക്കം നിയമമുണ്ടെങ്കിലും മെഡിക്കല്‍ …
സ്വന്തം ലേഖകൻ: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിന്ദ് ഗ്രൂപ്പിന് വിമാന സർവീസ് ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (ഡിജിസിഎ) അന്തിമ അനുമതി കൂടി ലഭിച്ചുകഴിഞ്ഞാൽ ഈ വർഷം അവസാനത്തോടെ വിമാന സർവീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 200- 500 കോടി മുതൽമുടക്കിൽ മൂന്ന് എടിആർ-72 …
സ്വന്തം ലേഖകൻ: ഡിജിറ്റൽ തട്ടിപ്പുകൾ കൂടിവരുന്ന സാഹചര്യത്തിൽ വിവര സുരക്ഷയ്ക്കായി ബോധവത്കരണ കാമ്പയിനുമായി ഖത്തർ സെൻട്രൽ ബാങ്ക്. ബാങ്കുകളുടെ പേരിൽ വരുന്ന ഫോൺ വിളികളെ ജാഗ്രതയോടെ സമീപിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സൈബർ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക. അവ തടയുന്നതിനുള്ള വഴികൾ എല്ലാവരിലേക്കും എത്തിക്കുക എന്നിവയാണ് കാമ്പയിനിന്റെ ലക്ഷ്യങ്ങൾ. ആഭ്യന്തര മന്ത്രാലയം, നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി, …
സ്വന്തം ലേഖകൻ: കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ പവർ കട്ടിനെ തുടർന്ന് കൊടുംചൂടിൽ വെന്തുരുകി ജനങ്ങൾ. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ഞായറാഴ്ചയാണ് രാജ്യത്ത് പവർ കട്ട് പ്രഖ്യാപിച്ചത്. വൈദ്യുത നിലയങ്ങളിലേക്കുള്ള പ്രകൃതിവാതക വിതരണം തടസ്സപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. രാജ്യത്തെ അറുപതോളം പാർപ്പിട, വ്യാവസായിക മേഖലകളെ പവർ കട്ട് സാരമായി ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ …
സ്വന്തം ലേഖകൻ: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി 552 വ്യക്തികളുടെ താമസ വിലാസങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. പ്രോപ്പര്‍ട്ടി ഉടമയുടെ അപേക്ഷ പരിഗണിച്ചോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ കെട്ടിടം ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നോ ആണ് അഡ്രസുകള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. പബ്ലിക് അതോറിറ്റിയുടെ തീരുമാനം സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: യുഎസിലെ ടെക്സസിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), ഇവരുടെ മകള്‍ ആന്ഡ്രില് അരവിന്ദ് എന്നിവരാണ് മരിച്ചത്. ടെക്സസിലെ ലിയാണ്ടറിലെ താമസക്കാരായിരുന്നു ഇവര്‍. ബുധനാഴ്ച രാവിലെ അഞ്ചേമുക്കാലോടെ ലാംപാസ് കൗണ്ടിക്ക് സമീപമായിരുന്നു അപകടമെന്ന് യു.എസ്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അരവിന്ദും കുടുംബവും …