സ്വന്തം ലേഖകൻ: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന പൂണെ-ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 1132 വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു. അപകടം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തില്‍ തീ കണ്ടത്. പെട്ടെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങി പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ്-25 (എന്‍.എസ്-25) എന്ന ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹം ബഹിരാകാശത്തേക്ക് പോകുന്നത്. ഗോപീചന്ദിന് പുറമെ 90-കാരനായ എഡ് ഡ്വിറ്റ് ഉള്‍പ്പെടെ അഞ്ചുപേർ കൂടി …
സ്വന്തം ലേഖകൻ: 2022ൽ ഫിഫ ലോകകപ്പിന് വേദിയായതിനു പിന്നാലെ, അന്താരാഷ്ട്ര സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമായി മാറിയ ഖത്തർ കൂടുതൽ പേരെ ആകർഷിക്കുന്നതിനായി വിനോദസഞ്ചാര മേഖല ഉദാരവത്കരിക്കാനുള്ള പദ്ധതികൾ സജീവമാക്കുന്നു. ഖത്തറിന്റെ ഹോസ്പിറ്റാലി മേഖലയെ സ്വതന്ത്രമാക്കാനും പ്രതിസന്ധികൾ നീക്കാനും ശ്രമിക്കുമെന്ന് ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെ നൽകിയ അഭിമുഖത്തിൽ ഖത്തർ ടൂറിസം ചെയർമാൻ സഅദ് …
സ്വന്തം ലേഖകൻ: ബാങ്കിൽ നിന്നെന്ന വ്യാജേന മൊബൈലിൽ വന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതേ പ്രവാസി യുവാവിന് ഓർമയുള്ളൂ. നിമിഷങ്ങൾക്കകം അക്കൗണ്ടിലെ മുഴുവൻ തുകയും ഒറ്റയടിക്ക് കാലിയായി. കുവൈത്തിലാണ്, പണം പിൻവലിക്കുന്നതിനുള്ള ഒടിപി പോലും ഇല്ലാതെ അക്കൗണ്ടിൽനിന്ന് തട്ടിപ്പിലൂടെ പണം പിൻവലിക്കപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബാങ്ക് …
സ്വന്തം ലേഖകൻ: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള വിക്ഷേപണം മേയ് 10 ലേക്ക് മാറ്റി. മേയ് ആറിന് നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുമൂലം മാറ്റിവെക്കുകയായിരുന്നു. 24 മണിക്കൂര്‍ നേരത്തേക്കാണ് മാറ്റി വെച്ചത് എങ്കിലും മേയ് പത്തിലേക്ക് വിക്ഷേപണം മാറ്റിയതായി ബോയിങ് ചൊവ്വാഴ്ച അറിയിച്ചു. നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുന്‍ യുഎസ് നേവി കാപ്റ്റന്‍ ബാരി …
സ്വന്തം ലേഖകൻ: സന്ദർശക വീസയിലൂടെ തായ്‌ലാൻഡിൽ എത്തുന്ന ഇന്ത്യക്കാരെ കബളിപ്പിച്ച് ലാവോസിൽ എത്തിച്ച് തൊഴിൽ തട്ടിപ്പിനിരയാക്കുന്നത് കൂടുന്നു. ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിൽ കോൾ സെന്റർ-ക്രിപ്റ്റോ കറൻസി തട്ടിപ്പുകളിൽ പങ്കാളികളായ കമ്പനികളിലേക്കാണ് ഇന്ത്യക്കാരെ അനധികൃതമായി റിക്രൂട്ട് ചെയ്യുന്നത്. വിവിധ കമ്പനികളുടെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യുട്ടീവ്, കസ്റ്റമർ സപ്പോർട്ട് സർവീസ് മേഖലയിൽ …
സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾക്കുനേരെ അക്രമം തുടരുന്ന പശ്ചാത്തലത്തിൽ കിർഗിസ്താനിലെ ഇന്ത്യക്കാരായ വിദ്യാർഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്. നിരവധി പാകിസ്താനി വിദ്യാർഥികൾക്കെതിരെ ഹോസ്റ്റലുകളിൽ ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ‘ഞങ്ങൾ ഞങ്ങളുടെ വിദ്യാർഥികളുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്. എന്നാൽ തത്ക്കാലം വീടിനുള്ളിൽ തന്നെ തുടരണമെന്ന് വിദ്യാർഥികളോട് നിർദേശിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ എംബസിയുമായി …
സ്വന്തം ലേഖകൻ: ഇൻഡിഗോ എയർലൈൻസ് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കുന്നു. കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, ഛണ്ഡീഗഡ്, ലഖ്നോ എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയിലേക്കുള്ള സർവീസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി 21 പ്രതിവാര സർവീസുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ ഇൻഡിഗോയുടെ അബുദാബിയിലേക്കുള്ള സർവീസുകളുടെ …
സ്വന്തം ലേഖകൻ: 2015-ൽ കോഴിക്കോട് വിട്ട സൗദി എയർലൈൻസ് മടങ്ങിയെത്തുന്നു. ഒക്ടോബർ 27-ന് സർവീസ് തുടങ്ങാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറിലാണിത്. ജിദ്ദയിലേക്ക് ആഴ്ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകൾ 11 ആയി ഉയർത്താനും പദ്ധതിയുണ്ട്. കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുക. …
സ്വന്തം ലേഖകൻ: പന്തീരാങ്കാവ് ഗാർഹികപീഡനത്തിൽ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങൾക്കായാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇന്റർ പോൾ നോട്ടിസിൽ മൂന്നാം കാറ്റഗറി നോട്ടീസ് ആണ് ബ്ലൂ കോർണർ നോട്ടീസ്. ഇന്റർപോൾ ബ്ലു കോർണർ നോട്ടീസിനായി സിബിഐ മുഖേന …