സ്വന്തം ലേഖകൻ: ഏഴു ഘട്ടങ്ങളിലായി നിശ്ചയിച്ച 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കും. രാജ്യമൊന്നടങ്കം കാത്തിരിക്കുന്ന ഫലമറിയാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്. 80 ദിവസം നീണ്ട പ്രചാരണത്തിനൊടുവിൽ, എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 57 സീറ്റുകളിലെ വോട്ടെടുപ്പോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശനിയാഴ്ച വൈകിട്ടോടെ പരിസമാപ്തിയാകും. ഏപ്രിൽ 19നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. …
സ്വന്തം ലേഖകൻ: കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് ദുബായിയിൽ നിന്നു കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനം വൈകി. കനത്ത മഴയെത്തുടര്‍ന്ന് ദൂരക്കാഴ്ചയ്ക്ക് പ്രയാസം വന്നതോടെ ഇകെ532 എമിറേറ്റ് വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ രാവിലെ 6.20ഓടെ വിമാനം കൊച്ചിയില്‍ തിരിച്ചിറക്കുകയായിരുന്നു. വിമാനം വൈകിയതോടെ കൊച്ചിയില്‍ നിന്ന് ദുബായിയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ സമയത്തില്‍ മാറ്റം വന്നു. പുലര്‍ച്ചെ 4.30ന് …
സ്വന്തം ലേഖകൻ: യുഎഇയില്‍ അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിൻ്റേയും ഡീസലിൻ്റേയും പുതിയ വില ജൂണ്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് ജൂണ്‍ മാസത്തിലെ വില. മെയ് മാസത്തില്‍ ഇത് 3.34 ദിര്‍ഹം ആയിരുന്നു. …
സ്വന്തം ലേഖകൻ: പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമുള്ള കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ന്യൂയോര്‍ക്ക് ജ്യൂറിയുടേതാണ് കണ്ടെത്തല്‍. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34-എണ്ണത്തിലും കുറ്റക്കാരനാണെന്നാണ് കണ്ടെത്തല്‍. ജൂലൈ 11-നാണ് ശിക്ഷ വിധിക്കുക. നേരത്തേ യുഎസ് മുൻ പ്രസിഡന്റ് …
സ്വന്തം ലേഖകൻ: ഡല്‍ഹി- സാന്‍ഫ്രാന്‍സിസ്‌കോ വിമാനം 20 മണിക്കൂറിലേറെ സമയം വൈകിയതില്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാനവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാന്‍ എയര്‍ ഇന്ത്യയോട് വ്യോമായന വകുപ്പ് ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ മൂന്ന് ദിവസമാണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ വിമാനം വൈകിയെന്നായിരുന്നു എയര്‍ ഇന്ത്യയുടെ …
സ്വന്തം ലേഖകൻ: ലൈംഗിക പീഡനക്കേസ് പ്രതിയായ ജനതാദൾ എംപിയും കര്‍ണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ അറസ്റ്റിൽ. ജര്‍മനിയിലെ മ്യൂണിക്കില്‍നിന്ന് ബെംഗളൂരുവിലെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ലുഫ്താൻസ വിമാനത്തിൽ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രജ്വൽ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പിന്നാലെ പ്രജ്വലിനെ എമിഗ്രേഷൻ പോയന്റിൽ സിഐഎസ്എഫ് തടഞ്ഞു. പ്രത്യേക …
സ്വന്തം ലേഖകൻ: ഉത്തരേന്ത്യയില്‍ കടുത്ത ചൂട് തുടരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 50 ആയി. ബിഹാറില്‍ മാത്രം മരണം 20 ആയി. ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 50 ഡിഗ്രിക്ക് മുകളിലാണ് കഴിഞ്ഞ കുറേ ദിവസമായി രേഖപ്പെടുത്തുന്ന താപനില. സാധാരണ താപനിലയേക്കാള്‍ അഞ്ച് ഡിഗ്രിയോളം കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. …
സ്വന്തം ലേഖകൻ: രാജ്യത്ത് ഉയർന്ന താപനില കാരണം തൊഴിലാളികൾക്ക് മധ്യദിന അവധി പ്രഖ്യാപിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം. അടുത്ത മൂന്ന് മാസമാണ് ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെ നിർമ്മാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ 3.30വരെ തൊഴിൽ ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. സമൂഹമമാധ്യമമായ …
സ്വന്തം ലേഖകൻ: ദുബായില്‍ ഇനി വാഹന പിഴയടക്കല്‍ ഓണ്‍ലൈന്‍ വഴി മാത്രം. ഉപഭോക്ത്യ സന്തോഷ കേന്ദ്രങ്ങളിലൂടെയോ സേവന ദാതാക്കളുടെ കേന്ദ്രങ്ങളിലൂടെയോ വാഹന പിഴ അടയ്ക്കാനാകില്ലെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു. ആര്‍ടിഎ വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷന്‍ വഴിയോ പേയ്‌മെന്റുകൾ നടത്താവുന്നതാണ്. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മൊബൈൽ ആപ്ലിക്കേഷനിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതൽ …
സ്വന്തം ലേഖകൻ: നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ച് ചരിത്രം കുറിച്ച് ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദ. ക്ലാസിക്കല്‍ ചെസ്സില്‍ കാള്‍സനെതിരേ പ്രഗ്നാനന്ദ നേടുന്ന ആദ്യ ജയമാണിത്. മൂന്നാം റൗണ്ടിലാണ് ജയം. ഇതോടെ പ്രഗ്നാനന്ദ 9-ല്‍ 5.5 പോയിന്റ്‌സ് കരസ്ഥമാക്കി ഒന്നാമതെത്തി. തോല്‍വിയോടെ കാള്‍സന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. …