സ്വന്തം ലേഖകൻ: ഇന്ത്യക്കും മറ്റ് രാജ്യങ്ങൾക്കുമെതിരെ ‘താരിഫ്’ ഭീഷണി മുഴക്കിയതിന് പിന്നലെ യൂറോപ്യൻ യൂണിയനും ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയിൽ നിന്ന് വാങ്ങണമെന്നും അല്ലെങ്കിൽ ഉയർന്ന താരിഫുകൾ ഈടാക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ‘യുഎസുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാനുള്ളതുകൊണ്ട് യൂറോപ്യൻ യൂണിയനോട് …
സ്വന്തം ലേഖകൻ: കിഴക്കന് ജര്മനിയിലെ മക്ഡെബര്ഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് കാര് പാഞ്ഞുകയറി ഒരു കുട്ടിയടക്കം രണ്ടുപേര് മരിച്ചു. 68 പേര്ക്ക് പരുക്കേറ്റു. ഇതില് 15 പേരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. പ്രാദേശിക സമയം വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. കറുത്ത ബി.എം.ഡബ്യൂ. കാര് ആള്ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആള്ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാര് 400 …
സ്വന്തം ലേഖകൻ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന വിഖ്യാത സാഹിത്യകാരന് എംടി വാസുദേവന് നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ സാധിച്ചെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. മറ്റുകാര്യങ്ങൾ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ …
സ്വന്തം ലേഖകൻ: 2024-ലെ തന്റെ പ്രിയസിനിമകളുടെ പട്ടിക പങ്കുവെച്ച് അമേരിക്കയുടെ മുന്പ്രസിഡന്റ് ബരാക്ക് ഒബാമ. കനി കുസൃതിയും ദിവ്യപ്രഭയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച്, പായല് കപാഡിയ സംവിധാനം ചെയ്ത ‘ഓള് വി ഇമാജിന് ആസ് ലൈറ്റ്’ ആണ് പട്ടികയിലെ ആദ്യചിത്രം. പത്തുസിനിമകളുടെ പട്ടികയാണ് ഒബാമ, സാമൂഹികമാധ്യമമായ എക്സിലൂടെ പങ്കുവെച്ചിട്ടുള്ളത്. കോണ്ക്ലേവ്, ദ പിയാനോ ലെസണ്, ദ പ്രൊമിസ്ഡ് …
സ്വന്തം ലേഖകൻ: റഷ്യന് നഗരമായ കാസനില് യുക്രൈന്റെ ഡ്രോണ് ആക്രമണം. 9/11 ഭീക്രമണത്തിന് സമാനമായി കാസനിലെ ബഹുനില കെട്ടിടങ്ങളിലേക്ക് യുക്രൈന് ഡ്രോണ് ഇടിച്ചുകയറുന്ന വീഡിയോ പുറത്തുവന്നു. റഷ്യന് മാധ്യമങ്ങള് തന്നെയാണ് ദൃശ്യങ്ങള് പുറത്തുവിട്ടിരിക്കുന്നത്. കാസനില് യുക്രൈന്റെ എട്ട് ഡ്രോണുകള് ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില് ആറു ഡ്രോണുകള് ജനങ്ങള് താമസിക്കുന്ന കെട്ടിടങ്ങളിലാണ് പതിച്ചിരിക്കുന്നത്. ഒരു …
സ്വന്തം ലേഖകൻ: നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്ഡ് ട്രംപുമായി ഏതുസമയത്തും ചര്ച്ചനടത്താന് തയ്യാറാണെന്ന് റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുതിന്. ട്രംപുമായുള്ള ചര്ച്ചയില് യുക്രൈന് യുദ്ധത്തില് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ചര്ച്ചകള്ക്ക് മുന്വ്യവസ്ഥകളൊന്നുമില്ലെന്നും എന്നാല് ഏത് കരാറിലും നിയമാനുസൃതമായി യുക്രൈന് ഭരണകൂടവും ഉള്പ്പെടുമെന്നും പുതിന് പറഞ്ഞു. ജനുവരിയില് ട്രംപ് അധികാരമേല്ക്കാനിരിക്കെയാണ് വാര്ഷിക വാര്ത്താസമ്മേളനത്തില് പുതിന്റെ പ്രസ്താവന. വര്ഷങ്ങളായി താന് …
സ്വന്തം ലേഖകൻ: ഇറാൻ പരമാധികാരി ആയത്തൊള്ള ഖൊമേനിയ്ക്ക് ചുട്ട മറുപടിയായി ഒരു യുവതിയുടെ ചിത്രം പുറത്തുവിട്ട് ഇസ്രയേൽ. ഇറാനിലെ സ്ത്രീസമൂഹം നേരിടുന്ന അവകാശലംഘനകള്ക്കെതിരെ പ്രതിഷേധങ്ങളും ചര്ച്ചകളും നടക്കുന്നതിനിടെയാണ് ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമുള്ള ആയത്തൊള്ള ഖൊമേനിയുടെ പ്രസ്താവന വന്നത്. ഖമേനിയുടെ ഭരണത്തിനുകീഴില് ഇറാനിൽ ഹിജാബ് നിയമങ്ങള് കർശനമായി നടപ്പാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യത്തിനകത്തും …
സ്വന്തം ലേഖകൻ: വിമതസൈന്യം രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതോടെ നാടുവിട്ട മുൻ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, ഇസ്രയേലിന് നിർണായക വിവരങ്ങൾ ചോർത്തിനൽകിയെന്ന് ആരോപണം. രാജ്യത്തെ ആയുധശേഖരങ്ങളുടെയും അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളുടെയും അടക്കമുള്ള വിവരങ്ങള് ചോർത്തിനൽകിയാണ് അസദ് രാജ്യം വിട്ടതെന്നാണ് വിവരം. രാജ്യം വിട്ട അസദ് ഇപ്പോൾ റഷ്യയിൽ ഉണ്ടെന്നാണ് വിവരം. താൻ രാജ്യം വിടുമ്പോൾ …
സ്വന്തം ലേഖകൻ: മൂന്ന് മാസത്തിലധികം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ജീസെൽ പെലികോയ്ക്ക് നീതി. ഭർത്താവ് ഉൾപ്പെടെ 50 പുരുഷന്മാർ ജീസെൽ പെലികോയെ ബലാത്സംഗം ചെയ്ത കേസിലാണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ മുഖ്യ പ്രതിയും ജീസെലിന്റെ മുൻ ഭർത്താവുമായ ഡൊമിനിക് പെലികോയ്ക്ക് 20 വർഷവും, മറ്റ് പ്രതികൾക്ക് മൂന്ന് മുതൽ 15 വർഷം വരെ തടവും …
സ്വന്തം ലേഖകൻ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കായി പ്രാർത്ഥിച്ച് കേരളം. അദ്ദേഹം ഐ.സി.യുവിൽ തുടരുകയാണെന്ന് സാഹിത്യകാരൻ പ്രൊഫ. എം.എൻ. കാരശ്ശേരി പറഞ്ഞു. എം.ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ട്. ഗുരുതരാവസ്ഥയിൽ ആണുള്ളത്. സംസാരിച്ചിട്ടും പ്രതികരിക്കുന്നില്ല. ഓക്സിജൻ കുറവാണ് എന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു. …