സ്വന്തം ലേഖകന്‍: 30 ബലാത്സംഗം, 15 കൊലപാതകം; അവസാനം ആത്മഹത്യയും! കുപ്രസിദ്ധ പരമ്പര കൊലയാളി എം.ജയശങ്കറിന്റെ ജീവിതവും മരണവും. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കഴുത്തിലെ ഞരമ്പ് മുറിച്ച നിലയില്‍ ജയശങ്കറിനെ സഹതടവുകാര്‍ കണ്ടെത്തിയത്. ജയില്‍ അധികൃതര്‍ ഇയാളെ വളരെവേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയശങ്കറിന്റെ മരണത്തോടെ നാടിനെ നടുക്കിയ കൊലപാതക …
സ്വന്തം ലേഖകന്‍: ‘കുടുംബം നശിപ്പിച്ചവളെന്നു വിളിച്ച് ബോണിയുടെ അമ്മ ശ്രീദേവിയെ വയറ്റില്‍ ചവിട്ടി; സ്വത്തിന് വേണ്ടി സഹോദരി കേസ് കൊടുത്തു; അവര്‍ ഇപ്പോഴാണ് സമാധാനവും ശാന്തിയും അനുഭവിക്കുന്നത്; തുറന്ന കത്തുമായി രാം ഗോപാല്‍ വര്‍മ. എല്ലാവര്‍ക്കും പ്രിയനടിയും സൗന്ദര്യ റാണിയുമായി സന്തോഷവതിയായിരിക്കുന്ന ശ്രീദേവിയെയാണ് ഇഷ്ടം. അങ്ങനെയാണ് ആരാധകര്‍ കണ്ടിരിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ അവരനുഭവിച്ച ദു: ഖങ്ങള്‍ …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ വിനോദ സഞ്ചാരികള്‍ക്കായി ലൈംഗിക ട്രെയിനിംഗ് കോഴ്‌സ് നടത്തി; 10 റഷ്യക്കാര്‍ പിടിയില്‍. തായ്‌ലന്‍ഡിലെ പട്ടായ ബീച്ച് റിസോര്‍ട്ടില്‍ ലൈംഗിക പരിശീലന ക്ലാസ് സംഘടിപ്പിച്ച പത്ത് റഷ്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. 33 പേര്‍ ക്ലാസില്‍ പങ്കെടുത്തുവെങ്കിലും സംഘാടകരായ പത്ത് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന്റെ അനുവാദമില്ലാതെ ക്ലാസ് സംഘടിപ്പിച്ചതിനും …
സ്വന്തം ലേഖകന്‍: വാര്‍ത്താ വായനയ്ക്കിടെ പാക് അവതാരകര്‍ തമ്മില്‍ ലൈവ് വഴക്ക്; വീഡിയോ തരംഗമാകുന്നു. പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ അവതാരകരാണ് ഇരുവരുമെന്നാണ് സൂചന. വാര്‍ത്താ അവതരണത്തിന്റെ ഇടവേളകളില്‍ ഒന്നിലാണ് ഇരുവരും കൊമ്പുകോര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. തുടര്‍ന്നാണ് ഇവ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇരുവരും പരസ്പരം പഴിചാരുന്നതിന്റെയും …
സ്വന്തം ലേഖകന്‍: ചരിത്രം തിരുത്തി സൗദിയില്‍ ആദ്യത്തെ വനിതാ മന്ത്രി; സൗദി സൈന്യത്തിലും വന്‍ അഴിച്ചുപണി. തൊഴില്‍–സാമൂഹിക വികസന സഹമന്ത്രിയായി നിയമിക്കപ്പെട്ട ഡോ. തമാദര്‍ ബിന്‍ത് യൂസഫ് അല്‍ റമായാണ് ആദ്യ വനിതാ മന്ത്രിയെന്ന ബഹുമതി സ്വന്തം പേരിലാക്കിയത്. ഒപ്പം സൈന്യാധിപനെയും മറ്റ് ഉന്നത സൈനികോദ്യോഗസ്ഥരെയും മാറ്റി പ്രതിരോധരംഗത്തു വന്‍ അഴിച്ചുപണിയും സല്‍മാന്‍ രാജാവ് നടത്തി. …
സ്വന്തം ലേഖകന്‍: ശ്രീദേവിയുടെ ഭൗതിക ശരീരം മുംബൈയില്‍; സംസ്‌കാരം ബുധനാഴ്ച; സ്വപ്നനായികയെ അവസാനമായി കാണാന്‍ ആയിരങ്ങള്‍. ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈ അന്ധേരിയിലെ വസതിയിലെത്തിച്ചു. ദുബായില്‍നിന്ന് വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് 9.30 കഴിഞ്ഞപ്പോഴാണു മൃതദേഹം കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, …
സ്വന്തം ലേഖകന്‍: ‘കൈ ഉള്ളതുപോലെ തോന്നുന്നില്ല,’ ആശുപത്രിക്കിടക്കയില്‍ നിന്ന് നടന്‍ മാധവന്റെ ട്വീറ്റ്. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോളിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് മാധവന്‍ ആശുപത്രി എത്തിയത്. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം മാധവന്‍ സുഖംപ്രാപിച്ചു വരികയാണ്. തോളിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം മാധവന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിയത്. …
സ്വന്തം ലേഖകന്‍: നാഗാലാന്‍ഡും മേഘാലയയും ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്; മാര്‍ച്ച് മൂന്നിന് ഫലമറിയാം. എല്ലാ ബൂത്തുകളിലും വിവി പാറ്റ് ഘടിപ്പിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. മേഘാലയില്‍ ഇത്തവണയും പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണ്ണായകമാകും. നാഗാലാന്‍ഡില്‍ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനാണ് മുന്‍തൂക്കം. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍. നേരത്തെ വോട്ടെടുപ്പ് നടന്ന ത്രിപുരയിലും ശനിയാഴ്ചയാണ് ഫലം പുറത്തുവരിക. മേഘാലയയില്‍ …
സ്വന്തം ലേഖകന്‍: ‘അവര്‍ എന്റെ അടിവസ്ത്രംവരെ അടിച്ചുമാറ്റി, ഇത്തരക്കാരെ കരുതിയിരുന്നോളൂ,’ മുന്നറിയിപ്പുമായി നടി മേഘ്‌നാ നായിഡു. സമൂഹ മാധ്യത്തിലാണ് ഒരു പരാതിയുമായി മേഘ്‌ന രംഗത്തെത്തിയത്. മേഘ്‌നയ്ക്ക് ഗോവയില്‍ ഒരു വീടുണ്ട്. വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു താരം. എന്നാല്‍ അവര്‍ക്ക് ഉപയോഗിക്കാനായി നല്‍കിയ വസ്തുവകകളുമായി വാടകക്കാര്‍ മുങ്ങി എന്നാണ് മേഘ്‌നയുടെ പരാതി. വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമാണ് …
സ്വന്തം ലേഖകന്‍: ശ്രീദേവിയുടെ മൃതദേഹം വിട്ടുനല്‍കുന്നത് വൈകുന്നു; മരണം കാരണം ബോധക്ഷയം ബാത്ത്ടബ്ബില്‍ മുങ്ങിമരിച്ചതാണെന്ന് റിപ്പോര്‍ട്ട്; മുംബൈയില്‍ അക്ഷമരായി ആരാധകര്‍. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും മുന്‍പ് ഒരു ‘ക്ലിയറന്‍സ്’ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നാണ് ദുബായ് പൊലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചത്. ‘എന്തു തരത്തിലുള്ള ‘ക്ലിയറന്‍സ്’ ആണെന്ന് അവര്‍ പറഞ്ഞില്ല. എന്നാല്‍ അതു പൂര്‍ത്തിയായാല്‍ മാത്രമേ മൃതദേഹം …