സ്വന്തം ലേഖകന്‍: ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റേയും രാജകീയ വിഹാഹത്തില്‍ പ്രിയങ്ക ചോപ്ര ബ്രൈഡല്‍ മെയ്ഡായി എത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍. അമേരിക്കന്‍ ടെലിവിഷന്‍ താരമായ മേഗന്‍ മാര്‍ക്കിളിന്റെ അടുത്ത സുഹൃത്താണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെന്ന്. വാര്‍ത്ത അറിഞ്ഞത് മുതല്‍ പ്രിയങ്കയും മേഗനും ഒന്നിച്ചുള്ള ഫോട്ടോകള്‍ക്ക് വേണ്ടിയുള്ള തെരച്ചിലായിരുന്നു ആരാധകര്‍.ബ്രിട്ടിഷ് രാജകുടുംബത്തിലെ പുതിയ അതിഥി മേഗന്റ …
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോയുടെ മകനെ ഹവാനയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മരണകാരണം കടുത്ത വിഷാദരോഗമെന്ന് റിപ്പോര്‍ട്ടുകള്‍. ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്‌ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് മരിച്ചത്. കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ക്യൂബന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സ്തീകള്‍ക്ക് വോട്ടവകാശം ലഭിച്ച് നൂറു വര്‍ഷം തികയുന്നു; ഐതിഹാസികമായ അവകാശ പോരാട്ടത്തിന്റെ ഓര്‍മ പുതുക്കി ബ്രിട്ടീഷ് വനിതകള്‍. 1918 ഫെബ്രുവരി ആറിനാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യ വോട്ടവകാശം നല്‍കിക്കൊണ്ട് നിയമം പ്രാബല്യത്തില്‍ വന്നത്. അതുവരെ 80 ലക്ഷത്തോളം സ്ത്രീകള്‍ക്കാണ് ബ്രിട്ടനില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടിരുന്നത്. ബ്രിട്ടനില്‍ സ്ത്രീകള്‍ ആദ്യമായി നിരത്തുകളിലിറങ്ങി പ്രതിഷേധിക്കുന്നതും ഈ …
സ്വന്തം ലേഖകന്‍: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് തടസം നില്‍ക്കുന്നത് എടുത്താല്‍ പൊങ്ങാത്ത ശമ്പള, പെന്‍ഷന്‍ ബാധ്യതകളെന്ന് സാമ്പത്തിക സര്‍വേ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശമ്പള ഇനത്തില്‍ 10,698 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 6,411 കോടി രൂപയും സര്‍ക്കാരിന് അധികമായി കണ്ടെത്തേണ്ടി വന്നതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശമ്പളവും പെന്‍ഷനും ചേര്‍ത്താല്‍ അഞ്ചു വര്‍ഷത്തിനിടെ …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ റെക്കോര്‍ഡിട്ട് ഗര്‍ഭ നിരോധന ഉറകള്‍; ഒളിമ്പിക് വില്ലേജില്‍ വിതരണം ചെയ്തത് 110,000 ഗര്‍ഭ നിരോധ ഉറകള്‍. ശൈത്യകാല ഒളിമ്പിക്‌സ് തുടങ്ങാന്‍ രണ്ടാഴ്ച ശേഷിക്കെ പ്യോങ്ചാങ് ഒളിമ്പിക് വില്ലേജില്‍ വിതരണം ചെയ്തത് 110,000 ഗര്‍ഭ നിരോധ ഉറകളാണെന്ന് കണക്കുകള്‍. 2010 ല്‍ വാന്‍കോവെറിലും, 2014ല്‍ സോചിയിലും നടന്ന …
സ്വന്തം ലേഖകന്‍: ആദായ നികുതി നിരക്കുകളില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്; ആരോഗ്യ, ഗ്രാമീണ മേഖലയ്ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍. സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ്. ആദായ നികുതി പരിധി രണ്ടര ലക്ഷം തുടരും. അതേ സമയം, 250 കോടി രൂപ വരുമാനമുള്ള കമ്പനികളുടെ നികുതി 30ല്‍ നിന്ന് 25 ശതമാനമായി കുറച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി കുറക്കണമെന്ന …
സ്വന്തം ലേഖകന്‍: വിമാനത്തില്‍ പറക്കാനെത്തിയ മയിലിന് ടിക്കറ്റ് നിഷേധിച്ച് യുഎസിലെ യുണൈറ്റഡ് എയര്‍ലൈന്‍സ്; മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വിശദീകരണം. കഴിഞ്ഞ ദിവസമാണ് ന്യൂയോര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ രസകരമായ സംഭവമുണ്ടായത്. ന്യൂയോര്‍ക്കിലെ ഫോട്ടോഗ്രാഫര്‍ വെന്റിക്കോയാണ് തന്റെ മയിലുമായി വിമാനത്തില്‍ പറക്കാന്‍ എത്തിയത്. പ്രത്യേകമായി ടിക്കറ്റുമെടുത്തിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന പേരില്‍ മയിലിന് വിമാന അധികൃതര്‍ യാത്ര …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷന്‍ സ്‌പെയിനില്‍ നിര്യാതനായി. ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷന്‍ എന്നു കരുതപ്പെടുന്ന ഫ്രാന്‍സെസ്‌കോ നൂനസ് ഒലിവേറയാണ് 113 മത്തെ വയസില്‍ അന്തരിച്ചത്. തെക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ ഗ്രാമത്തില്‍ ജനിച്ച ഒലിവേറ കര്‍ഷകനായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായമേറിയവരുടെ പേരുകള്‍ അടയാളപ്പെടുത്തുന്ന ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ പട്ടികയില്‍ പക്ഷേ, ഒലിവേറയുടെ പേരില്ല. 112 …
സ്വന്തം ലേഖകന്‍: കേരത്തിലെ സ്വകാര്യ ബസുകള്‍ക്ക് ഇനി മുതല്‍ യൂണിഫോം നിര്‍ബന്ധം; നിരത്തുകളില്‍ ചെത്തിയ ചിത്രപ്പണിയുള്ള ബസുകള്‍ ഇനിയില്ല. സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനപ്രകാരം നിറം ഏകീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇനി മുതല്‍ സിറ്റി ബസുകള്‍ക്കു പച്ചയും ഓര്‍ഡിനറി ബസുകള്‍ക്കു നീലയും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകള്‍ക്കു മെറൂണ്‍ നിറവുമായിരിക്കും. എല്ലാ ബസുകള്‍ക്കും അടിവശത്തു വെള്ളനിറത്തില്‍ …
സ്വന്തം ലേഖകന്‍: ‘ഇന്നാണെങ്കില്‍ എനിക്ക് അന്‍പേ ശിവം ഇറക്കാന്‍ സാധിക്കില്ലായിരുന്നു, കോടതി കയറിയിറങ്ങി നടക്കേണ്ടി വരുമായിരുന്നു’; വിവാദങ്ങളെക്കുറിച്ച് മനസു തുറന്ന് കമല്‍ഹാസന്‍. സിനിമയും കലയും നേരിടുന്ന എതിര്‍പ്പുകളെക്കുറിച്ചും കലാമേഖലയിലേക്കുള്ള കടന്നുകയറ്റത്തെക്കുറിച്ചും ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു താരം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കമല്‍ഹാസന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചത്. ‘ഇന്നാണെങ്കില്‍ എനിക്ക് ‘അന്‍പേ ശിവം’ …