1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തീവ്രവാദ ഭീഷണി; ഇന്ത്യ-പാക് മത്സരത്തിന് പഴുതടച്ച സുരക്ഷയെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍
തീവ്രവാദ ഭീഷണി; ഇന്ത്യ-പാക് മത്സരത്തിന് പഴുതടച്ച സുരക്ഷയെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍
സ്വന്തം ലേഖകൻ: ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് തീവ്രവാദ ഭീഷണിയുള്ളതിനാല്‍ സുരക്ഷാ സംവിധാനം ശക്തമാക്കിയെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍. നിയമപാലകര്‍ക്കൊപ്പം ചേര്‍ന്ന് മത്സരത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നുണ്ടെന്നും ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ അറിയിച്ചു. ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലെ ഐസനോവര്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം. എ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് …
റെമാൽ ചുഴലിക്കാറ്റിൻ്റെ ചിറകിലേറി സംസ്ഥാനത്ത് കാലവർഷമെത്തി; ഇത്തവണ ഒരു ദിവസം നേരത്തെ
റെമാൽ ചുഴലിക്കാറ്റിൻ്റെ ചിറകിലേറി സംസ്ഥാനത്ത് കാലവർഷമെത്തി; ഇത്തവണ ഒരു ദിവസം നേരത്തെ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കാലവർഷമെത്തിയതായി കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിലും മാറ്റം. ഇന്ന് 14 ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ മൂന്ന് വരെ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. വരുന്ന ഒരാഴ്ച സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. പലയിടങ്ങളിലും ലഘു മേഘവിസ്ഫോടനങ്ങൾക്കും സാധ്യതയുണ്ട്. തെക്കൻ കേരളതീരം, മധ്യ ബംഗാൾ …
എക്‌സാലോജിക്കിന് വിദേശ അക്കൗണ്ടുകള്‍; വീണയുടെ പേരിൽ കോടികൾ എത്തിയതായി ഷോണ്‍ ജോര്‍ജ്
എക്‌സാലോജിക്കിന് വിദേശ അക്കൗണ്ടുകള്‍; വീണയുടെ പേരിൽ കോടികൾ എത്തിയതായി ഷോണ്‍ ജോര്‍ജ്
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എക്‌സാലോജിക്കിനും എതിരെ വീണ്ടും ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ടുകളുണ്ടെന്നാണ് പുതിയ ആരോപണം. ഈ അക്കൗണ്ടുകള്‍ വീണാ വിജയന്റെ പേരിലാണ്. എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ല്യുസി ഉള്‍പ്പെടെയുള്ള കമ്പനികള്‍ കോടികള്‍ നിക്ഷേപിച്ചെന്നും . സിഎംആര്‍എല്‍ ഇടപാടിലെ പണം എവിടെയെന്നും സര്‍ക്കാര്‍ കണ്ടെത്തണം. രേഖകള്‍ എസ്എഫ്‌ഐഒയ്ക്കും …
ഐ.എല്‍.എസ്. അറ്റകുറ്റപ്പണി: കരിപ്പൂരില്‍ വിമാനം തിരിച്ചുവിടല്‍ തുടരും; ആസൂത്രണം പാളി?
ഐ.എല്‍.എസ്. അറ്റകുറ്റപ്പണി: കരിപ്പൂരില്‍ വിമാനം തിരിച്ചുവിടല്‍ തുടരും; ആസൂത്രണം പാളി?
സ്വന്തം ലേഖകൻ: കരിപ്പൂരിലിറങ്ങേണ്ട ഇരുപതോളം വിമാനങ്ങള്‍ ഒരാഴ്ചയ്ക്കിടെ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നതിന് കാരണം പ്രതികൂല കാലാവസ്ഥ മാത്രമല്ല. ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്.) ഓഫാക്കിയതു മൂലവും വിമാനങ്ങള്‍ തിരിച്ചുവിടേണ്ടി വരുന്നുണ്ട്. വഴിതിരിച്ചുവിട്ടതില്‍ ഭൂരിഭാഗം വിമാനങ്ങള്‍ക്കും കരിപ്പൂരില്‍ ഇറങ്ങാന്‍ കഴിയാതെപോയത് ഐ.എല്‍.എസ്. പ്രവര്‍ത്തിക്കാതിരുന്നത് മൂലമാണ്. റണ്‍വേയുടെ പടിഞ്ഞാറുഭാഗത്തുള്ള ഐ.എല്‍.എസ്. അറ്റകുറ്റപ്പണികള്‍ക്കായി ഏപ്രില്‍ ആദ്യവാരമാണ് ഓഫ് ചെയ്തത്. …
‘ആവേശം’ കയറി കാര്‍ സ്വിമ്മിങ്ങ് പൂളാക്കി നാടുചുറ്റിയ യുട്യൂബറിന്റെ ലൈസന്‍സ് തെറിച്ചു
‘ആവേശം’ കയറി കാര്‍ സ്വിമ്മിങ്ങ് പൂളാക്കി നാടുചുറ്റിയ യുട്യൂബറിന്റെ ലൈസന്‍സ് തെറിച്ചു
സ്വന്തം ലേഖകൻ: ടാറ്റ സഫാരിയുടെ പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റില്‍ ടാര്‍പ്പോളിന്‍ വിരിച്ച് സ്വിമ്മിങ്ങ് പൂള്‍ ആക്കുകയും ഈ വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്ത യുവാക്കളുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. യുട്യൂബറായ സഞ്ജു ടെക്കിയുടെയും വാഹനമോടിച്ചയാളിന്റെയും ഡ്രൈവിങ്ങ് ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വാഹനം സ്വിമ്മിങ്ങ് പൂള്‍ ആക്കി യാത്ര ചെയ്യുന്നതിന്റെ വീഡിയോ …
കാർഗിൽ യുദ്ധത്തിന് കാരണമായത് ഇന്ത്യയുമായുള്ള 1999 ലെ കരാർ പാകിസ്താൻ ലംഘിച്ചതെന്ന് നവാസ് ഷരീഫ്
കാർഗിൽ യുദ്ധത്തിന് കാരണമായത് ഇന്ത്യയുമായുള്ള 1999 ലെ കരാർ പാകിസ്താൻ ലംഘിച്ചതെന്ന് നവാസ് ഷരീഫ്
സ്വന്തം ലേഖകൻ: 1999-ല്‍ ഇന്ത്യയുമായി ഒപ്പിട്ട കരാര്‍ പാകിസ്താൻ ലംഘിച്ചതായി സമ്മതിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാര്‍ഗില്‍ യുദ്ധത്തിനു വഴിതുറന്നത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും താനും ഒപ്പിട്ട കരാര്‍ പാകിസ്താൻ ലംഘിച്ചതായിരുന്നെന്നും നവാസ് ഷെരീഫ് പറഞ്ഞു. ‘1998 മെയ് 28-ന് പാകിസ്താൻ അഞ്ച് ആണവപരീക്ഷണങ്ങള്‍ നടത്തി. അതിനുശേഷം വാജ്‌പേയി ഇവിടെവന്ന് നമ്മളുമായി …
കെജ്‌രിവാളിന് തിരിച്ചടി: ജാമ്യം നീട്ടാനുള്ള അപേക്ഷ സ്വീകരിച്ചില്ല; ജൂൺ 2-ന് തിഹാറിലേക്ക് മടങ്ങണം
കെജ്‌രിവാളിന് തിരിച്ചടി: ജാമ്യം നീട്ടാനുള്ള അപേക്ഷ സ്വീകരിച്ചില്ല; ജൂൺ 2-ന് തിഹാറിലേക്ക് മടങ്ങണം
സ്വന്തം ലേഖകൻ: ഡൽഹി മദ്യനയ കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് രജിസ്ട്രി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുകൂല ഉത്തരവ് ഇല്ലെങ്കിൽ അരവിന്ദ് കെജ്‌രിവാളിന് ജൂൺ രണ്ടിന് തിഹാർ …
കുവൈത്തിലെ പുതിയ തൊഴിൽ വീസയും ട്രാൻസ്ഫർ ഫീസും ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ
കുവൈത്തിലെ പുതിയ തൊഴിൽ വീസയും ട്രാൻസ്ഫർ ഫീസും ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: കുവൈത്തിലെ പുതിയ തൊഴിൽ വീസയും ട്രാൻസ്ഫർ ഫീസും ജൂൺ ഒന്ന് മുതൽ നടപ്പാക്കും. വർക്ക് പെർമിറ്റുകളിലും ട്രാൻസ്ഫറുകളിലും ജൂൺ ആദ്യം മുതൽ ആരംഭിക്കുന്ന പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാനായി അതോറിറ്റി ഓട്ടോമേറ്റഡ് സിസ്റ്റം പരിഷ്‌കരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ആദ്യമായി വർക്ക് പെർമിറ്റ് നൽകുന്നതിന് 150 ദിനാറിന്റെ അധിക ഫീസും മൂന്ന് …
കൊച്ചിയില്‍ ലഘു മേഘ വിസ്‌ഫോടനം? ഒരു മണിക്കൂറിൽ നൂറു മില്ലിമീറ്റർ മഴ! ഗതാഗതക്കുരുക്ക്
കൊച്ചിയില്‍ ലഘു മേഘ വിസ്‌ഫോടനം? ഒരു മണിക്കൂറിൽ നൂറു മില്ലിമീറ്റർ മഴ! ഗതാഗതക്കുരുക്ക്
സ്വന്തം ലേഖകൻ: നത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയില്‍ വന്‍ നാശനഷ്ടം. നഗരത്തിലെ മിക്ക വീടുകളും കെട്ടിടങ്ങളും വെള്ളം കയറി. രാവിലെ മുതല്‍ അതിശക്തമായ മഴയില്‍ കളമശ്ശേരിയില്‍ മാത്രം രണ്ട് മണിക്കൂറിനിടെ 150 മില്ലി മീറ്റര്‍ മഴ പെയ്തു. കൊച്ചിയില്‍ ഉണ്ടായത് ലഘുമേഘ വിസ്‌ഫോടനമെന്ന കാലാവസ്ഥാ വിദഗ്ധന്‍ ഡോ എസ് അഭിലാഷ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു …
ഇൻഡി​ഗോ വിമാനത്തിന് വ്യാജ ബോംബു ഭീഷണി; യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി
ഇൻഡി​ഗോ വിമാനത്തിന് വ്യാജ ബോംബു ഭീഷണി; യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി
സ്വന്തം ലേഖകൻ: ഇന്ദിര​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐജിഐ) ഇൻഡി​ഗോ വിമാനത്തിന് വ്യാജ ബോംബുഭീഷണി. ഡൽഹിയിൽ നിന്ന് വരാണസിയിലേക്ക് പുറപ്പെടാനിരുന്ന 6E2211 നമ്പർ വിമാനത്തിന് നേരെയായിരുന്നു ബോംബുഭീഷണി. 176 യാത്രക്കാരുമായി ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. റൺവേയിൽനിന്ന് പറന്നുയരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ജീവനക്കാർക്ക് ഭീഷണി സംബന്ധിച്ച വിവരം ലഭിക്കുകായായിരുന്നു. ഇതോടെ യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ …