സ്വന്തം ലേഖകന്‍: തമിഴ് രാഷ്ട്രീയത്തിലേക്ക് സിനിമാ സ്‌റ്റൈല്‍ പ്രവേശവുമായി നടന്‍ വിശാല്‍, ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മത്സരിക്കും. തമിഴ് സിനിമാ ലോകത്ത് നിന്ന് രജനികാന്തോ കമല്‍ഹാസനോ ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയെന്ന് ഉറ്റു നോക്കി ക്കൊണ്ടിരികക്കേയാണ് വിശാല്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. നിലവില്‍ അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ് വിശാല്‍. ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വിശാല്‍ …
സ്വന്തം ലേഖകന്‍: സംഗീത ജീവിതത്തിന്റെ 35 ആം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായകന്‍ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് പുരസ്‌കാരവും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദരവും. കഴിഞ്ഞ 29 നായിരുന്നു ചടങ്ങ്. സംഗീത ജീവിതത്തില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. ബ്രിട്ടന്‍ പാര്‍ലമെന്റ് …
സ്വന്തം ലേഖകന്‍: കേരളവും ലക്ഷദ്വീപും പിടിച്ചു കുലുക്കി ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം, സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഓഖി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ശക്തമായ കാറ്റിനുസാധ്യതയുണ്ടെന്ന് …
സ്വന്തം ലേഖകന്‍: മുത്തലാക്ക് തടയുന്നതിനുള്ള കരട് ബില്ലിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍, മുത്തലാക്ക് പ്രയോഗിച്ചാല്‍ മൂന്നു വര്‍ഷം തടവിന് ശുപാര്‍ശ. മുസ്‌ലിം സമുദായത്തിലെ വിവാഹ മോചനത്തിനു മുത്തലാക്ക് ഉപയോഗിക്കുന്നതു തടയുന്നതിനുള്ള കരട് ബില്‍ അഭിപ്രായം തേടുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. മുത്തലാക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരേ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ …
സ്വന്തം ലേഖകന്‍: മുപ്പതു വര്‍ഷത്തെ രാജവാഴ്ചയ്ക്കു ശേഷം ജപ്പാന്‍ ചക്രവര്‍ത്തി 2019 ഏപ്രിലില്‍ സ്ഥാനമൊഴിയും. കഴിഞ്ഞ മുപ്പതു വര്‍ഷമായി ജപ്പാന്റെ ചക്രവര്‍ത്തിപദം അലങ്കരിക്കുന്ന അകിഹിതോ 2019 ഏപ്രില്‍ 30നു സ്ഥാനത്യാഗം ചെയ്യുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനിച്ചത്. കിരീടാവകാശിയായ നരുഹിതോ രാജകുമാരന്‍(57) അകിഹിതോയ്ക്കു പകരം ചക്രവര്‍ത്തിയാവും. രണ്ടു നൂറ്റാണ്ടിനിടയില്‍ ജപ്പാനില്‍ ആദ്യമായാണ് …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗിന്റെ സഹോദരിക്കു നേരെ വിമാനയാത്രയ്ക്കിടെ ലൈംഗിക അതിക്രമം. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെ വിമാന യാത്രയ്ക്കിടെ അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് ലൈംഗിക അതിക്രമമുണ്ടായത്. ഫേസ്ബുക്ക് പോസ്റ്റിലൂറ്റെ റാന്‍ഡി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനയാത്രയ്ക്കിടെ അടുത്തിരുന്നയാള്‍ റാന്‍ഡിയോട് മോശമായി പെരുമാറുകയായിരുന്നു. സംഭവം വിമാന …
സ്വന്തം ലേഖകന്‍: ആഞ്ചലീന ജോളിയോടുള്ള ആരാധന അതിരു കടന്നു, പ്രിയതാരത്തെ പോലെയാകാന്‍ 50 പ്ലാസ്റ്റിക് സര്‍ജറി ചെയ്ത പത്തൊമ്പതുകാരിക്ക് സംഭവിച്ചത്. പത്തൊന്‍പതുകാരിയായ സഹര്‍ തബര്‍ ആണ് ആഞ്ജലീന ജോളിയെപ്പോലെയാകാന്‍ ശസ്ത്രക്രിയ ചെയ്ത് വിരൂപയായി തീര്‍ന്നത്. അന്‍പത് പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് ശേഷം തിരിച്ചെത്തിയ സഹറിനെ കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടുകയായിരുന്നു. ഓരോ ശസ്ത്രക്രിയക്കുശേഷവുമുള്ള തന്റെ ചിത്രങ്ങള്‍ സഹര്‍ …
സ്വന്തം ലേഖകന്‍: രാക്ഷസരൂപം പൂണ്ട് ഓഖി ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപില്‍, ആറു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു, കനത്ത മഴയില്‍ ദ്വീപ് പുറംലോകത്തു നിന്ന് ഒറ്റപ്പെട്ടു. കാറ്റിന്റെ തീവ്രത കൂടിയതോടെ സമീപകാലത്തെങ്ങും ഉണ്ടാകാത്തത്ര വലിയ ദുരന്തമാണ് ദ്വീപ് വാസികള്‍ നേരിടുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് നാവികസേന കൂടുതല്‍ സൈനികരെ നിയോഗിച്ചു. കൊച്ചിയോട് ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന …
സ്വന്തം ലേഖകന്‍: സ്വന്തം ചരമവാര്‍ത്ത പത്രങ്ങളില്‍ പരസ്യം ചെയ്ത് അപ്രത്യക്ഷനായ കണ്ണൂര്‍ സ്വദേശിയായ 74 കാരനു വേണ്ടി തിരച്ചില്‍. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശി ജോസഫിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. കാണാതായ ദിവസം തന്നെ തളിപ്പറമ്പിലെ ജോസഫ് മേലുക്കുന്നേലിന്റെ ചരമവാര്‍ത്ത പ്രമുഖ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതു കണ്ട് അമ്പരന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷത്തിലാണ് ജോസഫിനെ കാണാനില്ലെന്ന് …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള ജസീറ എയര്‍വേയ്‌സിന്റെ ആദ്യ വിമാന സര്‍വീസ് ജനുവരി 18 ന്. ഉച്ചക്ക് 12.45ന് കുവൈത്തില്‍ നിന്നും പുറപ്പെട്ട് രാത്രി 8:10ന് കൊച്ചിയിലേക്ക് എത്തുന്ന രീതിയിലാണു സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായി ആഴ്ചയില്‍ 4 സര്‍വീസുകളായിരിക്കും ഉണ്ടാവുകയെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. എക്കണോമിക് …