സ്വന്തം ലേഖകന്‍: വായ്പത്തട്ടിപ്പ് നടത്തി മുങ്ങിയ കോടീശ്വരനായ പ്രതി നീരവ് മോദിയെ വലയിലാക്കാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടുന്നു. നീരവ് മോദിയുടെയും ബന്ധുവും വ്യാപാര പങ്കാളിയുമായ മെഹുല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം ഒരു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇന്നലെ ഒരു ജനറല്‍ മാനേജര്‍ അടക്കം എട്ട് ഉദ്യോഗസ്ഥരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു. …
സ്വന്തം ലേഖകന്‍: കെ.വി.എം ആശുപത്രി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാതെ പിന്നോട്ടില്ല; സഹകരണ, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കുമായി മുന്നോട്ട്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്കുന്നത്. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അരലക്ഷം നേഴ്‌സുമാര്‍ പണിമുടക്കുന്നത്. …
സ്വന്തം ലേഖകന്‍: ഗൂഗിള്‍ സെര്‍ച്ചില്‍ സണ്ണി ലിയോണിനെ മറികടന്ന് ‘മാണിക്യ മലരായ’ പ്രിയ വാര്യര്‍, ആ പെണ്‍കുട്ടിയെ കണ്ടു പഠിക്കാന്‍ സണ്ണിയോട് ആരാധകര്‍. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പാട്ടിനെ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ഒപ്പം കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിക്കാണിക്കുന്ന പ്രിയ വാര്യരും ഇന്ത്യ മുഴുവന്‍ തരംഗമായിരിക്കുകയാണ്. …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം; നട്ടംതിരിഞ്ഞ് യാത്രക്കാര്‍. വിദ്യാര്‍ഥികളുടേതുള്‍പ്പെടെ ബസ്ച്ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സ്വകാര്യബസുകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. മിനിമം ചാര്‍ജ് വര്‍ധന ഒരു രൂപയിലൊതുക്കിയത് സ്വീകാര്യമല്ല. വിദ്യാര്‍ഥികളുടെ സൗജന്യയാത്രാ ഇളവ് 50 ശതമാനം കുറയ്ക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകളില്‍ …
സ്വന്തം ലേഖകന്‍: അല്‍ ഐനില്‍ പൊതു സ്ഥലത്ത് മാലിന്യം തള്ളിയാല്‍ 10,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ. പൊതുസ്ഥലത്ത് മാലിന്യം കളയുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് അല്‍ഐന്‍ മുനിസിപ്പാലിറ്റി താക്കീത് നല്‍കി. പൊതു സ്ഥലത്ത് പാഴ് വസ്തുക്കളും മാലിന്യവും തള്ളുന്നത് തടയാനുള്ള അല്‍ഐന്‍ സിറ്റി മുനിസിപ്പാലിറ്റിയുടെ കര്‍ശന നീക്കത്തിന്റെ ഭാഗമായാണിത്. അല്‍ഐന്‍ …
സ്വന്തം ലേഖകന്‍: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപ തട്ടിയ വജ്രവ്യാപാരി നീരവ് മോദിയും കുടുംബവും രാജ്യം വിട്ടു; റെയ്ഡില്‍ 5100 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീരവ് മോദിയുടെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന തുടരുകയാണ്. സ്വര്‍ണവും വജ്രവും ആഭരണങ്ങളും ഉള്‍പ്പെടെ 5100 കോടിയുടെ സ്വത്ത് ഇതുവരെ പിടിച്ചെടുത്തു. 4000 …
സ്വന്തം ലേഖകന്‍: അല്ല! ശരിക്കും ആരാണ് കുഞ്ഞാലി മരയ്ക്കാര്‍? മമ്മൂട്ടിയോ മോഹന്‍ലാലോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ സിനിമയൊരുങ്ങുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശനാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലിമരക്കാര്‍ ചെയ്യുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാരില്ല, മലയാളത്തില്‍ ഒരു കുഞ്ഞാലിമരക്കാര്‍ മതിയെന്നു പറഞ്ഞ് പ്രിയദര്‍ശന്‍ …
സ്വന്തം ലേഖകന്‍: രാജപദവി ലഭിക്കാത്തതിന്റെ പരിഭവം മാറാതെ ഡെന്മാര്‍മിലെ ഹെന്റിക് രാജകുമാരന്‍ ഓര്‍മയായി. രാജപദവി നിഷേധിക്കപ്പെട്ടതില്‍ പരിഭവിച്ചു കഴിഞ്ഞിരുന്ന ഡെന്മാര്‍ക്കിലെ ഹെന്റിക് രാജകുമാരന്‍ 83 മത്തെ വയസില്‍ കഴിഞ്ഞ ദിവസം അന്തരിച്ചു. ചൊവ്വാഴ്ച കോപ്പന്‍ഹേഗനു സമീപമുള്ള ഫ്രഡന്‍സ്ബര്‍ഗ് കാസിലിലാണ് ഹെന്റിക് അന്തരിച്ചത്. ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്ത് സ്വന്തം ഇഷ്ടപ്രകാരം ഫ്രഡന്‍സ്ബര്‍ഗ് കൊട്ടാരത്തിലെത്തിക്കുകയായിരുന്നു. …
സ്വന്തം ലേഖകന്‍: തരംഗമായ ‘മാണിക്യമലരായ പൂവി’ മതവികാരം വ്രണപ്പെടുത്തുന്നതായി പരാതി; ഗാനം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. ഗാനം ഒരു അഡാറ് ലൗ എന്ന ചിത്രത്തില്‍നിന്ന് ഒഴിവാക്കുമെന്ന തീരുമാനത്തില്‍നിന്ന് നിര്‍മാതാവ് ഔസേപ്പച്ചന്‍ പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. വിവാദത്തെ തുടര്‍ന്ന് ചിത്രത്തില്‍നിന്ന് ഗാനം ഒഴിവാക്കുമെന്ന് അദ്ദേഹവും ഒരു അഡാര്‍ ലൗവ് ചിത്രത്തിന്റെ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ലുലുവും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഗാനത്തിന് …
സ്വന്തം ലേഖകന്‍: പോണ്‍ നടിയ്ക്ക് സ്വന്തം പോക്കറ്റില്‍ നിന്നാണ് ട്രംപ് ശമ്പളം നല്‍കിയതെന്ന് അഭിഭാഷകന്‍. വിവാദ നായിക സ്റ്റോമി ഡാനിയലിന് ട്രംപ് നല്‍കിയത് അദ്ദേഹത്തിന്റെ സ്വന്തം പണമാണെന്ന് അഭിഭാഷകന്‍ മൈക്കല്‍ കോഹെന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിനെതിരേ ലൈംഗീക ആരോപണവുമായി സ്റ്റോമി ഡാനിയല്‍ രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വേളയില്‍ ട്രംപിനെതിരേ ലൈംഗീക …