സ്വന്തം ലേഖകൻ: കേരളത്തിലെ ഐ.ടി പാർക്കുകളിൽ മദ്യം വിൽക്കാനുള്ള നീക്കത്തിന് സർക്കാരിന്റെ പച്ചക്കൊടി. ഇത് സംബന്ധിച്ച മദ്യനയ ഭേദഗതിക്ക് നിയമസഭാ സമിതിയാണ് അംഗീകാരം നൽകിയിരിക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും അത് തള്ളിക്കൊണ്ടാണ് നിയമസഭാ സമിതിയുടെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നീങ്ങിയ ശേഷമാകും ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുക. നിലവിലെ ഭേദഗതി ഐടി …
സ്വന്തം ലേഖകൻ: മുംബൈ, ഡൽഹി, ബംഗളൂരു – ഇന്ത്യയിലെ മുൻനിര നഗരങ്ങളുടെ പട്ടികയിൽ ആദ്യം വരുന്ന പേരുകളാണ് ഇത്. എന്നാൽ ജീവിത നിലവാരം ഏറ്റവും ഉയർന്നത് ഇന്ത്യയുടെ തെക്കേ അറ്റമായ കേരളത്തിലാണ്. ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സ് പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ 1000 അർബൻ ഇക്കോണമീസിൽ, സാമ്പത്തിക ശാസ്ത്രജ്ഞർ …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള നടപടികളുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ച പുതിയ വ്യവസ്ഥകളിലാണിതുള്ളത്. സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് തൊഴിൽ അംഗീകാരം നൽകുന്നതിനുള്ള സുപ്രധാനമായ നയമാറ്റമാണിത്. പ്രൈവറ്റ് എജ്യുക്കേഷന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഈ പുതിയ ലൈസൻസിംഗ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അവ നൽകുന്നതിന് ഒരു …
സ്വന്തം ലേഖകൻ: ബയോമെട്രിക് വിരലടയാള രേഖ നൽകിയില്ലെങ്കിൽ പൗരന്മാർക്കും പ്രവാസികൾക്കുമുള്ള എല്ലാ ഇടപാടുകളും നിർത്തിവയ്ക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. വിരലടയാളം നൽകാനുള്ള അന്തിമ തിയ്യതി പ്രവാസികൾക്ക് 2024 ഡിസംബർ 30 ആണ്. പൗരന്മാർക്ക് 2024 സെപ്റ്റംബർ 30 വരെയുമാണ്. വിരലടയാള രേഖ നൽകാൻ പോകുന്നവർ സഹ്ൽ ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. …
സ്വന്തം ലേഖകൻ: പാലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. സ്പെയ്ന്‍, അയര്‍ലൻഡ്, നോര്‍വെ എന്നീ രാജ്യങ്ങളാണ് പാലസ്തീന് അനുകൂലമായ നിലപാടെടുത്തത്. ഈ മാസം 28 മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരിക. പാലസ്തീന്- ഇസ്രയേല്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇത് പാലസ്തീന് നേട്ടമാണ്. ഇത് ഇസ്രയേലിനെതിരായ നീക്കമല്ലെന്നും സമാധാനത്തിന് വേണ്ടിയുള്ള തീരുമാനമാണെന്നുമാണ് സ്പെയിനിന്റെ വിശദീകരണം. …
സ്വന്തം ലേഖകൻ: വിയിലെ യൂറോപ്യന്‍ യാത്രകള്‍ ചിലവേറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നത്. അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 12 ശതമാനമാണ് ഷെങ്കന്‍ വീസ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 90 യൂറോ (8,141 രൂപ) ആണ് ഷെങ്കന്‍ വീസയുടെ പുതിയ ഫീസ്. നേരത്തെ ഇത് 80 യൂറോ ആയിരുന്നു. യൂറോപ്യന്‍ കമ്മീഷനാണ് ഫീസ് വര്‍ധവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനം എയർപോക്കറ്റിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോംഗ്. എസ്ക്യു 321 എന്ന വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കടന്നുപോയ ആഘാതകരമായ അനുഭവത്തിൽ തങ്ങൾ വളരെ ഖേദിക്കുന്നുവെന്ന് ഒരു വീഡിയോ സന്ദേശത്തിൽ സിഇഒ ഗോ …
സ്വന്തം ലേഖകൻ: കൊടുംചൂടിൽനിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ 3 മാസത്തേക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ ജോലി എടുക്കുന്നവർക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഇടവേള നൽകണമെന്നാണ് നിയമം. ഈ സമയത്ത് ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. …
സ്വന്തം ലേഖകൻ: ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ ഇറാനില്‍നിന്നു ലഭിക്കുന്നത് സമ്മിശ്ര വികാരമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍. പ്രസിഡന്റിന്റെ അകാലമരണത്തില്‍ രാജ്യത്തെ ജനം ദുഃഖാര്‍ത്തരായിരിക്കുന്ന സമയത്ത് ഒരുവിഭാഗം പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന കാഴ്ചയും കാണാനാകുന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു വ്യക്തമാക്കുന്ന ചില വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. കടുത്ത യാഥാസ്ഥിതിക ഭരണാധികാരിയെന്ന നിലയിലും പരമോന്നത നേതാവ് …
സ്വന്തം ലേഖകൻ: വിനോദസഞ്ചാരത്തിലൂടെ മെച്ചപ്പെട്ട വരുമാനം നേടാനാഗ്രഹിക്കുന്ന രാജ്യങ്ങളെല്ലാം പ്രതീക്ഷയോടെ കാണുന്ന മാര്‍ക്കറ്റാണ് ഇന്ത്യ. കോവിഡിന് ശേഷം ഇന്ത്യക്കാര്‍ക്കിടയില്‍ വിദേശ സഞ്ചാരം വ്യാപകമായതോടെയാണ് ഇന്ത്യന്‍ സഞ്ചാരികള്‍ ലോക ടൂറിസം മാര്‍ക്കറ്റില്‍ നിര്‍ണായ സ്വാധീനം നേടുന്നത്. ഇതോടെ പല ടൂറിസ്റ്റ് രാജ്യങ്ങളും ഇന്ത്യക്കാരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയുണ്ടായി. പ്രധാനമായും വീസ ഇളവുകള്‍ നല്‍കിയായിരുന്നു ഈ രാജ്യങ്ങള്‍ ഇന്ത്യക്കാരെ …