സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ബിജെപിയുടെ വിശ്വസ്തന്‍ വിജയ് രൂപാണിയ്ക്ക് രണ്ടാമൂഴം, സത്യപ്രതിജ്ഞ തിങ്കളാഴ്ച. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗം രൂപാണിയെ നേതാവായി തിരഞ്ഞെടുത്തു. നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായി തുടരും.ഫലപ്രഖ്യാപനത്തിനുശേഷം തുടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിശ്വസ്തനായ രൂപാണിയുടെ രണ്ടാമൂഴം. രൂപാണിയുടെയും പട്ടേലിന്റെയും തിരഞ്ഞെടുപ്പ് …
സ്വന്തം ലേഖകന്‍: ‘തുര്‍ക്കിയുടെ ജനാധിപത്യം അമേരിക്കക്ക് വില്‍ക്കാന്‍ വച്ചിട്ടില്ല,’ പ്രസ്താവനയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍. യു.എന്നില്‍ യു.എസിന്റെ ജറുസലേം തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങള്‍ നല്‍കുന്ന സഹായം വെട്ടിക്കുറക്കുമെന്ന് അമേരിക്കന്‍ അംബാസിഡര്‍ നിക്കിഹാലെ ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉര്‍ദുഗാന്റെ പ്രസ്താവന. ട്രംപ് താങ്കള്‍ക്ക് തുര്‍ക്കിയുടെ ജനാധിപത്യത്തെ ഡോളര്‍ ഉപയോഗിച്ച് വിലക്ക് വാങ്ങാനാവില്ലെന്ന് …
സ്വന്തം ലേഖകന്‍: രാജ്യസഭയില്‍ കന്നി പ്രസംഗത്തിന് എഴുന്നേറ്റ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സംസാരം തടസപ്പെടുത്തി കോണ്‍ഗ്രസ് ബഹളം. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഉപജാപം നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബഹളം വച്ചതോടെയാണ് സച്ചിന്റെ പ്രസംഗം തടസ്സപ്പെട്ടത്. രാജ്യസഭയിലെ അസാന്നിധ്യത്തിന് ഒട്ടേറെ വിമര്‍ശനം നേരിട്ടയാളാണ് ഭാരതരത്‌ന ജേതാവ് കൂടിയായ സച്ചിന്‍. …
സ്വന്തം ലേഖകന്‍: ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ വിഐപി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ. സംഭവത്തെ തുടര്‍ന്ന് വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയ എയര്‍ ഇന്ത്യ യാത്രക്കാരനോട് ക്ഷമ ചോദിച്ചു. മാധ്യമപ്രവര്‍ത്തകനായ ഹരിന്ദര്‍ ബവേജയാണ് ചിത്രം സഹിതം ട്വിറ്ററിലൂടെ പരാതിപ്പെട്ടത്. തുടര്‍ന്ന് ബവേജയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. സംഭവം വൈറലായതോടെ കൂടുതല്‍ യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തി. …
സ്വന്തം ലേഖകന്‍: കാമുകി കാമുകനെ വെടിവയ്ക്കുന്ന ദൃശ്യം പകര്‍ത്തി യുടൂബില്‍ വൈറലാകാന്‍ മോഹിച്ചു, കാമുകന്‍ ശരിക്കും വെടിയേറ്റ് മരിച്ചു, കാമുകി അഴികള്‍ക്കുള്ളിലും. യുഎസിലെ മിനസോട്ടയിലായിരുന്നു സംഭവം. സാഹസിക ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന മോണോലിസ പെരസ് (20), പെഡ്രോ റൂയിസ് (22) എന്നിവരുടെ ജീവിതത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. കേസില്‍ മോണാലിസ പെരസ് കുറ്റക്കാരിയാണെന്ന് …
സ്വന്തം ലേഖകന്‍: ഇസ്രേയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നീക്കത്തിനെതിരെ ഇന്ന് യുഎന്‍ യോഗം ചേരും, യുഎസിനെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങളെ പിന്നെ കണ്ടോളാമെന്ന് ട്രംപിന്റെ ഭീഷണി.അറബ് രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് ഐക്യരാഷ്ട്ര സഭ ഇന്ന് യോഗം ചേരുന്നത്. അതേസമയം ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം വിഷയത്തില്‍ അമേരിക്കന്‍ നിലപാടിനെ തള്ളിയതോടെ ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇന്ന് …
സ്വന്തം ലേഖകന്‍: അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്തിയിട്ടുണ്ടാകാം എന്ന വാദവുമായി പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്ത്. 2004 ല്‍ സാന്‍ ഡീഗോയില്‍ യുഎസ് യുദ്ധവിമാനത്തിലുള്ളവര്‍ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടതായാണ് അന്യഗ്രഹജീവി ഗവേഷണത്തിനുള്ള പെന്റഗണ്‍ പദ്ധതിക്കു നേതൃത്വം നല്‍കിയിരുന്ന ലൂയിസ് എലിസോന്‍ഡോയുടെ വെളിപ്പെടുത്തല്‍. 2004 ല്‍ യുഎസ് വിമാനം കണ്ടെത്തിയ അജ്ഞാതവസ്തുവിന്റെ സഞ്ചാരം ആകാശപ്പറക്കലുകളുടെ ശാസ്ത്രനിയമങ്ങളെല്ലാം …
സ്വന്തം ലേഖകന്‍: ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് 256 കേന്ദ്രങ്ങളിലായി വോട്ടെടുപ്പ് നടക്കുക. കനത്ത സുരക്ഷയിലാണു മണ്ഡലം. അണ്ണാ ഡിഎംകെയുടെ ഇ. മധുസൂദനന്‍, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി. ദിനകരന്‍ എന്നിവര്‍ തമ്മിലാണു പ്രധാന …
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിനെ തകര്‍ത്ത വനാക്രെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ്. ലോകത്തുടനീളമുള്ള കംപ്യൂട്ടര്‍ ശൃംഖലകളെ ബാധിച്ച വനാക്രെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് തോമസ് ബോസര്‍ട്ട് ആരോപിച്ചു. ഈ വര്‍ഷം ആദ്യമുണ്ടായ സൈബര്‍ ആക്രമണം 150 രാജ്യങ്ങളിലെ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ കക്ഷിയായ ബ്രിട്ടന്‍ ഫസ്റ്റിന്റേയും നേതാക്കളുടേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു. ബ്രിട്ടന്‍ ഫസ്റ്റിന്റെ മുന്‍നിര നേതാക്കളായ ജയ്ദ ഫ്രാന്‍സന്റെയും പോള്‍ ഗോള്‍ഡിങ്ങിന്റെയും അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. ഫ്രാന്‍സന്റെ അക്കൗണ്ടിലെ സന്ദേശം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റീട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ട്രംപിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും …