1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തീവ്ര വലതുപക്ഷ പാര്‍ട്ടിയെ പിന്തുണച്ച് മസ്‌ക്; ലക്‌ഷ്യം ദുര്‍ബലമായ യൂറോപ്പെന്ന് ആക്ഷേപം
തീവ്ര വലതുപക്ഷ പാര്‍ട്ടിയെ പിന്തുണച്ച് മസ്‌ക്; ലക്‌ഷ്യം ദുര്‍ബലമായ യൂറോപ്പെന്ന് ആക്ഷേപം
സ്വന്തം ലേഖകൻ: ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് (എഎഫ്ഡി) പിന്തുണ പ്രഖ്യാപിച്ച ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം യൂറോപ്പിനെ ദുര്‍ബലമാക്കുകയാണെന്ന്‌ ഉപ ചാന്‍സലര്‍ റോബര്‍ട്ട് ഹാബെക്ക്. ശക്തമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യമല്ലാത്ത യൂറോപ്പിന് വേണ്ടിയുള്ള കളിയാണിതെന്നും ഹാബെക്ക് ആരോപിച്ചു. മസ്‌കിന്റെ ഈ നീക്കം അറിവില്ലായ്മ കൊണ്ടല്ലെന്നും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിലെ ഗ്രീന്‍സ് പാര്‍ട്ടിയുടെ …
സ്ത്രീകൾക്ക് ജോലി കൊടുത്താൽ അടച്ചുപൂട്ടിക്കും; എൻജിഒകൾക്ക് താലിബാൻ്റെ ഭീഷണി
സ്ത്രീകൾക്ക് ജോലി കൊടുത്താൽ അടച്ചുപൂട്ടിക്കും; എൻജിഒകൾക്ക് താലിബാൻ്റെ ഭീഷണി
സ്വന്തം ലേഖകൻ: അഫ്ഗാനി സ്ത്രീകള്‍ക്ക് ജോലിനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ദേശീയ, വിദേശ സന്നദ്ധസംഘടനകളും (എന്‍.ജി.ഒ.) പൂട്ടുമെന്ന് താലിബാന്‍. ഉത്തരവ് അനുസരിക്കാത്ത എന്‍.ജി.ഒ.കളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് എക്‌സില്‍ പങ്കുവെച്ച കത്തില്‍ താലിബാന്‍ ധനകാര്യമന്ത്രാലയത്തിന്റെ ഭീഷണി. അഫ്ഗാനി സ്ത്രീകള്‍ക്ക് ജോലിനല്‍കരുതെന്ന് രണ്ടുവര്‍ഷം മുന്‍പ് താലിബാന്‍ എന്‍.ജി.ഒ.കളോടു നിര്‍ദേശിച്ചിരുന്നു.സ്ത്രീകൾക്ക് മതം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം എന്‍ജിഓകള്‍ ഉറപ്പുവരുത്തുന്നില്ല …
മതിലില്‍ ഇടിച്ച് തീഗോളമായ ദ. കൊറിയന്‍ വിമാനം; 2 ക്രൂ അംഗങ്ങള്‍ മാത്രം എങ്ങനെ രക്ഷപ്പെട്ടു?
മതിലില്‍ ഇടിച്ച് തീഗോളമായ ദ. കൊറിയന്‍ വിമാനം; 2 ക്രൂ അംഗങ്ങള്‍ മാത്രം എങ്ങനെ രക്ഷപ്പെട്ടു?
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദക്ഷിണകൊറിയയിലെ മൂവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തില്‍പ്പെട്ട് 179 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍നിന്ന് 181 യാത്രക്കാരുമായി ദക്ഷിണകൊറിയയിലെ മൂവാന്‍ വിമാനത്താവളത്തിലിറങ്ങിയ ജെജു എയറിന്റെ ബോയിങ് 737-800 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. പക്ഷിയിടിച്ച് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടസമയത്ത് വിമാനത്തിന്റെ …
ഉമ തോമസിന്റെ നിലയില്‍ പുരോഗതി; ശരീരമാകെ ചലിപ്പിച്ചു, നേരിയ ശബ്ദത്തില്‍ സംസാരിച്ചു
ഉമ തോമസിന്റെ നിലയില്‍ പുരോഗതി; ശരീരമാകെ ചലിപ്പിച്ചു, നേരിയ ശബ്ദത്തില്‍ സംസാരിച്ചു
സ്വന്തം ലേഖകൻ: കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുട നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ശരീരമാകെ ചലിപ്പിച്ചെന്നും നേരിയ ശബ്ദത്തില്‍ സംസാരിച്ചെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മകനെ ഉള്‍പ്പെടെ തിരിച്ചറിഞ്ഞെന്നും വെന്റിലേറ്റര്‍,സഡേഷന്‍ സപ്പോര്‍ട്ട് കുറച്ചു വരുകയാണ്. തലയിലെ പരുക്ക് ഭേദമായി വരുന്നെന്നും …
‘ഈ രാജ്യത്തിന് മകളെ വിട്ടു കൊടുക്കരുത്, കുറച്ച് ദിവസങ്ങളേയുള്ളു അവളെ രക്ഷിക്കണം’; നിമിഷപ്രിയയുടെ അമ്മ
‘ഈ രാജ്യത്തിന് മകളെ വിട്ടു കൊടുക്കരുത്, കുറച്ച് ദിവസങ്ങളേയുള്ളു അവളെ രക്ഷിക്കണം’; നിമിഷപ്രിയയുടെ അമ്മ
സ്വന്തം ലേഖകൻ: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ പ്രേമകുമാരി. ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ട്. മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണമെന്നും ഇനി കുറച്ചു ദിവസം മാത്രേ അതിന് സാവകാശം ഉള്ളൂ, ഈ രാജ്യത്തിന് മകളെ വിട്ടുകൊടുക്കരുതെന്നും അമ്മ പ്രേമകുമാരി പറഞ്ഞു. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൽ മഹ്‌ദിയുടെ …
2025ൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പറന്നുയരും
2025ൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പറന്നുയരും
സ്വന്തം ലേഖകൻ: 2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി. ദിനേഷ് കുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ എയർ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ …
വിമാനങ്ങൾക്ക് ഭീഷണിയായി പക്ഷിക്കൂട്ടം; കരിപ്പൂരില്‍ പക്ഷികളെ തുരത്താന്‍ 25 അംഗ സംഘം
വിമാനങ്ങൾക്ക് ഭീഷണിയായി പക്ഷിക്കൂട്ടം; കരിപ്പൂരില്‍ പക്ഷികളെ തുരത്താന്‍ 25 അംഗ സംഘം
സ്വന്തം ലേഖകൻ: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ പക്ഷിയിടിച്ച് വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചതിന്റെ ഞെട്ടലിലാണ് ലോകം. കോഴിക്കോട് വിമാനത്താവളത്തിലടക്കം ലോകത്തെല്ലായിടത്തും വിമാനസർവീസുകൾക്ക് പക്ഷികളുടെ ഭീഷണിയുണ്ട്. കരിപ്പൂരിൽ പക്ഷികളെ തുരത്തുന്നത് 25 അംഗ സംഘമാണ്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സംഘം പ്രവർത്തിക്കുന്നു. വിമാനത്താവള അതോറിറ്റി കരാർ അടിസ്ഥാനത്തിലാണ് ഇവരുടെ സേവനം ഉറപ്പാക്കുന്നത്. പടക്കംപൊട്ടിച്ചും ശബ്ദമുണ്ടാക്കിയും …
തലച്ചോറിൻ്റെ ക്ഷതങ്ങളിൽ പുരോഗതി; ഉമ തോമസിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു
തലച്ചോറിൻ്റെ ക്ഷതങ്ങളിൽ പുരോഗതി; ഉമ തോമസിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു
സ്വന്തം ലേഖകൻ: ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്നെടുത്ത x ray യിൽ നേരിയ പുരോഗതി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്രോങ്കോ സ്കോപ്പ് ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണി പോളക്കുളത്ത് വ്യക്തമാക്കി.മരുന്നുകളോടും ചികിത്സകളോടും പ്രതികരിക്കുന്നുണ്ട്. വാരിയെല്ലുകളുടെ ഒടിവുകളും അവമൂലം ശ്വാസകോശത്തിനുണ്ടായ ക്ഷതവും …
2025 നെ സ്വാഗതം ചെയ്ത് ലോകം; കിരിബാത്തിയിലും ചാതം ദ്വീപുകളിലും പുതുവത്സരം പിറന്നു
2025 നെ സ്വാഗതം ചെയ്ത് ലോകം; കിരിബാത്തിയിലും ചാതം ദ്വീപുകളിലും പുതുവത്സരം പിറന്നു
സ്വന്തം ലേഖകൻ: ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്ന കിരിബാത്തിയില്‍ പുതുവര്‍ഷം എത്തി. ഇന്ത്യൻ സമയം ഉച്ചതിരഞ്ഞ് 3.30നാണ് പുതുവർഷം എത്തിയത്. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തി അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണ് പരമ്പരാഗത നൃത്തം, കരിമരുന്ന് പ്രയോഗം, വിരുന്ന് സൽക്കാരം, പ്രാർത്ഥനാ ചടങ്ങുകൾ എന്നിവയോടെയാണ് ഇവിടെ ആളുകൾ പുതുവർഷം ആഘോഷിച്ചത്. വൈകാതെ, ന്യൂസിലാൻ്റിലെ ചാതം …
യൂറോപ്പിൽ അവസാന യുദ്ധം, അന്യഗ്രഹ ജീവികൾ വരും, മഹാമാരി! 2025നെ കാത്തിരിക്കുന്ന പ്രവചനങ്ങൾ
യൂറോപ്പിൽ അവസാന യുദ്ധം, അന്യഗ്രഹ ജീവികൾ വരും, മഹാമാരി! 2025നെ കാത്തിരിക്കുന്ന പ്രവചനങ്ങൾ
സ്വന്തം ലേഖകൻ: ലോകം 2025നെ വരവേൽക്കാൻ ഒരുങ്ങവെ ചർച്ചയാകുന്നത് വിഖ്യാത ദർശകരായിരുന്ന ബാബ വംഗയും നോസ്ട്രഡാമസും നടത്തിയ പ്രവചനങ്ങളാണ്. വ്‌ളാഡിമിർ പുടിനെ വധിക്കാനുള്ള ശ്രമം, തീവ്രവാദി ആക്രമണങ്ങൾ, യൂറോപ്പിനെ നാശത്തിലേക്ക് നയിക്കുന്ന യുദ്ധം തുടങ്ങിയവയാണ് ഇരുവരും നടത്തിയിട്ടൂള്ള സമാനമായ പ്രവചനങ്ങൾ. ഇതിൽ യൂറോപ്പിൽ വിനാശകരമായ ഒരു യുദ്ധം നടക്കുമെന്നാണ് ഇവർ നടത്തിയിരിക്കുന്ന ഏറ്റവും ആശങ്കാജനകമായ പ്രവചനം. …