1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗാസ ഏറ്റെടുക്കുമെന്ന് ആവർത്തിച്ച് ട്രംപ്; ഒരുക്കം തുടങ്ങി ഇസ്രയേൽ; എതിർപ്പുമായി രാജ്യങ്ങൾ
ഗാസ ഏറ്റെടുക്കുമെന്ന് ആവർത്തിച്ച് ട്രംപ്; ഒരുക്കം തുടങ്ങി ഇസ്രയേൽ; എതിർപ്പുമായി രാജ്യങ്ങൾ
സ്വന്തം ലേഖകൻ: ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ്. സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് കുറിച്ചു. പലസ്തീനികളെ ഇതിനകംതന്നെ മേഖലയില്‍ കൂടുതല്‍ സുരക്ഷിതവും മനോഹരവുമായ പ്രദേശങ്ങളില്‍ പുതിയതും ആധുനികവുമായ വീടുകളോടെ പുനരധിവസിപ്പിക്കാമായിരുന്നു. …
സ്വവർഗാനുരാഗികളായ അംഗങ്ങളെ ഹമാസ് വധിച്ചു? ഇസ്രയേലി പൗരന്മാരെ ലൈംഗികമായി പീഡിപ്പിച്ചു
സ്വവർഗാനുരാഗികളായ അംഗങ്ങളെ ഹമാസ് വധിച്ചു? ഇസ്രയേലി പൗരന്മാരെ ലൈംഗികമായി പീഡിപ്പിച്ചു
സ്വന്തം ലേഖകൻ: സ്വവര്‍ഗാനുരാഗികളായ തങ്ങളുടെ അംഗങ്ങളെ ഹമാസ് വധിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്)യ്ക്ക് ലഭിച്ച രഹസ്യരേഖകളിലാണ് ഈ വെളിപ്പെടുത്തലുകളുള്ളതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സ്വവര്‍ഗാനുരാഗികളായ ഹമാസ് അംഗങ്ങള്‍ ബന്ദിക്കളാക്കിയ ഇസ്രയേലി പുരുഷന്മാരെ ബലാത്സംഗംചെയ്തതായും വെളിപ്പെടുത്തലുണ്ട്. ‘സദാചാര പരിശോധന’യില്‍ ഹമാസിലെ 94 അംഗങ്ങള്‍ പരാജയപ്പെട്ടതായാണ് രഹസ്യരേഖയില്‍ പറയുന്നത്. സ്വവര്‍ഗലൈംഗികബന്ധം, നിയമാനുസൃതമായി ബന്ധമില്ലാത്ത സ്ത്രീകളുമായുള്ള …
വിലങ്ങും ചങ്ങലയും അണിയിച്ച്‌ ഇന്ത്യക്കാർ; വീഡിയോ പുറത്തു വിട്ട് US; മനുഷ്യത്വരഹിതമെന്ന് വിമർശനം
വിലങ്ങും ചങ്ങലയും അണിയിച്ച്‌ ഇന്ത്യക്കാർ; വീഡിയോ പുറത്തു വിട്ട് US; മനുഷ്യത്വരഹിതമെന്ന് വിമർശനം
സ്വന്തം ലേഖകൻ: അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 104 ഇന്ത്യക്കാരെയാണ് കഴിഞ്ഞദിവസം അമേരിക്ക സൈനിക വിമാനത്തില്‍ തിരിച്ചയച്ചത്. കൈകളില്‍ വിലങ്ങുകളും കാലുകളില്‍ ചങ്ങലയും ധരിപ്പിച്ചാണ് ഇവരെ വിമാനത്തില്‍ ഇന്ത്യയിലേക്കെത്തിച്ചതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. തിരിച്ചയച്ചവരെ യു.എസ്. കൈകാര്യംചെയ്ത രീതിയില്‍ വ്യാപക പ്രതിഷേധവും ഇന്ത്യയിലുയരുന്നുണ്ട്. അതിനിടെ, ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന്റെ വീഡിയോ യു.എസ്. ബോര്‍ഡര്‍ പട്രോള്‍ വിഭാഗം മേധാവി …
എല്ലാത്തരം പ്രവാസത്തെയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്ന പ്രവണത തിരുത്തണം, ബോധവത്കരണം നടത്തും
എല്ലാത്തരം പ്രവാസത്തെയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്ന പ്രവണത തിരുത്തണം, ബോധവത്കരണം നടത്തും
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്ന് പുറത്തേക്ക് പോവുന്ന കുടിയേറ്റത്തെ ജനസംഖ്യാ പരിണാമമായി കരുതണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രവാസം ഒട്ടേറെ പേര്‍ക്ക് നഷ്ടകച്ചവടമായി മാറുന്ന സാഹചര്യത്തില്‍ ഈ രംഗത്തെ കുറിച്ച് ബോധവത്കരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 2024ല്‍ കേരളത്തില്‍ 3.48 ലക്ഷം കുഞ്ഞുങ്ങളാണ്‌ ജനിച്ചത്. 2014ല്‍ ഇത് 5.34 ലക്ഷമായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 6 …
ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്; ഭൂനികുതി 50% കൂട്ടി; ടൂറിസം മേഖലയിൽ കെ ഹോംസ്
ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്; ഭൂനികുതി 50% കൂട്ടി; ടൂറിസം മേഖലയിൽ കെ ഹോംസ്
സ്വന്തം ലേഖകൻ: അഞ്ചാം തവണയും ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ …
ഗാസയെ ഏറ്റെടുക്കാം, പലസ്തീൻകാർ ഗൾഫ്‌ രാജ്യങ്ങളിലേക്ക് പോകട്ടേയെന്ന് ട്രംപ്; എതിർപ്പ് ശക്തമാകുന്നു
ഗാസയെ ഏറ്റെടുക്കാം, പലസ്തീൻകാർ ഗൾഫ്‌ രാജ്യങ്ങളിലേക്ക് പോകട്ടേയെന്ന് ട്രംപ്; എതിർപ്പ് ശക്തമാകുന്നു
സ്വന്തം ലേഖകൻ: ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ, യു.എസ്. ഏറ്റെടുത്ത് പുനർനിർമിക്കാമെന്ന്, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യു.എസ്. സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഗാസയിൽ നിലവിലുള്ള പലസ്തീൻകാർ അവിടം വിട്ട് ഗൾഫ്‌രാജ്യങ്ങളിലേക്ക് പോകട്ടേ. ഗാസയെ സമ്പൂർണമായി പുനർനിർമിക്കാം. ഗാസയ്ക്കുമേൽ …
സ്വീഡന്റെ ചരിത്രത്തിലില്ലാത്ത വെടിവെപ്പ്; ജീവന്‍ നഷ്ടപ്പെട്ടത് പത്ത് പേര്‍ക്ക്; മരിച്ചവരില്‍ അക്രമിയും
സ്വീഡന്റെ ചരിത്രത്തിലില്ലാത്ത വെടിവെപ്പ്; ജീവന്‍ നഷ്ടപ്പെട്ടത് പത്ത് പേര്‍ക്ക്; മരിച്ചവരില്‍ അക്രമിയും
സ്വന്തം ലേഖകൻ: സ്വീഡന്‍ നടുങ്ങിയിരിക്കുകയാണ്. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധത്തിലുള്ള കൂട്ടക്കൊലയില്‍ അന്വേഷണം തുടരുന്നതിനിടെ അക്രമിയും മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വീഡനിലെ ഒറെബ്രോയിലുള്ള റിസ്ബെര്‍ഗ്സ്‌ക അഡല്‍റ്റ് എജ്യുക്കേഷന്‍ സെന്ററിലായിരുന്നു രാജ്യത്തെ നടുക്കിയ വെടിവെപ്പ് അരങ്ങേറിയത്. ചുരുങ്ങിയത് പത്ത് പേരെങ്കിലും കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഒറെബ്രോ നഗരത്തിന്റെ പോലീസ് മേധാവി റോബര്‍ട്ടോ ഈദ് ഫോറസ്റ്റ് …
വനിതാ കായിക ഇനങ്ങളിൽ നിന്ന് ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്ക്; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
വനിതാ കായിക ഇനങ്ങളിൽ നിന്ന് ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്ക്; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
സ്വന്തം ലേഖകൻ: ട്രാൻസ്‌ജെൻഡർ അത്ലറ്റുകൾ പെൺകുട്ടികളുടെയും സ്ത്രീകളുടെയും കായിക ഇനങ്ങളിൽ മത്സരക്കുന്നത് വിലക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഇന്നലെെ ഒപ്പുവെച്ചു. ‘സ്ത്രീകളുടെ കായിക വിനോദങ്ങളിൽ നിന്ന് പുരുഷന്മാരെ അകറ്റി നിർത്തൽ” എന്ന ഉത്തരവ് ഫെഡറൽ ഏജൻസികൾക്ക് ടൈറ്റിൽ IX നടപ്പിലാക്കാൻ വിശാലമായ അധികാരം നൽകുന്നു, ഫെഡറൽ ധനസഹായമുള്ള …
42 കിമീ നടന്നു, പരിക്കേറ്റവരെ ഉപേക്ഷിച്ചു, വഴിയില്‍ മൃതദേഹങ്ങള്‍; ഇന്ത്യക്കാരുടെ യുഎസ് കുടിയേറ്റം
42 കിമീ നടന്നു, പരിക്കേറ്റവരെ ഉപേക്ഷിച്ചു, വഴിയില്‍ മൃതദേഹങ്ങള്‍; ഇന്ത്യക്കാരുടെ യുഎസ് കുടിയേറ്റം
സ്വന്തം ലേഖകൻ: തെക്കേ അമേരിക്കയിലേക്കുള്ള ദീര്‍ഘദൂര വിമാനങ്ങള്‍, പ്രക്ഷുബ്ധമായ കടലിലൂടെ ആടിയുലഞ്ഞ ബോട്ടുകളിലൂടെയുള്ള യാത്ര, അപകടം പതിയിരിക്കുന്ന ഭൂപ്രദേശങ്ങളിലൂടെയുള്ള കാല്‍നടയാത്ര, യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ ഇരുണ്ട ജയിലുകള്‍…അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ 104 ഇന്ത്യക്കാര്‍ കടന്നുപോയത് ഒരു ദു:സ്വപ്‌നം പോലെയുള്ള അനുഭവങ്ങളിലൂടെയാണ്. തൊഴില്‍ വീസയെന്ന ഏജന്റുമാരുടെ വാഗ്ദാനത്തില്‍ അകപ്പെട്ട് ഒടുവില്‍ വഞ്ചിതരായി ദുരിതങ്ങള്‍മാത്രം നിറഞ്ഞ വഴിയിലൂടെയാണ് ഇവരില്‍ …
കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ടു; നരകതുല്യ യാത്ര വിവരിച്ച് US നാടുകടത്തിയ ഇന്ത്യക്കാർ
കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ടു; നരകതുല്യ യാത്ര വിവരിച്ച് US നാടുകടത്തിയ ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: യുഎസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര നരകതുല്യമായിരുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാർ പറഞ്ഞു. നാടുകടത്തപ്പെട്ട 104 പേരിൽ 19 പേർ സ്ത്രീകളും 13 പേർ പ്രായപൂർത്തിയാകാത്തവരുമായിരുന്നു ഉണ്ടായിരുന്നത്. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നും അമൃത്സറിൽ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്നും സൈനിക വിമാനത്തിൽ എത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് സൈനിക വിമാനത്തിൽ …