സ്വന്തം ലേഖകൻ: ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസുമാണ് ഇന്ന് രാവിലെ റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും റദ്ദാക്കി. ആഭ്യന്തര വിഭാഗത്തിൽ ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും …
സ്വന്തം ലേഖകൻ: ലോക്സഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചക്ക് ഒരു മണി വരെയുള്ള കണക്ക് പ്രകാരം 40.3 പോളിങ് നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രണ്ടിടങ്ങളിലും ആന്ധ്രപ്രദേശിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗാളിൽ ഛപ്രയിലെയും കൃഷ്ണനഗറിലെയും ബൂത്തുകളിലാണ് സി.പി.എം -തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. അതിനിടെ, കേതുഗ്രാമിലെ പാർട്ടി …
സ്വന്തം ലേഖകൻ: ജീവനക്കാരുടെ സമരം മൂലം കഴിഞ്ഞ മൂന്നു ദിവസമായി മുടങ്ങിയ മസ്കത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനസർവിസുകൾ ശനിയാഴ്ച മുതൽ സാധാരണ ഗതിയിലായിത്തുടങ്ങി. മസ്കത്തിൽ ശനിയാഴ്ച പുലർച്ചെ 2.15നുള്ള കോഴിക്കോട്, 7.25നുള്ള മുംബൈ, 9.45നുള്ള കണ്ണൂർ, 10.35നുള്ള ലഖ്നോ വിമാനങ്ങളും സമയത്ത് പുറപ്പെട്ടു. ഉച്ചക്കുള്ള തിരുവനന്തപുരം വിമാനം 12.15നും കൊച്ചി വിമാനം 12.48 നും …
സ്വന്തം ലേഖകൻ: തെരുവുകളിലെങ്ങും ആസാദി മുദ്രാവാക്യങ്ങള്‍. സ്വാതന്ത്ര്യമാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും പ്രകനങ്ങളും. ഇതിനെ സര്‍വശക്തിയുമപയോഗിച്ച് അടിച്ചര്‍ത്തുന്ന അധികാരികള്‍. ഒരിടവേളയ്ക്ക് ശേഷം വലിയ സംഘര്‍ഷത്തിന്റെ വക്കിലാണ് പാക്കധീന കശ്മീര്‍. പ്രത്യേകിച്ച് മുസഫറാബാദ്. അനിയന്ത്രിതമായ വിലക്കയറ്റം, ഉയര്‍ന്ന നികുതി, വൈദ്യുതി ക്ഷാമം എന്നിവ രൂക്ഷമായതോടെയാണ് മുസഫറാബാദില്‍ ജനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തെരുവിലേക്കിറങ്ങിയത്. വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും ഓഫീസുകളുമെല്ലാം അടഞ്ഞ്കിടക്കുകയാണ്. …
സ്വന്തം ലേഖകൻ: രേന്ദ്രമോദിയുടെ ഗ്യാരണ്ടിക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നരേന്ദ്രമോദിയുടെ ഗ്യാരന്റി പാഴ്വാക്ക് എന്ന വിമർശനം ഉന്നയിച്ചു കൊണ്ടാണ് പാർട്ടി ആസ്ഥാനത്ത് പത്ത് ഗ്യാരന്റികൾ കെജ്രിവാൾ പ്രഖ്യാപിച്ചത്. രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി, എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഏർപ്പെടുത്തും. ഗ്രാമങ്ങൾതോറും മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കും. ചൈന കയ്യേറിയ ഭൂമി തിരിച്ചുപിടിക്കും. അഗ്നിവീർ പദ്ധതി …
സ്വന്തം ലേഖകൻ: വിമാനയാത്രക്കിടെ പ്രശ്നമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബി.സിയാണ് അറസ്റ്റിലായതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു. പറക്കുന്ന വിമാനത്തില്‍നിന്ന് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ മേയ് എട്ടിനാണ് സംഭവം. ജീവനക്കാരുടെ പരാതിയെ …
സ്വന്തം ലേഖകൻ: ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ പ്രതിസന്ധി തുടരുന്നു. കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി. ബഹ്റിൻ, ഹൈദരാബാദ്, ദമാം, കോൽക്കത്ത, ബംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. ഷെഡ്യൂൾ ചെയ്ത സർവീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇക്കാര്യം യാത്രക്കാരെ ശനിയാഴ്ച തന്നെ കമ്പനി അറിയിച്ചു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി …
സ്വന്തം ലേഖകൻ: ഇനി പാർക്കിങിന് വെപ്രാളം വേണ്ട; ഖത്തറിലെ ആദ്യ സ്മാർട്ട് ഓട്ടോമേറ്റഡ് പാർക്കിങ് ദോഹയിൽ വരുന്നു. പ്രാദേശിക അറബ് പത്രമായ ‘അൽ റായ’ആണ് ഈ നൂതന പാർക്കിങ് സംവിധാനം ഖത്തറിലും ലഭ്യമാവുന്നത് റിപ്പോർട്ട് ചെയ്തത്. ബഹുനില കെട്ടിട സമുച്ചയത്തിൽ ലിഫ്റ്റുകളും ചെയിൻ സംവിധാനങ്ങളുമായി വിവിധ നിലകളിലേക്കുയർത്തി പ്രത്യേകം പ്രത്യേകം ഏരിയകളിലായി പാർക്കു ചെയ്യുന്നതാണ് സ്മാർട്ട് …
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്സിറ്റികള്‍ കണ്ടെത്തിയതായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. സര്‍വകലാശാലകളെന്ന വ്യാജേന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വിവിധ കോഴ്സുകള്‍ വാഗ്ദാനം ചെയ്ത് സ്വദേശികളും പ്രവാസികളുമായ വിദ്യാര്‍ഥികളെയും കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ നടപടിക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: രാജ്യത്തിന് ഏകാധിപതികളെ പുറത്താക്കിയ ചരിത്രമുണ്ട്. ജൂൺ നാലിന് ശേഷം മോദി സർക്കാർ ഉണ്ടാവില്ലെന്ന് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാള്. മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച കെജ്രിവാള് എഎപി ആസ്ഥാനത്ത് നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചായിരുന്നു കെജ്രിവാളിന്റെ പ്രസംഗം. ആം ആദ്മി …