സ്വന്തം ലേഖകൻ: കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് റെമാല്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ കരതൊട്ടു. കനത്ത മഴയിലും കാറ്റിലും ഭിത്തി ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ഞായറാഴ്ച രാത്രിയോടെ പശ്ചിമബംഗാളിന്റെയും ബംഗ്ലാദേശിന്റെയും തീരപ്രദേശത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് രണ്ടുസ്ഥലങ്ങളിലും വരുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ഏതുസമയത്തും കരതൊടാം എന്ന് അറിയിപ്പിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ നിര്‍ത്തിവെച്ച വിമാന …
സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. വെറും 63 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 114 റണ്‍സ് എടുത്ത് അനായാസമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ …
സ്വന്തം ലേഖകൻ: മെയ് 26 ഞായറാഴ്ച മുതല്‍ 30 ദിവസത്തിനുള്ളില്‍ സിവില്‍ ഐഡിയില്‍ തങ്ങളുടെ താമസ സ്ഥലത്തിന്റെ വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആവശ്യപ്പെട്ടു. താമസ സ്ഥലവുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള രേഖകള്‍ നല്‍കി അവ നിശ്ചിത സമയത്തിനകം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അവരുടെ കുവൈത്ത് സിവില്‍ ഐഡി റദ്ദാക്കപ്പെടുമെന്നും നിയമലംഘകര്‍ക്കെതിരേ പിഴ …
സ്വന്തം ലേഖകൻ: ഗുജറാത്തിലെ രാജ്കോട്ടിൽ കുട്ടികളടക്കം 35 ഓളം പേരുടെ മരണത്തിനിടയാക്കിയതീപ്പിടിത്തത്തിൽ ടി.ആർ.പി. ഗെയിമിങ് കേന്ദ്രം പ്രവർത്തിച്ചത് മതിയായ ലൈസൻസ് ഇല്ലാതെയെന്ന് റിപ്പോർട്ട്. എൻ.ഒ.സിയോ, ഫയർ ക്ലിയറൻസോ സ്ഥാപനത്തിന് ഇല്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. നാനാ-മാവാ റോഡിലെ ഗെയിമിങ് സോണിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അവധിക്കാലം ആഘോഷിക്കാൻ വേണ്ടി ഗെയിമിങ് …
സ്വന്തം ലേഖകൻ: ഇറാനിലേക്ക് ആളുകളെ എത്തിച്ച് അവയവക്കടത്ത് നടത്തിയ സംഭവത്തില്‍ മുഖ്യ കണ്ണികളായി കേരളത്തില്‍ പ്രവര്‍ത്തിച്ചത് കൊച്ചി സ്വദേശി മധു എന്നയാള്‍ ഉള്‍പ്പെടുന്ന സംഘമെന്ന് സൂചന. ഇയാള്‍ ഉള്‍പ്പെടെ ഏതാനും പേരുകള്‍ പിടിയിലായ സാബിത്ത് പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. മധുവിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ നിന്ന് ആളുകളെയെത്തിച്ചതെന്ന് പോലീസ് സംശിക്കുന്നു. മധു …
സ്വന്തം ലേഖകൻ: കാനഡയില്‍ കൊല്ലപ്പെട്ട, പടിക്കല വീട്ടില്‍ സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ(29)യുടെ മൃതദേഹം ശനിയാഴ്ച വൈകീട്ട് നാട്ടില്‍ കൊണ്ടുവന്നു. മൃതദേഹം സെയ്ന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാത്രി 9.15-ഓടെയാണ് മൃതദേഹം സെയ്ന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്. അച്ഛന്‍ സാജന്‍ പടിക്കലയും അടുത്ത ബന്ധുക്കളും സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ., മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് അഭിമാനമേറ്റി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് 77-ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ‘ഗ്രാന്‍ഡ് പ്രി’ പുരസ്‌കാരം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ചരിത്ര നേട്ടവും ചിത്രം സ്വന്തമാക്കി. ആദ്യമായാണ് ഇന്ത്യന്‍ സംവിധായികയ്ക്ക് ഗ്രാന്‍ഡ് പ്രി ലഭിക്കുന്നത്. 80 ശതമാനവും മലയാളഭാഷയിലുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങളില്‍ ഭേദഗതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടകരമായ ഡ്രൈവിങ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നിയമ ഭേദഗതി നിലവില്‍ വരുന്നതോടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള …
സ്വന്തം ലേഖകൻ: നിര്‍മിതബുദ്ധി (എ.ഐ.) കാലക്രമേണ ലോകത്തെ എല്ലാതരം തൊഴിലുകളും ഇല്ലാതാക്കുമെന്ന് ടെസ്‌ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക്. എന്നാല്‍, അത് ഒരു മോശം പ്രവണതയായി കാണുന്നില്ലെന്നും മസ്‌ക് പറഞ്ഞു. ഭാവിയില്‍ തൊഴില്‍ എന്നത് ഒരു അവശ്യസംഗതിയാകില്ലെന്ന് മസ്‌ക് പ്രവചിച്ചു. വിവ ടെക്ക് ഇവന്റില്‍ വീഡിയോ കോള്‍ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിവേണമെങ്കില്‍ ഹോബിപോലെ ചെയ്യാം. അല്ലാത്തപക്ഷം …
സ്വന്തം ലേഖകൻ: ഓൺലൈൻതട്ടിപ്പുവഴി മലയാളിക്ക് കഴിഞ്ഞവർഷം നഷ്ടമായ 200 കോടിരൂപയിൽ തിരിച്ചുപിടിക്കാനായത് 40 കോടിരൂപമാത്രം. തട്ടിപ്പ് നടന്നതിന് പിന്നാലെ ‘സുവർണ മണിക്കൂറിൽ’(ആദ്യ ഒരു മണിക്കൂർ) പോലീസിൽ പരാതിപ്പെട്ടവർക്കാണ് കുറച്ചുതുകയെങ്കിലും ബാക്കിയായത്. തിരിച്ചുപിടിച്ച 40 കോടിയിൽ 25 കോടിരൂപ ഉടമകൾക്ക് തിരികെ ലഭിച്ചു. ബാക്കി ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇക്കൊല്ലം ഏപ്രിൽവരെ 60 കോടിരൂപയോളം രൂപ നഷ്ടമായ …