1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചെറുകിട സംരംഭങ്ങൾക്കായി കുവൈത്ത്; 175 വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ലൈസന്‍സ് വേണ്ട
ചെറുകിട സംരംഭങ്ങൾക്കായി കുവൈത്ത്; 175 വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ലൈസന്‍സ് വേണ്ട
സ്വന്തം ലേഖകൻ: സ്വയംതൊഴില്‍, മൈക്രോബിസിനസ്സുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം വാണിജ്യ സ്റ്റോറുകള്‍ക്ക് ലൈസന്‍സ് നേടുന്നതിനുള്ള ആവശ്യകതകളില്‍ നിന്ന് 175 പ്രവര്‍ത്തനങ്ങളെ ഒഴിവാക്കി. ലൈസന്‍സിംഗ് പ്രക്രിയ ലളിതമാക്കിയും ചെറുകിട വ്യവസായങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. മന്ത്രിതല പ്രമേയം 168/2024 പ്രകാരം, ഈ ഒഴിവാക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ …
കടുത്ത സ്ത്രീവിരുദ്ധത ഇനി തീവ്രവാദകുറ്റം; നിർണായക നിയമനിർമാണവുമായി യുകെ
കടുത്ത സ്ത്രീവിരുദ്ധത ഇനി തീവ്രവാദകുറ്റം; നിർണായക നിയമനിർമാണവുമായി യുകെ
സ്വന്തം ലേഖകൻ: കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിന്റെ പരിധിയിൽ കൊണ്ടുവരാനൊരുങ്ങി യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സർക്കാറിന്റെ തീവ്രവാദ വിരുദ്ധ അവലോകങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ വർധിച്ചുവരുന്ന അതിക്രമങ്ങൾ നേരിടാനും ഓൺലൈനിലൂടെയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് തടയിടാനും ലക്ഷ്യമിട്ടാണ് നടപടി. യുകെയിലെ തീവ്രവാദവിരുദ്ധ സംവിധാനങ്ങളില്‍ വിടവുകൾ പരിഹരിക്കാൻ ആഭ്യന്തര മന്ത്രി …
ആഫ്രിക്കയിൽ പടരുന്ന എംപോക്സ് രോഗം അടുത്ത ആഗോളമഹാമാരിയെന്ന് സൂചന
ആഫ്രിക്കയിൽ പടരുന്ന എംപോക്സ് രോഗം അടുത്ത ആഗോളമഹാമാരിയെന്ന് സൂചന
സ്വന്തം ലേഖകൻ: ആഫ്രിക്കയിൽ പടരുന്ന എംപോക്സ് രോഗം അടുത്ത ആഗോളമഹാമാരിയായേക്കുമെന്ന് സൂചന. എംപോക്സിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദമായ ക്ലേഡ് ഐ.ബി. പാകിസ്താനിലും സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിവഷളായത്. സ്വീഡനിലും രോഗബാധ റിപ്പോർട്ടുചെയ്തു. രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. 1958-ൽ കുരുങ്ങുകളിലാണ് എംപോക്സ് ബാധ ആദ്യം കണ്ടെത്തിയത്. 1970-ൽ ഡി.ആർ. കോംഗോയിൽ മനുഷ്യനിലെ ആദ്യ കേസ് …
ലണ്ടനിലെ ഹോട്ടല്‍മുറിയിൽ ഉറങ്ങുന്നതിനിടെ എയർഇന്ത്യ എയർഹോസ്റ്റസിന് നേരേ അതിക്രമം; പരിക്ക്
ലണ്ടനിലെ ഹോട്ടല്‍മുറിയിൽ ഉറങ്ങുന്നതിനിടെ എയർഇന്ത്യ എയർഹോസ്റ്റസിന് നേരേ അതിക്രമം; പരിക്ക്
സ്വന്തം ലേഖകൻ: ലണ്ടനിലെ ഹോട്ടല്‍മുറിയില്‍ എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസിന് നേരേ ആക്രമണം. ഹീത്രുവിലെ റാഡിസണ്‍ ഹോട്ടലില്‍വെച്ചാണ് എയര്‍ഹോസ്റ്റസിന് നേരേ ആക്രമണമുണ്ടായത്. മുറിയില്‍ അതിക്രമിച്ചുകയറിയ അക്രമി എയര്‍ഹോസ്റ്റസിനെ വലിച്ചിഴക്കുകയും മുറിയിലുണ്ടായിരുന്ന ഹാങ്ങര്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവതിയുടെ സഹപ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു …
അ​യ​ര്‍​ല​ണ്ടി​ല്‍ വൈ​ദിക​ന് കു​ത്തേ​റ്റു; 17 വ​യ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍; ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് സം​ശ​യം
അ​യ​ര്‍​ല​ണ്ടി​ല്‍ വൈ​ദിക​ന് കു​ത്തേ​റ്റു; 17 വ​യ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍; ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് സം​ശ​യം
സ്വന്തം ലേഖകൻ: അ​യ​ര്‍​ല​ണ്ടി​ലെ ഗാ​ല്‍​വേ​യി​ലുള്ള സൈ​നി​ക ക്യാ​മ്പി​ന് സ​മീ​പ​ത്തു​വ​ച്ച് വൈ​ദി​ക​ന് അ​ക്ര​മി​യു​ടെ കു​ത്തേ​റ്റു. സൈനികരുടെ ആത്മീയ ഉപദേഷ്ടാവ് കൂടിയായ ഫാ. ​ഫോ​ള്‍ മ​ര്‍​ഫി​ക്കാ​ണ് നി​ര​വ​ധി ത​വ​ണ കു​ത്തേ​റ്റ​ത്. ഗാ​ല്‍​വേ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​ദ്ദേ​ഹ​ത്തെ അടിയന്തര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. ഇ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ങ്കി​ലും നി​ല​വി​ല്‍ ജീ​വ​ന് ഭീ​ഷ​ണി​യി​ല്ലെ​ന്നാ​ണ് വി​വ​രം. വൈ​ദി​ക​ന്‍റെ അ​ടു​ത്തെ​ത്തി​യ കൗ​മാ​ര​ക്കാ​ര​ന്‍ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. …
കുര്‍സ്‌ക് മേഖലയില്‍ പിടി മുറു ക്കി യുക്രെയ്ന്‍; സീം നദിക്ക് കുറുകെയുള്ള തന്ത്രപ്രധാനമായ പാലം തകര്‍ത്തു
കുര്‍സ്‌ക് മേഖലയില്‍ പിടി മുറു ക്കി യുക്രെയ്ന്‍; സീം നദിക്ക് കുറുകെയുള്ള തന്ത്രപ്രധാനമായ പാലം തകര്‍ത്തു
സ്വന്തം ലേഖകൻ: റഷ്യന്‍ ഭാഗമായ കുര്‍സ്‌ക് മേഖലയിലെ സൈനിക നീക്കം ശക്തമാക്കി യുക്രെയ്ന്‍. റഷ്യന്‍ സൈന്യം ഉപയോഗിച്ചു വന്നിരുന്ന സീം നദിക്കു കുറുകെയുള്ള പാലം ഇന്നലെ യുക്രെയ്ന്‍ തകര്‍ത്തു. പാലം തകര്‍ക്കാന്‍ യുഎസ് മിസൈലുകളാണ് ഉപയോഗിച്ചതെന്നാണ് മോസ്‌കോ ആരോപിക്കുന്നത്. ‘ഇന്നലെ റഷ്യയിലെ കുര്‍സ്‌ക് മേഖലയിലെ സീം നദിയില്‍ രണ്ട് പാലങ്ങള്‍ തകര്‍ന്നിരുന്നു. യുക്രെയ്ന്‍ ഉപയോഗിച്ചത് യുഎസ് …
സുനിത വില്യംസിന് കാഴ്ച മങ്ങുന്നു; തിരിച്ചുവരവ് എട്ട് മാസത്തിന് ശേഷം മാത്രമെന്ന് സൂചന
സുനിത വില്യംസിന് കാഴ്ച മങ്ങുന്നു; തിരിച്ചുവരവ് എട്ട് മാസത്തിന് ശേഷം മാത്രമെന്ന് സൂചന
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് കാഴ്ചയ്ക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഗുരത്വാകര്‍ഷണ ബലമില്ലാതെ ഭാരമില്ലായ്മയില്‍ ദീര്‍ഘനാള്‍ നില്‍ക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അവസ്ഥയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പേസ് ഫ്‌ളൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഒക്യുലാര്‍ സിന്‍ഡ്രോം (സാന്‍സ്) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ശരീരത്തിലെ ദ്രാവക വിതരണത്തെ ബാധിക്കുന്ന ഈ പ്രശ്‌നം കാഴ്ച …
ഫ്‌ളൈറ്റ് വൈകിയോ?; യാത്ര മുടങ്ങിയാല്‍ നഷ്ടപരിഹാരത്തിനായി ചെയ്യേണ്ട കാര്യങ്ങൾ അറിയാം
ഫ്‌ളൈറ്റ് വൈകിയോ?; യാത്ര മുടങ്ങിയാല്‍ നഷ്ടപരിഹാരത്തിനായി ചെയ്യേണ്ട കാര്യങ്ങൾ അറിയാം
സ്വന്തം ലേഖകൻ: വലിയ തയ്യാറെടുപ്പുകളോടെയാകും നാം പലപ്പോഴും യാത്രകള്‍ക്കിറങ്ങാറ്. ബാഗ് പാക്ക് ചെയ്ത് ഇറങ്ങാന്‍ നില്‍ക്കുമ്പോഴായിരിക്കും ചിലപ്പോള്‍ നമ്മുടെ ഫ്‌ളൈറ്റ് ദീര്‍ഘ സമയത്തേക്ക് വൈകുന്നതായോ കാന്‍സല്‍ ചെയ്തതയോ ഉള്ള അറിയിപ്പ് വരിക. യാത്രയുടെ ആഹ്ളാദങ്ങളെല്ലാം ഇല്ലാതാകുമെന്ന് മാത്രമല്ല ദുരിതയാത്രയായി മാറുകയും ചെയ്യും. ചിലപ്പോള്‍ യാത്ര തന്നെ വേണ്ടെന്ന് വെക്കേണ്ടിയും വന്നേക്കാം. ഇതിലൂടെ സാമ്പത്തികമായും അല്ലാതെയും വരുന്ന …
സ്റ്റൈലിഷ് വേഷങ്ങള്‍, ഫാഷന്‍ ഐക്കണ്‍, പ്രായം 37; തായ്‍ല​ൻ​ഡിലെ പ്രധാനമ​ന്ത്രിയെ ഉറ്റുനോക്കി ലോകം
സ്റ്റൈലിഷ് വേഷങ്ങള്‍, ഫാഷന്‍ ഐക്കണ്‍, പ്രായം 37; തായ്‍ല​ൻ​ഡിലെ പ്രധാനമ​ന്ത്രിയെ ഉറ്റുനോക്കി ലോകം
സ്വന്തം ലേഖകൻ: ജ​ന​കീ​യ നേ​താ​വും ശതകോടീശ്വരനുമായ ത​ക്സി​ൻ ഷി​നാ​വ​ത്ര​യു​ടെ ഇ​ള​യ മ​ക​ൾ പെ​തോ​ങ്ത​ൺ ഷി​നാ​വ​ത്ര താ​യ്‍ല​ൻ​ഡിലെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടിരിക്കുകയാണ്. രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യും ഷി​നാ​വ​ത്ര കു​ടും​ബ​ത്തി​ലെ മൂ​ന്നാ​മ​ത്തെ അം​ഗ​വു​മായ​ പെ​തോ​ങ്ത​ൺ തായ്‍ലന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ്. ത​ക്സി​ൻ ഷി​നാ​വ​ത്ര​ക്ക് പു​റ​മെ, ബ​ന്ധു യി​ങ്‍ലു​ക് ഷി​നാ​വ​ത്ര​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ശ്രേ​ത്ത ത​വി​സി​നെ അഴിമതിക്കേസിൽ …
പുടിനെ ഞെട്ടിച്ച് യുക്രൈൻ; റഷ്യന്‍ ഭൂപ്രദേശത്ത് സൈനിക ഓഫീസ് തുറന്നു; മുന്നേറ്റം തുടരുന്നു
പുടിനെ ഞെട്ടിച്ച് യുക്രൈൻ; റഷ്യന്‍ ഭൂപ്രദേശത്ത് സൈനിക ഓഫീസ് തുറന്നു; മുന്നേറ്റം തുടരുന്നു
സ്വന്തം ലേഖകൻ: റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍സ്‌കില്‍ സൈനിക ഓഫീസ് തുറന്ന് യുക്രൈന്‍. റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ യുക്രൈന്‍ കരയധിനിവേശം തുടര്‍ന്ന് മുന്നേറുന്നതിനിടെയാണിത്. നിയന്ത്രണത്തിലാക്കിയ പ്രദേശത്തെ ക്രമസമാധാനനില ഉറപ്പാക്കാനും ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാനുമാണ് ഓഫീസ് തുറന്നതെന്ന് യുക്രൈന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടുചെയ്തു. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ …