സ്വന്തം ലേഖകൻ: ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരും എന്ന് അമേരിക്ക. ഇറാനുളള ഉപരോധം തുടരുകയാണ്. അവരുമായി സഹകരിക്കുന്നവർക്കും ഇത് ബാധകമാണെന്നും അമേരിക്കൻ വിദേശകാര്യ ഉപവക്താവ് വേദാന്ത് പട്ടേൽ വ്യക്തമാക്കി. ഇറാനുമായുള്ള ബന്ധം എങ്ങനെയെന്ന് ഇന്ത്യയാണ് വിശദീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ ചബഹാർ തുറമുഖം നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ച …
സ്വന്തം ലേഖകൻ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനായി ലുക്ക്‌ഔട്ട് സർക്കുലർ ഇറക്കി പൊലീസ്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. രാഹുല്‍ സിംഗപ്പൂരിലെത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ബസ് മാർഗം ബംഗളൂരുവിലെത്തി രാജ്യം വിട്ടതായാണ് സൂചന. ഇക്കാര്യത്തില്‍ നോർത്തേൺ ഐജി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിൻ്റെ …
സ്വന്തം ലേഖകൻ: ആശുപത്രികളിലെയും സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്ററുകളിലെയും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലെ ജോലി രാവിലെ ഏഴരയ്ക്ക് ആരംഭിക്കും. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ജരീദ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍, ആരോഗ്യ മേഖലകളിലെ ഡയറക്ടര്‍മാര്‍, കേന്ദ്ര വകുപ്പുകള്‍, മെഡിക്കല്‍ ബോഡി മേധാവികള്‍ എന്നിവരെ അഭിസംബോധന ചെയ്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ആക്ടിംഗ് …
സ്വന്തം ലേഖകൻ: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പുചുമതല. ആദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്ന് കേന്ദ്ര തുറമുഖമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ …
സ്വന്തം ലേഖകൻ: കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കൻ എയർലൈൻസിന്റെ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. ആവശ്യക്കാർ കൂടിയാൽ തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് സെയിൽസ് ആൻഡ് ഡിസ്ട്രിബൂഷൻ തലവൻ ദിമുത്തു ടെന്നകൂൺ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ നിന്ന് ഒരാഴ്ച 90 വിമാനങ്ങളാണ് ശ്രീലങ്കയിലേക്ക് സർവീസ് നടത്തുന്നത്. ആഴ്ചയിൽ നാല് …
സ്വന്തം ലേഖകൻ: കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മുംബൈയില്‍ 14 പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പരസ്യ ഏജന്‍സി നടത്തിയത് വലിയ നിയമലംഘനമെന്ന് അധികൃതര്‍. ഈഗോ മീഡിയയുടെ ഉടമസ്ഥതയിലുള്ളതാണ് പരസ്യബോര്‍ഡ്. പൊളിഞ്ഞുവീണടതടക്കം ഇവരുടെ മറ്റ് നാല് ബോര്‍ഡുകളും സമീപത്തുണ്ട്. എന്നാല്‍ നിയമലംഘനം ചൂണ്ടിക്കാട്ടി ഇവ നിരീക്ഷണത്തിലായിരുന്നുവെന്നും പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടായ സാഹചര്യത്തില്‍ എല്ലാ ബോര്‍ഡുകളും …
സ്വന്തം ലേഖകൻ: പ്രതികൂല കാലാവസ്ഥ മൂലം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മഴയും കനത്ത മൂടൽമഞ്ഞും കാരണമാണ് വിമാന സർവീസുകൾ വഴി തിരിച്ചുവിട്ടത്. ഉച്ചയോടെ സർവീസുകൾ പുനസ്ഥാപിച്ചു. കോയമ്പത്തൂരിലേക്കും നെടുമ്പാശ്ശേരിയിലേകുമാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായ ശേഷം വഴിതിരിച്ചുവിട്ട നാല് വിമാനങ്ങളും യാത്രക്കാരുമായി കരിപ്പൂരിൽ തിരിച്ചെത്തി. മഴ തുടരുന്ന സാഹചര്യത്തിൽ കരിപ്പൂരിൽ സുരക്ഷയുടെ …
സ്വന്തം ലേഖകൻ: കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി വിഷ്ണുപ്രിയയെ വീട്ടില്‍ കയറി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. ജീവപര്യന്തത്തിന് പുറമെ പത്ത് വർഷം അധികതടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തലശേരി അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. ശ്യാംജിത്ത് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷന്‍ …
സ്വന്തം ലേഖകൻ: വധശിക്ഷ വിധിക്കപ്പെട്ട് യെമെനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമെൻ യുവാവിന്റെ കുടുംബത്തെ കാണാൻ ശ്രമം തുടങ്ങി. യെമെൻ അഭിഭാഷകൻ മുഖാന്തരമാണ് കുടുംബവുമായി ചർച്ച നടത്തുക. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി, മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ എന്നിവർ യെമെനിൽ തുടരുകയാണ്. അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകൾക്കായി 50 ലക്ഷം രൂപ സമാഹരിക്കാൻ ഞായറാഴ്ച ചേർന്ന …
സ്വന്തം ലേഖകൻ: കേരളത്തിൽ സൈബർത്തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ അധികവും ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്‌ധരായ പ്രൊഫഷണലുകളെന്ന് പോലീസ്. അഞ്ചുമാസത്തിനിടെ ആയിരത്തിലധികംപേർ തട്ടിപ്പിനിരയായതിൽ 55 ഡോക്ടർമാരും 93 ഐ.ടി. പ്രൊഫഷണലുകളും ഉൾപ്പെടുന്നു. പോലീസിന്റെ സൈബർ ഡിവിഷൻ സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണക്ലാസ് നൽകുന്നുണ്ട്. ഡോക്ടർമാരുടെ സംഘടനയും ഓൺലൈൻ തട്ടിപ്പുകളെപ്പറ്റി ബോധവത്‌കരണം നടത്തി. ബാങ്കുകളുമായി ചേർന്ന് പോലീസ് നടത്തിയ ബോധവത്കരണത്തിൽ …